Crime
-
പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹമെന്ന് വാഗ്ദാനം; 13-കാരിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയ ആള്‍ അറസ്റ്റില്‍
പത്തനംതിട്ട: പതിമൂന്നുകാരിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ നിര്‍ബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്‌തെന്ന കേസിലെ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോള്‍ മംഗലാപുരത്ത് എംഎസ്സി. വിദ്യാര്‍ഥിയുമായ സ്റ്റെബിന്‍ ഷിബു (22) വാണ് പിടിയിലായത്. എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 2023 മേയില്‍ പരിചയപ്പെടുകയും തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, സ്‌നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടര്‍ച്ചയായി സംസാരിച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്താണ് ഫോട്ടോകള്‍ വാങ്ങിയത്. കുട്ടി കരയുന്നതുകണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ ബോധ്യപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാര്‍ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.
Read More » -
ഹോട്ടലില്‍ പ്രയാഗയെ കൂടാതെ മറ്റൊരു നടിയും; സിസിടിവി ദൃശ്യം പരിശോധിച്ച് പൊലീസ്
കൊച്ചി: ലഹരിക്കേസില്‍ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലില്‍ പ്രയാഗ മാര്‍ട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചോ എന്നു വ്യക്തമായാല്‍ ഈ നടിയെ ചോദ്യം ചെയ്യും. ഹോട്ടലില്‍ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലില്‍ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. അതേസമയം, ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളില്‍ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു. ലഹരി പരിശോധനയ്ക്ക് സന്നദ്ധരാണെന്ന്…
Read More » -
ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി മൂന്നുതവണ ഗര്‍ഭിണിയാക്കി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
ബംഗളൂരു: ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ബെംഗളൂരുവില്‍ മലയാളി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബിലാല്‍ റഫീഖിനെയാണ് (50) ഗോവിന്ദപുര പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്നെന്ന് പോലീസ് പറഞ്ഞു. 2021-ല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് നഗരത്തിലെ ആശുപത്രിയില്‍ നഴ്സായ യുവതി പരാതിയില്‍ പറഞ്ഞു. 2022-ലും 2023-ലുമാണിത്. രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു. പീഡനത്തില്‍ മൂന്നാംതവണയും യുവതി ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. അവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.
Read More » -
ബംഗ്ലദേശ് ക്ഷേത്രത്തില്‍ മോദി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം മോഷണം പോയി
ധാക്ക: ബംഗ്ലദേശ് ജശോരേശ്വരി ക്ഷേത്രത്തില്‍ കാളി പ്രതിഷ്ഠയിലെ കിരീടം കവര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2021ല്‍ സമര്‍പ്പിച്ചതാണ് കീരീടം. ഇന്നലെയാണ് കവര്‍ച്ച നടന്നത്. 2021 മാര്‍ച്ചില്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടം സമര്‍പ്പിച്ചത്. ക്ഷേത്ര പൂജാരി ദിലീപ് മുഖര്‍ജി പൂജ കഴിഞ്ഞ് പോയതിനു ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. മോഷ്ടാവിനെ തിരിച്ചറിയാന്‍ ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ശ്യാംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ തൈജുല്‍ പറഞ്ഞു. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച കിരീടത്തിനു സാംസ്‌കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളില്‍ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അനാരി എന്ന ബ്രാഹ്‌മണനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് വിശ്വാസം. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടില്‍ ലക്ഷ്മണ്‍ സെന്‍ നവീകരിക്കുകയും ഒടുവില്‍ പതിനാറാം നൂറ്റാണ്ടില്‍ രാജ പ്രതാപാദിത്യ ക്ഷേത്രം പുനര്‍നിര്‍മിക്കുകയും ചെയ്തു.
Read More » -
തിരുവമ്പാടിയില്‍നിന്നു കാണാതായ പതിനാലുകാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി
കോഴിക്കോട്: തിരുവമ്പാടിയില്‍നിന്നു കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതാകുന്നത്. കോഴിക്കോട് മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടിയെയാണ് കാണാതാകുന്നത്. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
പെണ്‍കുട്ടിയെ തോക്കുചൂണ്ടി പീഡിപ്പിച്ചു; പുത്തന്‍പാലം രാജേഷിനെ പൊലീസ് വീടുവളഞ്ഞ് പിടികൂടി
കോട്ടയം: കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ കുപ്രസിദ്ധ ഗുണ്ടാനേതാവ് പുത്തന്‍പാലം രാജേഷിനെ (46) രാത്രി വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷല്‍ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേര്‍ന്നാണ് കോതനല്ലൂര്‍ ടൗണിനു സമീപത്തെ വീട്ടില്‍ നിന്നും രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. രാജേഷ് രണ്ട് ദിവസമായി ജില്ലയില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തന്‍പാലം രാജേഷിന് അടുത്ത ബന്ധമുണ്ട്. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോതനല്ലൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായി ഇയാള്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇയാള്‍ക്കെതിരെ കൊലപാതകം, വധശ്രമം, കവര്‍ച്ച,…
Read More » -
കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ടുമെന്റില്‍ കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതി കാമുകന്റെ സുഹൃത്ത്
തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിയുടെ കാമുകന്‍െ്‌റ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ചശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
മോശം പെരുമാറ്റത്തില്‍ വനിതാ നിര്‍മ്മാതാവിന്റെ പരാതി; ലിന്‍സ്റ്റിനടക്കം 9 നിര്‍മാതാക്കള്‍ക്കെതിരേ കേസ്
കൊച്ചി: വനിതാ സിനിമാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ നിര്‍മ്മാതാവ് നിര്‍മ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ ഭാരവാഹികള്‍ ഈ നിര്‍മ്മാതാവിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്ത് വനിതാ നിര്‍മ്മാതാവ് ചില പരാതികള്‍ മുന്നോട്ടു വെച്ചു. അടുത്ത യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അടുത്ത യോഗത്തിലേക്ക് വനിതാ നിര്‍മ്മാതാവിനെ വിളിക്കുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. തുടര്‍ന്ന് വനിതാ നിര്‍മ്മാതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണവുമായി രംഗത്തു വന്നത്. ഇതേത്തുടര്‍ന്ന് പരസ്യപ്രതികരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു അസോസിയേഷന്‍ കത്തു നല്‍കി.…
Read More » -
ആലപ്പുഴയില്‍ കണ്ടത് ബോംബല്ല, കൂടോത്ര ശേഷിപ്പ്! നഗരം രാത്രി ഭീതിയുടെ മുള്‍മുനയില്‍
ആലപ്പുഴ: ഒരു രാത്രി മുഴുവന്‍ ആലപ്പുഴ നഗരത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ‘പൈപ്പ് ബോംബ്’ കൂടോത്രമെന്ന് പൊലീസ്. ആലപ്പുഴ ബീച്ചില്‍ കണ്ടെത്തിയ പൈപ്പിനുള്ളില്‍ കണ്ടെത്തിയ ലോഹത്തകിടുകളാണു പൊലീസിനെ ഈ നിഗമനത്തിലെത്തിച്ചത്ത്. പൈപ്പിനുള്ളില്‍നിന്നു ലഭിച്ച എഴുത്തുകളുള്ള ലോഹത്തകിടുകള്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതാണെന്നു പൊലീസ് പറഞ്ഞു. ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്ന ചിലരുടെ സാന്നിധ്യവും കഴിഞ്ഞ ദിവസം ബീച്ചില്‍ ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബീച്ചില്‍ നാവിക സേനയുടെ പഴയ കപ്പല്‍ സ്ഥാപിച്ചതിനു സമീപമാണു ചൊവ്വാഴ്ച രാത്രി പൈപ്പ് ബോംബ് പോലുള്ള വസ്തു കണ്ടെത്തിയത്. 17 സെന്റി മീറ്റര്‍ നീളവും മൂന്നു സെന്റിമീറ്റര്‍ വ്യാസവുമുള്ള പെപ്പിന്റെ ഇരുവശവും അടച്ച നിലയിലായിരുന്നു. സ്‌കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പൈപ്പിനുള്ളില്‍ ലോഹസാന്നിധ്യം കണ്ടെത്തിയതോടെയാണ് പൈപ്പ് ബോംബ് ആണെന്ന സംശയമായത്. കൊച്ചിയില്‍ നിന്നു ബോംബ് സ്‌ക്വാഡ് എത്തി. മണല്‍ച്ചാക്കുകള്‍ കൊണ്ട് സുരക്ഷിത മറയൊരുക്കി, പൈപ്പില്‍ ഡിറ്റണേറ്റര്‍ ഘടിപ്പിച്ചു ലഘു സ്‌ഫോടനം നടത്തി. ഡിറ്റണേറ്റര്‍ പൊട്ടിയതല്ലാതെ പൈപ്പ് പോലും പൊട്ടിയില്ല. പൈപ്പിനുള്ളില്‍ സ്‌ഫോടകവസ്തു…
Read More » -
ഏലസുകളും നാഗരൂപങ്ങളും വിഗ്രഹങ്ങളും കുഴിച്ചിടും, പിന്നെ ‘ദിവ്യദൃഷ്ടി’ പ്രയോഗം; വ്യാജസിദ്ധന്‍ പിടിയില്‍
തൃശ്ശൂര്‍: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്നുമാത്രം ഇയാള്‍ മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാളുടെ തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. സി.സി. ടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പൊളിച്ചത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി: നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമാണ് റാഫിയെ അറസ്റ്റു ചെയ്തത്. ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാള്‍ തന്നെ ‘ദിവ്യദൃഷ്ടി’യിലെന്നു പറഞ്ഞ് കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. ഏലസുകളും തകിടുകളും നശിപ്പിക്കാന്‍ പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച…
Read More »