CrimeNEWS

ഓണത്തിനടയ്ക്ക് പൂട്ടുകച്ചവടം! ലോസ് ആഞ്ചല്‍സില്‍ അഗ്‌നിശമന സേനാംഗത്തിന്റെ വേഷത്തിലെത്തി മോഷണം, പ്രതി പിടിയില്‍

വാഷിങ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ തീ ആളിക്കത്തുന്നതിനിടെ തീയെടുത്ത വീടുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അഗ്‌നിശമന സേനാംഗത്തിന്റെ വേഷത്തിലെത്തിയായിരുന്നു പ്രതിയുടെ മോഷണം. മാലിബു പ്രദേശത്ത് മോഷണം നടത്തവെയാണ് അധികൃതര്‍ ഇയാളെ പിടികൂടിയതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥരടക്കം ഇയാള്‍ അഗ്‌നിശമന വിഭാഗത്തിലെ വ്യക്തിയാണെന്നാണ് കരുതിയത്. മാലിബു പ്രദേശത്ത് ജോലി ചെയ്തിരുന്ന ലോസ് ആഞ്ചല്‍സ് കൗണ്ടി ഷെരിഫ് ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ലൂണ, സേനാ?ഗം എന്ന് കരുതി ഇയാളുടെ അടുത്തു ചെന്നു. എന്നാല്‍ കൈയില്‍ വിലങ്ങ് കണ്ടപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതാണെന്ന് മനസിലായത്.

Signature-ad

‘തീപിടിത്തം സംഭവിച്ച സ്ഥലങ്ങളില്‍ നിന്ന് വിവിധ സംഭവങ്ങളിലായി ഇതിനോടകം 29 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ കര്‍ഫ്യൂ ലംഘിച്ചവരും മോഷണക്കുറ്റത്തിന് പിടിയിലായവരുമുണ്ട്. വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പൊതു സുരക്ഷാ ഉദ്യോഗസ്ഥനോ ദുരന്ത നിവാരണ പ്രവര്‍ത്തകനോ അല്ലെങ്കില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളവരെ എന്തായാലും അറസ്റ്റ് ചെയ്യു’മെന്നും കൗണ്ടി ഷെരിഫ് ഉദ്യോ?ഗസ്ഥന്‍ റോബര്‍ട്ട് ലൂണ പറഞ്ഞു.

ഇതിനോടകം 24 പേരുടെ ജീവനാണ് ലോസ് ആഞ്ചല്‍സില്‍ ആളിക്കത്തിയ തീപിടിത്തത്തില്‍ പൊലിഞ്ഞത്. 12000ലധികം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. പ്രദേശത്തു നിന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതുവരെ മാറിത്താമസിക്കേണ്ടി വന്നത്. 150 ബില്യണ്‍ യുഎസ് ഡോളര്‍സിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്. മുപ്പതിനായിരത്തോളം ഏക്കറിലാണ് തീപിടിത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: