CrimeNEWS

ഭാര്യയുടെ സ്ഥലം വിറ്റ് പണം നല്‍കാത്ത വിരോധത്തില്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: പൂയപ്പള്ളിയില്‍ ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റ് പണം കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ചെറുവയ്ക്കല്‍ സ്വദേശി പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യ ലഹരിയിലായിരുന്നു പ്രതിയുടെ അതിക്രമം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. മദ്യലഹരിയില്‍ കാറുമായി അമിതവേഗത്തില്‍ എത്തിയ പ്രകാശന്‍ വീടിന്റെ ഗേറ്റ് ഇടിച്ച് തകര്‍ക്കുകയും ഭാര്യയെ ഇടിച്ച് വീഴ്ത്തി കൊല്ലാനും ശ്രമിക്കുകയായിരുന്നു.

Signature-ad

കാറിടിച്ച് പരുക്കേറ്റ പ്രകാശന്റെ ഭാര്യ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ലഹരിക്ക് അടിമയായ പ്രതി ഭാര്യയെ മര്‍ദിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഭാര്യയുടെ പേരിലുള്ള ഒരേക്കര്‍ സ്ഥലം വിറ്റ് പണം കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് ഇയാള്‍ നിരന്തരം അതിക്രമം തുടരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അമിതവേഗതയില്‍ കാര്‍ ഓടിക്കുന്ന പ്രകാശനെ നാട്ടുകാര്‍ക്കും പേടിയാണ്. കോടതിയില്‍ ഹാജരാക്കി പ്രകാശനെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: