Crime

  • തിരുവാമ്പാടിയില്‍നിന്നു കാണാതായ 14 കാരി പീഡനത്തിന് ഇരയായി; തിരുവമ്പാടി സ്വദേശിയും അറസ്റ്റില്‍

    കോഴിക്കോട്: തിരുവാമ്പാടിയില്‍നിന്നു കാണാതായ 14കാരി പീഡനത്തിന് ഇരയായതായി കണ്ടെത്തല്‍. തിരുവമ്പാടി സ്വദേശി ബഷീര്‍ എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ബഷീറിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. കേസില്‍ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തും ഇടുക്കി പീരുമേട് സ്വദേശിയുമായ അജയ്(24) നേരത്തേ പിടിയിലായിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ ഇന്നലെയാണ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുക്കം പൊലീസെത്തി നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ഡാന്‍സ് ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണുമായാണ് വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങളോ പണമോ എടുത്തിരുന്നില്ല. കുട്ടിയുടെ സഹോദരന്റെ സുഹൃത്തുമൊന്നിച്ച് പോയിരിക്കാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷണം നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ…

    Read More »
  • കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചു; വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂരമര്‍ദനം; മകന് വെട്ടേറ്റു

    മലപ്പുറം: വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അക്രമം തടയാനെത്തിയ മകന്‍ മുഹമ്മദ് ബഷീറിന് വെട്ടേറ്റു, സംഭവത്തില്‍ വേങ്ങര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചത്. മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുഹമ്മദ് സപ്പര്‍ അസൈന്റെ മകന്‍ ബഷീറിന് 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ല. നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും തിരികെ നല്‍കിയില്ല. ഇതിന് പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് സപ്പറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍…

    Read More »
  • ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു; 34 കാരിയെ കണ്ടെത്തിയത് ചോരയില്‍ കുളിച്ച നിലയില്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു. ദസരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് സ്ത്രീയെ ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയിലേക്കെത്താന്‍ അന്വേഷണം വ്യാപിപിച്ചതായും അധികൃതര്‍ അറിയിച്ചു. ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ വീട്ടില്‍ നിന്ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ ഡല്‍ഹിയിലെത്തിയ മാതാപിതാക്കള്‍ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങി. ഒരു മാസം മുമ്പ് യുവതിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായും അന്നുമുതല്‍ കുടുംബവുമായി ബന്ധമില്ലെന്നും…

    Read More »
  • ബലാത്സംഗക്കേസില്‍ സിദ്ദിഖ് പോലീസിന് മുന്നില്‍ വീണ്ടും ഹാജരായി; അറസ്റ്റിന് സാധ്യത

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മെറിന്‍ ജോസഫ്, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്. ചോദ്യം ചെയ്യലിനുശേഷം സിദ്ദിഖിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം…

    Read More »
  • ഭാര്യയുടെ സ്ഥലം വിറ്റ് പണം നല്‍കാത്ത വിരോധത്തില്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

    കൊല്ലം: പൂയപ്പള്ളിയില്‍ ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റ് പണം കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ചെറുവയ്ക്കല്‍ സ്വദേശി പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു പ്രതിയുടെ അതിക്രമം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. മദ്യലഹരിയില്‍ കാറുമായി അമിതവേഗത്തില്‍ എത്തിയ പ്രകാശന്‍ വീടിന്റെ ഗേറ്റ് ഇടിച്ച് തകര്‍ക്കുകയും ഭാര്യയെ ഇടിച്ച് വീഴ്ത്തി കൊല്ലാനും ശ്രമിക്കുകയായിരുന്നു. കാറിടിച്ച് പരുക്കേറ്റ പ്രകാശന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ലഹരിക്ക് അടിമയായ പ്രതി ഭാര്യയെ മര്‍ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭാര്യയുടെ പേരിലുള്ള ഒരേക്കര്‍ സ്ഥലം വിറ്റ് പണം കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് ഇയാള്‍ നിരന്തരം അതിക്രമം തുടരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അമിതവേഗതയില്‍ കാര്‍ ഓടിക്കുന്ന പ്രകാശനെ നാട്ടുകാര്‍ക്കും പേടിയാണ്. കോടതിയില്‍ ഹാജരാക്കി പ്രകാശനെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • അയല്‍വാസിയുടെ ക്രൂരമര്‍ദനം; ഉപ്പുതുറയില്‍ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

    ഇടുക്കി: ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയല്‍വാസിയായ ബിബിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മര്‍ദിച്ചത്. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മര്‍ദനമേറ്റ് അവശനിലയില്‍ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനീഷിന്റെ കുടുംബവും ബിബിന്റെ കുടുംബവും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • വഴിയേ പോയ പണി ഇരന്ന് മേടിച്ച് ബീന ആന്റണിയും ഭര്‍ത്താവും; ആലുവാ നടിയുടെ പരാതിയില്‍ സ്വാസികയ്‌ക്കെതിരേയും കേസ്

    കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നെടുമ്പാശേരി പോലീസാണ് കേസെടുത്തത്. താരങ്ങളായ ഇവര്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നടന്മാര്‍ക്കെതിരേ നല്‍കിയിട്ടുളള പീഡന പരാതികളുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് വേണ്ടി ചെയ്യുന്നതാണെന്നും നടി പറഞ്ഞു. കേസില്‍ നടി സ്വാസികയാണ് ഒന്നാം പ്രതി. ബീന ആന്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ഇരുവര്‍ക്കും ഫീല്‍ഡിലെ അഡ്ജസ്റ്റ്‌മെന്റുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ്. എന്നാല്‍, അവര്‍ അത് മറച്ച് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്ന് ആലുവ സ്വദേശിയായ നടി ആരോപിക്കുന്നു. താന്‍ പണത്തിന് വേണ്ടി പ്രമുഖന്മാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും കരിവാരി തേക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് ഇവര്‍ പറയുന്നതെന്നും നടി ആരോപിക്കുന്നു. തനിക്ക്…

    Read More »
  • അബ്ദുള്‍ സത്താറിന്റെ ആത്മഹത്യ: എസ്‌ഐ:  മറ്റൊരു ഓട്ടോ തൊഴിലാളിയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

    കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്‌ഐ: അനൂപിനെതിരെ വീണ്ടും ആരോപണം. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി. നൗഷാദ് എസ്‌ഐ അനൂപിനെതിരെ പോലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്.  

    Read More »
  • അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

    കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.  

    Read More »
  • സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് ബ്യൂട്ടി പാര്‍ളറില്‍, ഒളിച്ചിരുന്നത് അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും

    ജയ്പൂര്‍: ഒരു ശുചീകരണ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ കയ്യോടെ പിടികൂടിയത് പ്രദേശത്തെ വമ്പന്‍ സെക്സ് റാക്കറ്റിനെ. ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ശുചീകരണ ക്യാമ്പില്‍ എത്തിയ കളക്ടര്‍ പ്രദേശത്ത് അടച്ചിട്ടിരുന്ന സ്പായില്‍ മിന്നല്‍ പരിശോധന നടത്തിയതോടെയാണ് പെണ്‍വാണിഭ സംഘം വലയിലായത്. സെക്സ് റാക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രീതിയിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്പാ അടഞ്ഞ് കിടക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കളക്ടര്‍ ഇവിടെ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരേയും കൂട്ടി എത്തുകയായിരുന്നു. രാജസ്ഥാനിലെ സാദറിലാണ് സംഭവം. കഴിഞ്ഞ മാസം ബാമറിലെ ജില്ലാ കളക്ടറായി ചുമതലയേറ്റ ടീന ദാബിയാണ് പരിശോധന നടത്തിയത്. സാദറില്‍ നടന്നുവരികയായിരുന്ന ഒരു ശുചീകരണ ക്യാമ്പിന്റെ പുരോഗതി പരിശോധിക്കാനാണ് ജില്ലാ കളക്ടര്‍ എത്തിയത്. ഇതിനിടെയാണ് പ്രദേശത്ത് ഒരു സ്പായുടെ വാതിലുകള്‍ അകത്തു നിന്ന്…

    Read More »
Back to top button
error: