CrimeNEWS

ആശുപത്രിയില്‍ കയറി ഗര്‍ഭിണിയെ കടന്നുപിടിച്ചു; പോക്‌സോ കേസ് പ്രതി പിടിയില്‍

ഇടുക്കി: ആശുപത്രിയില്‍ കയറി ഗര്‍ഭിണിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസിലെ പ്രതിയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ അതിക്രമം കാണിച്ചത്. മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ കേസില്‍ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Signature-ad

അതേസമയം, കോഴിക്കോട്ടെ നാദാപുരത്ത് പത്ത് വയസുകാരിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനും പീഡനത്തിനും വിധേയമാക്കിയ വയോധികനെ 79 വര്‍ഷം കഠിന തടവിനും 1,12,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊയിലോത്തറ തോട്ടക്കാട് വട്ടകൈത ബാലനെയാണ് (79)നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.

കാവിലുംപാറ പഞ്ചായത്തിലെ വട്ടകൈതയില്‍ വച്ച് അതിജീവിതയെ ഇയാള്‍ നിരന്തരമായി ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയായിരുന്നു. കുട്ടിയുടെ പരാതി സ്‌കൂള്‍ അദ്ധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും തുടര്‍ന്ന് തൊട്ടില്‍ പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Back to top button
error: