CrimeNEWS

ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു; 34 കാരിയെ കണ്ടെത്തിയത് ചോരയില്‍ കുളിച്ച നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്തു. ദസരായ് കലായ് കാനില്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒഡീഷ സ്വദേശിയാണ് ബലാത്സംഗത്തിന് ഇരയായത്.

ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ഓടെയാണ് സ്ത്രീയെ ആദ്യം കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയിലേക്കെത്താന്‍ അന്വേഷണം വ്യാപിപിച്ചതായും അധികൃതര്‍ അറിയിച്ചു.

Signature-ad

ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിലെ വീട്ടില്‍ നിന്ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ ഡല്‍ഹിയിലെത്തിയ മാതാപിതാക്കള്‍ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ നിര്‍ബന്ധിച്ചെങ്കിലും തയാറായില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങി.

ഒരു മാസം മുമ്പ് യുവതിയുടെ ഫോണ്‍ നഷ്ടപ്പെട്ടതായും അന്നുമുതല്‍ കുടുംബവുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി തെരുവിലൂടെ യുവതി അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു. എടിഎം ബൂത്തിന് സമീപം ഉറങ്ങുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: