CrimeNEWS

ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചു; ‘ഹരികൃഷ്ണന്‍സ്’ തമ്മില്‍ സംഘര്‍ഷം, 16 വയസ്സുകാരന്‍ മരിച്ചു

ചെന്നൈ: ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ 16 വയസ്സുകാരന്‍ മരിച്ചു. നാമക്കല്‍ എരുമപ്പെട്ടിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍.ആകാശ് ആണു മരിച്ചത്. സഹവിദ്യാര്‍ഥി റിതീഷ് ശക്തമായി തള്ളിയതിനെ തുടര്‍ന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘര്‍ഷം ഉണ്ടായത്. അതേസമയം, ആകാശിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സ്‌കൂളില്‍ പ്രതിഷേധിച്ചു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: