CrimeNEWS

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം കാട്ടിലൊളിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: തെന്മല മാമ്പഴത്തറയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. മാമ്പഴത്തറ സ്വദേശിയായ രമേശനാണ് തെന്മല പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 13-ന് മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയെ തൊഴിലുറപ്പ് ജോലിചെയ്യുന്നതിനിടെ പിന്നില്‍ക്കൂടിയെത്തി വെട്ടുകത്തികൊണ്ട് മുതുകില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു

Signature-ad

ഒഴിഞ്ഞുമാറുകയും കൂടെയുണ്ടായിരുന്നവര്‍ അലറിവിളിക്കുകയും ചെയ്തതുകൊണ്ടാണ് കഴുത്തില്‍ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ രമേശന്‍ വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ശ്രീകല പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സയിലാണ്. കുടുംബവഴക്കാണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കാരണം.

ഇയാള്‍ മുന്‍പും ശ്രീകലയെ വെട്ടിപ്പരിക്കേല്‍പ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: