CrimeNEWS

ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; മരണവീട്ടില്‍നിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി

കോട്ടയം: മറ്റകരയില്‍ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ മര്‍ദ്ദനമേറ്റ് പാദുവാ സ്വദേശി മരിച്ചു. പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേല്‍ രതീഷ് മാധവന്‍ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേല്‍ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശ്രീജിത്തിന് തന്റെ ഭാര്യയുമായി ബന്ധം ഉണ്ടെന്ന് രതീഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ ഒരു മരണവീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രതീഷിനെ കാത്ത് റബ്ബര്‍ തോട്ടത്തില്‍ ശ്രീജിത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് ആ വഴിയെത്തിയ രതീഷിനെ ശ്രീജിത്ത് ആക്രമിക്കുകയായിരുന്നു. രതീഷ് മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. സംഭവം നടന്ന രാത്രി തന്നെ പ്രതി ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: