Crime

  • ഗോപന്‍സ്വാമിയുടെ ‘സമാധിസ്ഥലം’ പൊളിക്കാന്‍ പോലീസ്; സമ്മതിക്കില്ലെന്ന് കുടുംബം; നാടകീയരംഗങ്ങള്‍, സംഘര്‍ഷാവസ്ഥ

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ‘സമാധി’യിരുത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബവും ഒരുവിഭാഗം നാട്ടുകാരും. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. സമാധിപീഠം ഒരുകാരണവശാലും പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗോപന്‍സ്വാമിയുടെ ഭാര്യയും മക്കളും സമാധിപീഠത്തിന് മുമ്പിലേക്ക് ഓടിയെത്തി കുത്തിയിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും സ്ഥലത്തുണ്ട്. ഒടുവില്‍ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്. സമാധിയിടത്തിലെ ശില അഞ്ചുവര്‍ഷം മുമ്പേ മയിലാടിയില്‍നിന്ന് വിഗ്രഹങ്ങള്‍ക്കൊപ്പം അച്ഛന്‍ കൊണ്ടുവന്നതാണെന്ന് മകന്‍ പ്രതികരിച്ചു. ഇരിക്കാനുള്ള പത്മപീഠവും വിഗ്രഹങ്ങള്‍ക്കൊപ്പം കൊണ്ടുവന്നതാണ്. അത് നാട്ടുകാര്‍ക്കറിയാം. നാട്ടുകാരെല്ലാം അന്ന് വിഗ്രഹം എടുക്കാന്‍ വന്നിരുന്നു. അച്ഛന്‍ ഇന്നദിവസം സമാധിയാകുമെന്ന് അച്ഛന്‍ തന്നെ പറഞ്ഞിരുന്നു. സമാധിസ്ഥലം ഒരുകാരണവശാലം പൊളിക്കാന്‍ സമ്മതിക്കില്ല. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തി ഒരുകാര്യവും ചെയ്യാനാകില്ലെന്നും മകന്‍ പറഞ്ഞു. ഗോപന്‍സ്വാമി സമാധിയായതിനാല്‍ സമാധിപീഠം പൊളിക്കാനാകില്ലെന്ന് ഭാര്യ സുലോചനയും പറഞ്ഞു.…

    Read More »
  • മുത്തശ്ശനെ കൊന്ന് ജീവിത സമ്പാദ്യം മോഷ്ടിച്ച് കൊച്ചുമോള്‍; കൊലയ്ക്കുശേഷം വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മരണത്തില്‍ കരഞ്ഞ് നിലവിളിച്ചു; ഒടുവില്‍ കള്ളി വെളിച്ചത്തായി

    കാന്‍ബറ: മുത്തച്ഛന്റെ അകാല മരണത്തില്‍ കരഞ്ഞു നിലവിളിച്ച കൊച്ചുമോള്‍ ഒടുവില്‍ മുത്തച്ഛനെ കൊന്ന് പണം മോഷ്ടിച്ചയാളെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കൊലയാളിയുടെ അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വടക്കന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലാണ് ഈ സംഭവം നടന്നത്. ബ്രിട്ട്‌നി ജേഡ് ദ്വയര്‍ എന്ന 19 കാരിയാണ് പണത്തിന് വേണ്ടി സ്വന്തം മുത്തച്ഛനെ കൊല ചെയ്തത്. ബ്രിട്ട്‌നിയുടെ മുത്തച്ഛനായ 81 വയസുള്ള റോബര്‍ട്ട് വൈറ്റ് വെല്ലിനെയാണ് കഴുത്തിലും നെഞ്ചിലും കുത്തിപ്പരിക്കേല്‍പ്പിച്ച് കൊന്നത്. 2016 ഓഗസ്റ്റിലാണ് ഈ ദാരുണ സംഭവം നടന്നത്. അഡ്‌ലെയിഡിലെ സ്വന്തം വീട്ടില്‍ വെച്ചാണ് റോബര്‍ട്ട് വൈറ്റ് വെല്‍ കൊല്ലപ്പെട്ടത്. അപ്പൂപ്പന്റെ മരണത്തെ തുടര്‍ന്ന് ആഴ്ചകളോളം പ്രിയപ്പെട്ട അപ്പൂപ്പനെ കുറിച്ച് ഓര്‍ത്ത്്്് വിലപിച്ച കൊച്ചുമോളാണ് അദ്ദേഹത്തിന്റെ കൊലപാതകി എന്നറിഞ്ഞ നാട്ടുകാരും ബന്ധുക്കളും ഇപ്പോള്‍ ഞെട്ടലിലാണ്. ബ്രിട്ട്‌നിയുടെ അമ്മയായ ടോണിയയാണ് ആ ദിവസങ്ങളിലെ കാര്യങ്ങള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. അപ്പൂപ്പന്റെ മരണത്തെ തുടര്‍ന്ന് ബ്രിട്ട്‌നി നിരന്തരമായി പുകവലിച്ചിരുന്നതായി അമ്മ വെളിപ്പെടുത്തി. ബ്രിട്ട്‌നി തന്റെ സുഹൃത്തായ ബര്‍ണാഡെത്തേ…

    Read More »
  • മസാജ് ചെയ്യാനെത്തിയ മദാമ്മയോടു ലൈംഗികാതിക്രമം; മസാജ് സെന്റര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം കാട്ടിയ മസാജ് സെന്റര്‍ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. കൊല്ലം ഓടനാവട്ടം കട്ടയില്‍ പുത്തന്‍വിളവീട്ടില്‍ ആദര്‍ശ്(29) ആണ് പിടിയിലായത്. വര്‍ക്കല ഹെലിപ്പാഡിനു സമീപം പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ മസാജ് ചെയ്യാനെത്തിയ അമേരിക്കന്‍ സ്വദേശിനിയായ 46-കാരിയെയാണ് ഉപദ്രവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസാജ് ചെയ്യുന്നതിനിടെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന വിദേശ വനിതയുടെ പരാതിയില്‍ വര്‍ക്കല പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറ്; നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

    പാലക്കാട്: ഒറ്റപ്പാലം വാണിവിലാസിനിയില്‍ സ്‌ഫോടക വസ്തുകൊണ്ടുള്ള ഏറില്‍ 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

    Read More »
  • പത്തനംതിട്ട പീഡനം; പിടിയിലായവരുടെ എണ്ണം 39 ആയി; വൈകിട്ടോടെ കൂടുതല്‍ അറസ്റ്റ്

    പത്തനംതിട്ട: പതിനെട്ടുകാരിയായ കായികതാരത്തെ പീഡിപ്പിച്ച കേസില്‍ ജില്ലയിലെ നാല് സ്റ്റേഷനുകളിലായി അറസ്റ്റിലായവരുടെ എണ്ണം 39 ആയി. വൈകിട്ടോടെ കൂടുതല്‍ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 39 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയതായി പൊലിസ് പറഞ്ഞു. പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി പലതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസ് കണ്ടെത്തി. റാന്നി മന്ദിരംപടി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തോട്ടും പുറം എന്നീ പ്രദേശങ്ങളിലെത്തിച്ചും പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചു. പ്രദേശവാസിയായ പി ദീപുവാണ് മന്ദിരംപടിയിലെ പീഡനത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ദീപു ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. നേരില്‍ കാണണമെന്ന…

    Read More »
  • പിരിഞ്ഞു താമസിക്കുന്ന യുവതിയായ വീട്ടമ്മയ്ക്ക്് പരപുരുഷ ബന്ധം; വാക്കുതര്‍ക്കം, ചെരിപ്പൂരി അടി, ഭാര്യയെ നടുറോഡില്‍ വെട്ടിക്കൊന്ന് യുവാവ്

    ചെന്നൈ: അകന്നു കഴിയുന്ന ഭാര്യയെ റോഡില്‍ ആളുകള്‍ക്കു മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തില്‍ യുവാവ് പിടിയിലായി. മേടവാക്കം നാലാം ക്രോസ് സ്ട്രീറ്റില്‍ കഴിയുന്ന ജ്യോതി (37) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ട്രിപ്ലിക്കേന്‍ സ്വദേശി മണികണ്ഠന്‍ (42) ആണ് പിടിയിലായത്. 7 വര്‍ഷം മുന്‍പ് മണികണ്ഠനുമായി വേര്‍പിരിഞ്ഞ് 3 മക്കള്‍ക്കൊപ്പം മേടവാക്കത്തു താമസിക്കുകയായിരുന്നു ജ്യോതി. മണികണ്ഠന്റെ സഹോദരിയുടെ ബന്ധുവായ കൃഷ്ണമൂര്‍ത്തിയുമായി (38) ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതറിഞ്ഞ മണികണ്ഠന്‍ പലതവണ ബഹളമുണ്ടാക്കുകയും തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജ്യോതി ഇതു നിരസിച്ചു. ശനിയാഴ്ച ജ്യോതിയെ മണികണ്ഠന്‍ വിളിച്ചുവരുത്തി. ഇതനുസരിച്ച് പള്ളിക്കരണൈയിലെത്തിയെങ്കിലും ഇവിടെ വച്ചും മണികണ്ഠനുമായി വാക്കുതര്‍ക്കമുണ്ടതോടെ പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരുപ്പൂരി അടിച്ച ശേഷമാണു മടങ്ങിയത്. വീട്ടിലെത്തി വിവരങ്ങള്‍ കൃഷ്ണമൂര്‍ത്തിയെയും അറിയിച്ചു. രാത്രി 9 ന് ഇയാള്‍ക്കൊപ്പം ബൈക്കില്‍ ജ്യോതി മേടവാക്കം കൂട്ട് റോഡ് ഭാഗത്തെത്തി മണികണ്ഠനുമായി വീണ്ടും ബഹളമുണ്ടാക്കി. ഇതിനിടെ, മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ കത്തികൊണ്ട് ജ്യോതിയുടെ കഴുത്തിലും തലയിലും വയറിലും…

    Read More »
  • കുമാര്‍ കൈയില്‍ കരുതിയത് ചെറുതും വലുതുമായ മൂന്ന് കത്തികള്‍; ആശയെത്തിയത് ബാഗ് നിറയെ വസ്ത്രങ്ങളുമായി, തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സൂചന

    തിരുവനന്തപുരം: സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാര്‍ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂര്‍ച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാര്‍ കഴുത്ത് കീറി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. പേയാട് കാവുവിള ലക്ഷം വീട്ടില്‍ കുമാര്‍ (52), വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പേയാട് ചെറുപാറ എസ്.ആര്‍ ഭവനില്‍ ആശ (42) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കുമാര്‍ മുറിയെടുത്തത്.ശനിയാഴ്ച രാവിലെയാണ് ആശ എത്തിയത്.ഞായറാഴ്ച രാവിലെ ജീവനക്കാര്‍ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ തമ്പാനൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴിന് പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. ആശയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയില്‍ നിലത്ത് രക്തത്തില്‍ കുളിച്ച് കട്ടിലിന് സമീപത്തായിരുന്നു. കുമാര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പാങ്ങോട് സൈനിക ക്യാംപില്‍…

    Read More »
  • ഗോപന്‍ സ്വാമിയുടെ സമാധി തുറക്കാന്‍ ഉത്തരവ്; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍

    തിരുവനന്തപുരം: അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപന്‍ സ്വാമിയുടെ (81) സമാധി തുറന്ന് പരിശോധിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സബ് കളക്ടര്‍ സംസാരിക്കുകയാണ്. അതേസമയം, സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടുംബം. ഭര്‍ത്താവ് സമാധിയായതാണെന്നും തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുക്കളാരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കുമായിരുന്നുവെന്നും സുലോചന പറഞ്ഞു. പിതാവിന്റെ സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ രാജസേനനും മുന്നറിയിപ്പ് നല്‍കി. സമാധി തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൊലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഇന്നുതന്നെ പോസ്റ്റുമോര്‍ട്ടത്തിനായി കൈമാറും. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തും. സമാധി സ്ഥലത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിരുന്നു. സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും മരണകാരണത്തെ…

    Read More »
  • ഓണത്തിനടയ്ക്ക് പൂട്ടുകച്ചവടം! ലോസ് ആഞ്ചല്‍സില്‍ അഗ്‌നിശമന സേനാംഗത്തിന്റെ വേഷത്തിലെത്തി മോഷണം, പ്രതി പിടിയില്‍

    വാഷിങ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ തീ ആളിക്കത്തുന്നതിനിടെ തീയെടുത്ത വീടുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അഗ്‌നിശമന സേനാംഗത്തിന്റെ വേഷത്തിലെത്തിയായിരുന്നു പ്രതിയുടെ മോഷണം. മാലിബു പ്രദേശത്ത് മോഷണം നടത്തവെയാണ് അധികൃതര്‍ ഇയാളെ പിടികൂടിയതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരടക്കം ഇയാള്‍ അഗ്‌നിശമന വിഭാഗത്തിലെ വ്യക്തിയാണെന്നാണ് കരുതിയത്. മാലിബു പ്രദേശത്ത് ജോലി ചെയ്തിരുന്ന ലോസ് ആഞ്ചല്‍സ് കൗണ്ടി ഷെരിഫ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ലൂണ, സേനാ?ഗം എന്ന് കരുതി ഇയാളുടെ അടുത്തു ചെന്നു. എന്നാല്‍ കൈയില്‍ വിലങ്ങ് കണ്ടപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതാണെന്ന് മനസിലായത്. ‘തീപിടിത്തം സംഭവിച്ച സ്ഥലങ്ങളില്‍ നിന്ന് വിവിധ സംഭവങ്ങളിലായി ഇതിനോടകം 29 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കര്‍ഫ്യൂ ലംഘിച്ചവരും മോഷണക്കുറ്റത്തിന് പിടിയിലായവരുമുണ്ട്. വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പൊതു സുരക്ഷാ ഉദ്യോഗസ്ഥനോ ദുരന്ത നിവാരണ പ്രവര്‍ത്തകനോ അല്ലെങ്കില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളവരെ എന്തായാലും അറസ്റ്റ് ചെയ്യു’മെന്നും…

    Read More »
  • വളര്‍ത്തുനായയെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

    കൊല്ലം: വളര്‍ത്തുനായയെ വിഷം കൊടുത്തുകൊല്ലുമെന്നു പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. പട്ടത്താനം വേപ്പാലുംമൂട് ഭാവന നഗര്‍ 289ബി-യില്‍ പി.ചെറിയാന്റെ മകന്‍ ഫിലിപ്പാണ് (ലാലു-42) മരിച്ചത്. ഫിലിപ്പിന്റെ കൈയില്‍നിന്ന് കത്തി പിടിച്ചുവാങ്ങി കുത്തിയ അയല്‍വാസി ഭാവന നഗര്‍ 36എ-യില്‍ മനോജ് (മാര്‍ഷല്‍-45), ഒപ്പമുണ്ടായിരുന്ന ഭാവന നഗര്‍ 41ബി, ചെറുപുഷ്പത്തില്‍ ജോണ്‍സണ്‍ (45) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്‍ റാഫി ഒളിവിലാണ്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ജോണ്‍സന്റെ വീടിനു മുന്നിലാണ് സംഭവം. പോലീസ് പറയുന്നത്: ഫിലിപ്പും പ്രതികളും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. വൈകുന്നേരങ്ങളില്‍ വളര്‍ത്തുനായയുമായി ഫിലിപ്പ് അതുവഴി പോകാറുണ്ട്. ഫിലിപ്പിന്റെ ബന്ധുവീടും ഇതിനടുത്താണ്. വളര്‍ത്തുനായയെ ജോണ്‍സന്റെ വീടിനടുത്ത് കൊണ്ടുവരുന്നതിനെച്ചൊല്ലി ജോണ്‍സനും റാഫിയുമായി വൈകിട്ട് തര്‍ക്കമുണ്ടായി. ഫിലിപ്പിനെ ഇവര്‍ കളിയാക്കുകയും നായയെ കല്ലെടുത്ത് എറിയുകയും ചെയ്തു. തങ്ങളെയെങ്ങാനും കടിച്ചാല്‍ വിഷം കൊടുത്ത് നായയെ കൊല്ലുമെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഫിലിപ്പും ഇവരുമായി വാക്കുതര്‍ക്കവും കൈയേറ്റവുമുണ്ടായി. വാക്കേറ്റത്തില്‍ മനോജും ഇടപെട്ടു. സംഘര്‍ഷത്തിനിടെ മനോജ് കത്തികൊണ്ട് ഫിലിപ്പിന്റെ…

    Read More »
Back to top button
error: