CrimeNEWS

മസാജ് ചെയ്യാനെത്തിയ മദാമ്മയോടു ലൈംഗികാതിക്രമം; മസാജ് സെന്റര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മസാജ് ചെയ്യാനെത്തിയ വിദേശ വനിതയോടു ലൈംഗികാതിക്രമം കാട്ടിയ മസാജ് സെന്റര്‍ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. കൊല്ലം ഓടനാവട്ടം കട്ടയില്‍ പുത്തന്‍വിളവീട്ടില്‍ ആദര്‍ശ്(29) ആണ് പിടിയിലായത്.

വര്‍ക്കല ഹെലിപ്പാഡിനു സമീപം പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ മസാജ് ചെയ്യാനെത്തിയ അമേരിക്കന്‍ സ്വദേശിനിയായ 46-കാരിയെയാണ് ഉപദ്രവിച്ചത്.

Signature-ad

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസാജ് ചെയ്യുന്നതിനിടെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന വിദേശ വനിതയുടെ പരാതിയില്‍ വര്‍ക്കല പോലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: