CrimeNEWS

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് സഹ സംവിധായിക; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്.

അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: