Crime

  • ഡി അഡിക്ഷന്‍ സെന്ററില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി; പിന്നില്‍ ലഹരി മാഫിയയെന്ന് ബന്ധുക്കള്‍

    എറണാകുളം: കളമശ്ശേരിയില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ലഹരി മാഫിയ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. എക്‌സൈസ് മന്ത്രിക്ക് കുടുംബം പരാതി നല്‍കി. ലഹരി ചികിത്സയ്ക്കായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച നഗരസഭ ജനപ്രതിനിധിയുടെ മകനെയാണ് അനുവാദമില്ലാതെ കളമശ്ശേരിയിലെ അഡിക്ഷന്‍ സെന്ററില്‍ കടന്നു കയറിയവര്‍ തട്ടിക്കൊണ്ടു പോയത്. ക്ലിനിക്കും യുവാവിന്റെ രക്ഷിതാക്കളും കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് പിതാവിന്റെ പരാതി. മകനെ ലഹരി സംഘങ്ങളില്‍ നിന്നു രക്ഷിക്കണമെന്ന് നഗരസഭ കൗണ്‍സിലര്‍ നേരിട്ട് എക്‌സൈസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് നേരെ ലഹരി സംഘത്തില്‍ നിന്ന് വധഭീഷണിയുണ്ടായി ഇതോടെ അന്വേഷണം നിലച്ചു. എന്നാല്‍ യുവാവിനെ കടത്തിക്കൊണ്ടു പോയതല്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം യുവാവ് ഇറങ്ങിപ്പോയതാണെന്നും പൊലീസ് പറയുന്നത്.

    Read More »
  • വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞു; യുവാവിന് ഒന്നര വര്‍ഷം കഠിനതടവും പിഴയും

    തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞു ശല്യം ചെയ്ത യുവാവിന് തടവുശിക്ഷ. ഒന്നരവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തുവെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.  

    Read More »
  • KSRTC ജീവനക്കാരെ പേര്‍ഷ്യന്‍ ഭാഷയില്‍ തെറി പറഞ്ഞു; ചോദ്യംചെയ്തയാളെ ഓട്ടോറിക്ഷ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പേര്‍ഷ്യന്‍ ഭാഷയില്‍ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തയാളെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വിളപ്പില്‍ശാല സ്വദേശി മനു(42)വാണ് അറസ്റ്റിലായത്. തിരുവനന്തപുരം വിതുര ബസ് ഡിപ്പോയ്ക്കു സമീപം ഞായറാഴ്ച രാത്രി 7:30 ആണ് സംഭവം. ബോണക്കാട്ട് പോയി മടങ്ങുകയായിരുന്നു മനുവിനും കുടുംബത്തിനും ബസ് കിട്ടിയില്ല. തുടര്‍ന്ന് ജീപ്പ് വിളിച്ച് വിതുരയില്‍ എത്തി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറിയ ഇവര്‍ ബസ് നേരത്തെ പുറപ്പെട്ടു എന്ന് ആരോപിച്ച് സെക്യൂരിറ്റിയും സ്റ്റേഷന്‍ മാസ്റ്ററെയും പേര്‍ഷ്യന്‍ ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ആ സമയം സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന തേവിയോട് സ്വദേശി രമണന്‍ ഇത് ചോദ്യം ചെയ്തു. അവിടെ നിന്നു പോയ മനു അല്പസമയത്തിനുശേഷം ഓട്ടോറിക്ഷയുമായെത്തി ഒരു കടയുടെ മുന്നില്‍ നിന്ന രമണനെ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചു വീണ രമണന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. എല്ല് പൊട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മനു മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

    Read More »
  • പ്രയാഗയെയും ശ്രീനാഥിനെയും ഉടന്‍ ചോദ്യംചെയ്യും; ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടികളെക്കുറിച്ചും അന്വേഷണം

    കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടന്‍ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദര്‍ശന്‍ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയില്‍ എത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍…

    Read More »
  • നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു, ടെക്‌സസില്‍ 51-കാരി അധ്യാപിക അറസ്റ്റില്‍

    വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചാണ് അധ്യാപിക ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറയുന്നു. ടെക്‌സസില്‍ ഒക്ടോബര്‍ മൂന്നിന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ യുവതിയേയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയേയും സംശയാസ്പദമായ രീതിയില്‍ കണ്ടുവെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഫോണ്‍കോള്‍ സന്ദേശം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ നിയമപാലകര്‍ കണ്ടത് അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 51-കാരിയായ ജെന്നിഫര്‍ മാസി എന്ന് പറയുന്ന അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഉടന്‍ തന്നെ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവന്‍പോര്‍ട്ട് ഹൈ സ്‌കൂളിലെ അധ്യാപികയാണ് ജെന്നിഫര്‍ മാസ്സി. നിലവില്‍ ഇവര്‍ കോമള്‍ കൗണ്ടി ജയിലിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.  

    Read More »
  • ബലാത്സംഗത്തിനുശേഷം കഴുത്ത് ഞെരിച്ച് കൊന്നു; പ്രതി 10 വര്‍ഷത്തിനു ശേഷം പിടിയില്‍

    ലക്‌നൗ: 10 വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന ബലാത്സംഗ കേസ് പ്രതി രണ്‍ധൗള്‍ (48) അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇയാള്‍ സ്‌പെഷല്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു. യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ പ്രതി എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കെണിയൊരുക്കിയത്. 2014ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ സഞ്ജയ് വാന്‍ എന്ന പ്രദേശത്ത് ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2014 ഓഗസ്റ്റ് 8ന് വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്‍ധൗളിനും കൂട്ടാളിയായ മനോജ് സിങ്, രാം സിങ് എന്നിവര്‍ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ രണ്‍ധൗള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്യാല ഹൗസ് കോടതി ഇയാളെ 2015ല്‍ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു.…

    Read More »
  • പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അതിജീവിതയടക്കം കൂറുമാറിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് വിധിച്ച് കോടതി: പത്തൊന്‍പതുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ

    കാസര്‍ഗോഡ്: സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പത്തൊന്‍പത് വയസ്സുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ. പതിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ടതും ഗര്‍ഭിണിയായതും. അരീക്കോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ പതിനൊന്നുമാസംകൂടി സാധാരണ തടവ് അനുഭവിക്കണം. 2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സഹോദരന്‍ പെണ്‍കുട്ടിയെ പലതവണ ലൈംഗികപീഡനത്തിന് വിധേയമാക്കി ഗര്‍ഭിണിയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംരക്ഷണച്ചുമതലയുള്ള സഹോദരന്‍ തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തുമ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭിണിയായ അതിജീവിത ചികിത്സതേടിയത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഈ വിവരം മറച്ചു വെച്ചു. ഈ വിവിരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാല്‍ ചികിത്സിച്ച ഡോക്ടര്‍ കേസിലെ രണ്ടാംപ്രതിയാണ്. ഇയാള്‍ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേചെയ്തിരിക്കയാണിപ്പോള്‍. മറ്റൊരു ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി കുഞ്ഞിന് ജന്മംനല്‍കി. ഇവിടത്തെ ഡോക്ടറാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം…

    Read More »
  • ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിനെ സന്ദര്‍ശിച്ചു; ലഹരിക്കേസ് അന്വേഷണം സിനിമാതാരങ്ങളിലേക്ക്

    കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാതാരങ്ങളും. കൊച്ചി മരടിലെ ആഡംബര ഹോട്ടലില്‍ ഓംപ്രകാശിനെ കാണാനെത്തിയവരില്‍ മലയാളത്തിലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. ഇവര്‍ക്കു പുറമേ ഇരുപതോളം പേര്‍ ഓംപ്രകാശിനെയും കൂട്ടാളി കൊല്ലം സ്വദേശി ഷിഹാസിനെയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും ഇന്നു ജാമ്യം അനുവദിച്ചിട്ടുണ്ട്. വ്യവസായി പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഏതാനും ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡന്‍സാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകള്‍ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ന്‍ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയില്‍നിന്നു കണ്ടെടുത്തു.…

    Read More »
  • പ്രണയത്തെ എതിര്‍ത്തതിന് കടുംകൈ; യുവതി വിഷം നല്‍കി കൊലപ്പെടുത്തിയത് 13 കുടുംബാംഗങ്ങളെ!

    ഇസ്ലാമാബാദ്: പാകിസ്താനില്‍ മാതാപിതാക്കളെ ഉള്‍പ്പെടെ കുടുംബത്തിലെ പതിമ്മൂന്ന് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയേയും കുറ്റകൃത്യത്തില്‍ പങ്കാളിയായ യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചയാളെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ അനുമതി നല്‍കാതിരുന്നതാണ് വിഷം നല്‍കാനുള്ള കാരണമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഷെയ്സ്ത ബ്രോഹി, കാമുകന്‍ അമീര്‍ ബക്ഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം. അജ്ഞാതരോഗമോ ഭക്ഷ്യവിഷബാധയോ ആവാം മരണകാരണം എന്നാണ് ആദ്യം സംശയിച്ചത്. കൂട്ടുകുടുംബത്തിലെ പതിമ്മൂന്നംഗങ്ങള്‍ മരിക്കുകയും ഷെയ്സ്ത മാത്രം രക്ഷപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് യുവതിയെ ചോദ്യം ചെയ്തത്. അമീര്‍ ബക്ഷി കൈമാറിയ വിഷം ഷെയ്സ്ത ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. ഓഗസ്റ്റ് 19 നായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിനുപിന്നാലെ അവശരായിത്തീര്‍ന്ന കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതുപേര്‍ മരിച്ചു. ചികിത്സയില്‍ തുടര്‍ന്ന നാലുപേര്‍ പിന്നീട് മരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്ന് കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തി. തുടര്‍ന്നാണ് ഷെയ്സ്തയെ ചോദ്യം…

    Read More »
  • കാണാതായ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി; മുങ്ങിയെടുത്തത് ഈശ്വര്‍ മല്‍പെ

    ബംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ (കൊച്ചി പന്‍വേല്‍) കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് ഫാല്‍ഗുനി പുഴയില്‍ തിരച്ചില്‍ നടത്തിയത്. മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ മുംതാസ് അലി വീടുവിട്ടതായി മകള്‍ പൊലീസിനോടു പറഞ്ഞത്. അതിനിടെ, മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന…

    Read More »
Back to top button
error: