Crime

  • യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; തമിഴ്‌നാട് സ്വദേശിക്കായി തിരച്ചില്‍

    തിരുവനന്തപുരം: കണിയാപുരത്തു യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പ്രാഥമിക നിഗമനം. കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ഷാനു എന്ന വിജിയെ (33) കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണു പൊലീസ് നിഗമനം. അയ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചാണു കഴുത്തില്‍ മുറുക്കിയിരിക്കുന്നത്. യുവതിയുടെ മാലയും കമ്മലും മൊബൈല്‍ ഫോണും കാണാനില്ലായിരുന്നു. ഷാനുവിന് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രങ്കന്‍ എന്നയാളിനു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ കാണാതായ രങ്കന്‍ തമിഴ്നാട്ടിലേക്കു കടന്നുവെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ വിജിയുടെ മക്കളാണു വീടിന്റെ ഹാളിലെ തറയില്‍ മൃതദേഹം കണ്ടത്. ആദ്യ ഭര്‍ത്താവ് മരിച്ചശേഷം വിജി 3 മാസമായി തമിഴ്നാട് സ്വദേശിയായ രങ്കന്‍ എന്നയാളുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രങ്കന്‍ രാത്രി വൈകിയിട്ടും വീട്ടിലെത്തിയിരുന്നില്ല. രാവിലെ 8.30ന് വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു.

    Read More »
  • പത്തനംതിട്ടയിലേത് സമാനതകളില്ലാത്ത ക്രൂരത; അറസ്റ്റിലായവരുടെ എണ്ണം 44 ആയി, 30-ല്‍ അധികം കേസുകള്‍

    പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി. 62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരില്‍ ഒരു പ്രതി വിദേശത്താണ്.…

    Read More »
  • മൂന്ന് വിഐപികള്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ചു? അരങ്ങൊതുക്കിയത് ജയില്‍ ഉന്നതന്‍?

    കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് വിവരം. ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.  

    Read More »
  • ”എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? നടി അപ്പോള്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതകൊണ്ട്”

    കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ നടന്നത് മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വാദം. ഇനി കസ്റ്റഡി അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടി ഹണി റോസിനെതിരേ അധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം നല്‍കാമെന്ന് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ബോബി ചെമ്മണൂരിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പ്രതി നടിയെ നിരന്തരം പിന്തുടര്‍ന്ന് അധിക്ഷേപിച്ചെന്നും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രതി റിമാന്‍ഡിലായതോടെ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. അതിനിടെ, ബോബി ചെമ്മണൂരിന്റെ ജൂവലറിയുടെ ഉദ്ഘാടനചടങ്ങിലെ ചില ദൃശ്യങ്ങളും പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ ഹാജരാക്കി. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു…

    Read More »
  • പ്രണയനൈരാശ്യം; നിയമവിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി, മുന്‍ കാമുകി അറസ്റ്റില്‍

    ന്യൂഡല്‍ഹി: പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ഥി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുന്‍ കാമുകി അറസ്റ്റില്‍. നോയിഡയില്‍ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിറ്റി സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ തപസ്സ് (23) ആണ് മരിച്ചത്. കാമുകി ബന്ധത്തില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്. തപസ്സും സഹപാഠി കൂടിയായ കാമുകിയും ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുകയും പെണ്‍കുട്ടി തപസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബന്ധം തുടരണമെന്നാവശ്യപ്പെട്ട് തപസ്സും സുഹൃത്തുക്കളും പലതവണ പെണ്‍കുട്ടിയെ സമീപിച്ചെങ്കിലും പെണ്‍കുട്ടി തയാറായില്ല. ഗാസിയാബാദില്‍ താമസിച്ചിരുന്ന തപസ്സ് ശനിയാഴ്ച നോയിഡയിലെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തുകയും സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ അവിടേക്ക് വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിലും പെണ്‍കുട്ടി വഴങ്ങാതായതോടെ തപസ്സ് ഏഴാം നിലയില്‍നിന്ന് ചാടുകയായിരുന്നു. തപസ്സിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് മുന്‍ കാമുകിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പെണ്‍കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.

    Read More »
  • ടോസില്‍ ‘ഹെഡ്’ വന്നതുകൊണ്ട് കൊന്നു! 18 കാരിയുടെ മൃതദേഹവുമായി ലൈംഗികബന്ധം; അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ 20കാരന്‍ പറഞ്ഞത്

    വാര്‍സോ: 18 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ക്രൂരത കോടതിയില്‍ വെളിപ്പെടുത്തി യുവാവ്. മാറ്റിയൂസ് ഹെപ്പ (20) എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേല്‍സ്‌ക (18) എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. നാണയം ടോസ് ചെയ്താണ് താന്‍ കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. 2023 ഓഗസ്റ്റിലായിരുന്നു സംഭവം. പോളണ്ടിലെ കറ്റോവിസില്‍ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കാര്‍ റിപ്പയര്‍ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിക്കുകയും തുടര്‍ന്ന് ഫ്‌ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഫ്‌ലാറ്റിലെത്തി ഉറങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. കൊലപതകത്തിന് ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സംഭവത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് മനസ്സ് മാറ്റി പൊലീസിനെ വിളിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ‘കൊലപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഞാന്‍ ഒരു…

    Read More »
  • പ്ലസ് വണ്‍ വിദ്യാര്‍ഥി ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍; അന്വേഷണം

    എറണാകുളം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്‌ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്‌ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈപുണ്യ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജോഷ്വ ആണ് മരിച്ചത്. രാവിലെ ഏഴുമണിയോടെ സമീപത്തെ ബില്‍ഡിങില്‍ നിന്നുള്ള ആളുകളാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന വിവരം ഫ്‌ലാറ്റ് നിവാസികളെ അറിയിക്കുകയായിരുന്നു. ഫ്‌ലാറ്റിന്റെ പതിനെട്ടാം നിലയില്‍ നിന്ന് യുവാവിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഐടി ജീവനക്കാരാണ് കുട്ടി ഫ്‌ലാറ്റില്‍ നിന്നും വീണതാണെന്നാണ് സൂചന. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • 15കാരിക്ക് അശ്ലീല സന്ദേശം, പീഡനം; പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

    ചെന്നൈ: ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം.എസ്. ഷാ പോക്‌സോ കേസില്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധുര സൗത്ത് ഓള്‍ വിമന്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണു നടപടി. 15 വയസ്സുള്ള മകളുടെ മൊബൈല്‍ ഫോണില്‍ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. വിശദ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

    Read More »
  • പ്രണയ വിവാഹം: ഒടുവിൽ മിന്നു കെട്ടിയ കരം കൊണ്ടു തന്നെ പ്രാണനെടുത്തു, ശാസ്താംകോട്ട ശ്യാമ വധക്കേസിൽ  ഭർത്താവ് അറസ്റ്റിൽ

         കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഭർത്താവ് രാജീവാണ് ഭാര്യ  ശ്യാമ(26)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന്  പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. മൈനാ​ഗപള്ളി സ്വദേശിയായ ശ്യാമയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ വീണ് കിടന്ന ശ്യാമയെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രാ​ജീവിൻ്റെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ഇതിന് പിന്നാലെ രാജീവിനെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമായത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ  രാജീവ് മൊഴി നൽകി. കൊലയ്ക്കു പിന്നിലെ കാരണങ്ങൾ  വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. മദ്യലഹരിയിലാണ് രാജീവ് ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മണ്ണൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ ശ്യാമയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവ സമയത്ത് രാജീവും ശ്യാമയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അബോധാവസ്ഥയിലായ ശ്യാമയെ  ആശുപത്രിയിലെത്തിക്കാൻ…

    Read More »
  • ശാസ്താംകോട്ടയില്‍ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസിന്റെ നിരീക്ഷണത്തില്‍

    കൊല്ലം: ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെന്നാണ് ഭര്‍ത്താവിന്റെ മൊഴി. ഭര്‍ത്താവ് രാജീവ് ശാസ്താംകോട്ട പൊലീസിന്റെ നിരീക്ഷണത്തിലാണ്.  

    Read More »
Back to top button
error: