CrimeNEWS

വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം; ഇത്തവണ ട്രാക്കില്‍ ഉണ്ടായിരുന്നത് മണ്‍കൂന, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. റായ്ബറേലി ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് മണ്‍കൂന കണ്ടെത്തിയത്. പാസഞ്ചര്‍ ട്രെയിനിലെ ലൊക്കോ പൈലറ്റുമാരാണ് മണ്‍കൂന കണ്ടത്. ഇതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. രഘുരാജ് സിംഗ് സ്റ്റേഷന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ട്രാക്കില്‍ മണ്‍കൂന കണ്ട ഉടന്‍ ലോക്കോ പൈലറ്റുകള്‍ റെയില്‍വേ അധികൃതറെ കാര്യം അറിയിച്ചു. തുടര്‍ന്ന് അതുവഴി വന്ന ട്രെയിന്‍ തല്‍ക്കാലം നിര്‍ത്തിവച്ച ശേഷം മണ്ണ് നിക്കുകയായിരുന്നു. ട്രാക്കില്‍ മണ്ണ് ഉപേക്ഷിച്ചതായി കണ്ടെത്തിയെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് റോഡ് നിര്‍മാണം നടക്കുന്നുണ്ടെന്നും ഇവിടെ നിന്ന് മണ്ണ് കയറ്റിവന്ന ഒരു ലോറി ഡ്രൈവര്‍ രാത്രി അത് ട്രാക്കില്‍ കൊണ്ട് വന്ന് ഇട്ടതാകാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Signature-ad

സെപ്തംബറില്‍ കാണ്‍പൂരിലും ഇത്തരത്തില്‍ ട്രെയിന്‍ അട്ടിമറി നടത്താന്‍ ശ്രമം നടന്നിരുന്നു. കാണ്‍പൂര്‍ ദേഹത് ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നത്. ഡല്‍ഹി -ഹൗറ റെയില്‍ പാതയില്‍ പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ഗ്യാസ് സിലിണ്ടര്‍ കണ്ടത്. ഒരു എക്‌സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് അടുത്ത പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് അദ്ദേഹം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

പിന്നാലെ അതുവഴി വന്ന ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്താന്‍ കണ്‍ട്രോള്‍ റൂം അറിയിപ്പ് നല്‍കുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായി. സെപ്തംബര്‍ എട്ടാം തീയതിയും ഇത്തരത്തില്‍ ട്രാക്കില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയിരുന്നു. കാണ്‍പൂര്‍ – കാസ്ഗഞ്ച് റൂട്ടില്‍ ബര്‍രാജ്പൂരിനും ബില്‍ഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയില്‍വേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്നയായിരുന്നു കാളിന്ദി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്കില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലായിരുന്നു.

കഴിഞ്ഞ മാസം ഒമ്പതാം തീയതിയും രാജസ്ഥാനിലെ റെയില്‍വേ ട്രാക്കില്‍ 70 കിലോ വരുന്ന സിമന്റ് കട്ട കണ്ടെത്തിയിരുന്നു. ട്രാക്കില്‍ സിമന്റ് കട്ട കണ്ടതിന് പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കട്ടയുടെ മുകളിലൂടെ ട്രെയിന്‍ പാഞ്ഞുകയറിയാണ് നിന്നത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. തുടരെ തുടരെ രാജ്യത്ത് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഭവങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: