CrimeNEWS

ബാറിലെ ചീത്തവിളി; ചോദ്യംചെയ്തയാളെ അടിച്ചുപരിക്കേല്‍പിച്ചു

ഇടുക്കി: ബാറിലെ തുറസ്സായ സ്ഥലത്ത് ഉച്ചത്തില്‍ ചീത്തവിളിച്ചത് ചോദ്യംചെയ്തയാളെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം അമ്പലപ്പടി കുവൈറ്റ് കോളനി കാനാപ്പറമ്പില്‍ നിസ്സാറിനെ(കുട്ടിമോട്ടോര്‍-45) ആണ് കാളിയാര്‍ പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വണ്ണപ്പുറം അമ്പലപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബാറിന്റെ ഓപ്പണ്‍ സ്‌പേസില്‍ ഉച്ചത്തില്‍ ചീത്തവിളിച്ചത് അയല്‍വീട്ടിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്നത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. ബാറിന് സമീപം താമസിക്കുന്ന പഴേരിയില്‍ അജാസിനെ(38) ഇയാള്‍ പത്തലുകൊണ്ടടിച്ച് പരിക്കേല്‍പിക്കുയായിരുന്നു.

Signature-ad

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാളിയാര്‍ പോലീസ് എസ്.ഐമാരായ അനസ്, ഷംസുദ്ദീന്‍, സി.പി.ഒ. ദീക്ഷിത് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിസ്സാര്‍ വിവിധ സ്റ്റേഷനുകളിലായി 18-ല്‍പരം കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: