CrimeNEWS

സൽക്കാരത്തിനിടെ മദ്യം കഴിച്ച് ഫിറ്റായി കാലിൽ ചവിട്ടി, 52കാരനെ കുത്തിക്കൊന്ന 27കാരൻ അറസ്റ്റിൽ

   മദ്യപിച്ച് കാലിൽ ചവിട്ടിയതിൻ്റെ പേരിൽ 52കാരനെ കുത്തിക്കൊന്ന് 27കാരൻ. ബെംഗളൂരുവിലാണ് സംഭവം. മൂർത്തി എന്ന 52കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസിയായ 27കാരൻ കീർത്തിയാണ് സംഭവത്തിൽ അറസ്റ്റിലായത്. ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ് ഇരുവരും.

കഴിഞ്ഞ ദിവസം പിതൃപക്ഷ ചടങ്ങുമായി ബന്ധപ്പെട്ട്  മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടത്തിയിരുന്നു. ഇതിലേക്ക് കീർത്തിയും മൂർത്തിയും അടക്കമുള്ള ഒട്ടേറെപ്പേർ എത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട മൂർത്തി  നടക്കുന്നതിനിടയിൽ  കീർത്തിയുടെ കാലിൽ ചവിട്ടി. മദ്യ ലഹരിയിൽ ആയിരുന്ന കീർത്തി ഇതിനേ ചൊല്ലി 52കാരനുമായി തർക്കത്തിലായി.

Signature-ad

വാക്കേറ്റം തണുപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചങ്കിലും  കീർത്തി കൂടുതൽ കുപിതനായി ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അൽപനേരത്തിനുള്ളിൽ മടങ്ങി എത്തിയ കീർത്തി മൂർത്തിയെ കത്തികൊണ്ട്  ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് 52കാരൻ നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് പെട്ടെന്ന് മുങ്ങി. ഇയാളെ പൊലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

കീർത്തി ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ മൂർത്തിയും കീർത്തിക്കും ഇടയിൽ സാമ്പത്തിക ഇടപാടിനേ ചൊല്ലി തർക്കം നിലനിന്നിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: