Crime

  • നാണക്കേട്: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് അപമാനിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ പോലീസ്; ഇരയായത് ലോകകപ്പില്‍ കളിക്കുന്ന താരങ്ങള്‍

    ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഫേയില്‍നിന്നു മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് രണ്ടു താരങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. താരങ്ങളും മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ടീമിന്റെ പക്കല്‍നിന്നു പരാതി ലഭിച്ചെന്നും രണ്ടു വനിതാ താരങ്ങള്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും കര്‍ശനമായ നടപടിയെടുക്കണമെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പറഞ്ഞു. വരും ദിവസങ്ങളില്‍ കളിക്കാരുടെ യാത്രയെക്കുറിച്ചു പദ്ധതി തയാറാക്കുമെന്നും ഇവര്‍ പറഞ്ഞു. ഐസിസി വനിതാ ലോകകപ്പില്‍ കളിക്കുന്ന ഓസ്‌ട്രേിലിയന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരും. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുടെ താമസം.

    Read More »
  • ഹിറ്റ് ആന്‍ഡ് റണ്‍: ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയത് നടി ദിവ്യ സുരേഷിന്റെ കാര്‍; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി; വാഹനം പിടിച്ചെടുത്തു

    ബംഗളുരു: ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിന്റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. അപകടസ്ഥലത്തെ ഉള്‍പ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹനം താരത്തിന്റെ തന്നെയാണെന്ന് ഉറപ്പാക്കിയത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തില്‍ 3 പേര്‍ക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസാര പരുക്കേറ്റു. അനിതയുടെ കാല്‍ ഒടിഞ്ഞു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.  

    Read More »
  • ‘പോലീസ് കോണ്‍സ്റ്റബിള്‍ നാല് തവണ ബലാത്സംഗം ചെയ്തു’: മഹാരാഷ്ട്രയിലെ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു ; മഹാരാഷ്ട്രിയില്‍ വലിയ രാഷ്ട്രീയ കോലാഹലം

    പൂനെ: അഞ്ച് മാസത്തിനിടെ നാല് തവണ ബലാത്സംഗം ചെയ്തു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ആത്മഹത്യ. എസ്‌ഐ ഗോപാല്‍ ബദ്നെ ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നും നിരന്തരം ഉപദ്രവിച്ചെന്നും ഇരയായ ഡോക്ടര്‍ തന്റെ ഇടതു കൈപ്പത്തിയില്‍ എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. നിരന്തരമായ ഉപദ്രവമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഗോപാല്‍ ബദ്‌നെയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ‘പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയാക്കി,’ കുറിപ്പില്‍ പറയുന്നു. ഫല്‍ട്ടാന്‍ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ് ആത്മഹത്യ ചെയ്ത ഡോക്ടര്‍. ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ഇര ജൂണ്‍ 19 ന് ഫല്‍ട്ടാന്‍ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ്…

    Read More »
  • കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

    കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ് നടന്മാരായ കെ ശ്രീകാന്തിനെയും കൃഷ്ണ കുമാറിനെയും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ 27 ന് ശ്രീകാന്തിനെ (46) ഇഡിയുടെ സോണൽ ഓഫീസ് വിളിച്ചുവരുത്തി, ഒക്ടോബർ 28 ന് ഫെഡറൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രണ്ട് അഭിനേതാക്കളുടെയും മൊഴി രേഖപ്പെടുത്തും. ജൂണിൽ ചെന്നൈ പോലീസ് സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ കൊക്കെയ്ൻ കടത്ത് കേസുമായി ബന്ധപ്പെട്ടതാണ് അന്വേഷണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജൂലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം നേടിയ രണ്ട് അഭിനേതാക്കളെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാന്തിനും മറ്റു ചിലർക്കും കൊക്കെയ്ൻ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന മുൻ എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ ടി. പ്രസാദിനെയും ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • ‘നോക്കി നില്‍ക്കുമ്പോള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഡിപി എസ്.ബി.ഐ ലോഗോ ആയി മാറുന്നു; പേരും എസ്.ബി.ഐ എന്നാക്കുന്നു; തുടരെ ഒടിപിയും’: തട്ടിപ്പുകാരുടെ പുതിയ വഴികളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍

    കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമല്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍, ഈ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചു സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അംഗീകൃത ബാങ്കുകളുടെ പേരില്‍ ഉള്ള അറിയിപ്പുകള്‍ മുതല്‍ അവരുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സോഫ്റ്റ്‌വേറുകള്‍വരെ തട്ടിപ്പുകാര്‍ ഉപയോഗിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പ് നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ ഹാക്ക് ചെയ്യുന്നതും അഡ്മിനുകളെ ഒഴിവാക്കുന്നതും പെട്ടെന്നു മുന്നറിയിപ്പ് നല്‍കിയതുകൊണ്ട് പലര്‍ക്കും പണം നഷ്ടമാകാതിരുന്നതും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കുറിപ്പ് ഇങ്ങനെ അല്പം മുൻപ് സംഭവിച്ചത്. വെറുതേ മൊബൈലിൽ തോണ്ടി ഇരിക്കുമ്പോൾ നോക്കി നിൽക്കേ ഒരു ഗ്രൂപ്പിന്റെ ഡീപി SBI ലോഗോ ആയി മാറുന്നു ഗ്രൂപ്പിന്റെ പേരും SBI എന്ന് ആകുന്നു. ഒരു തരത്തിലും ബാങ്കുമായി ബന്ധമുള്ള ഗ്രൂപ്പ് അല്ല. ഗ്രൂപ്പ് നോക്കിയപ്പോൾ അതിൽ ആ ഗ്രൂപ്പിന്റെ അഡ്മിൻ ആയ ഒരാൾ ആണ് ഈ മാറ്റങ്ങൾ വരുത്തിയത് പിറകേ എസ് ബി ഐ യോനോ.apk എന്ന ഒരു…

    Read More »
  • ഇരിങ്ങോള്‍കാവ് ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും അപൂര്‍വ രത്‌നങ്ങളും അപ്രത്യക്ഷം; കണക്കുകള്‍ ലഭ്യമല്ലെന്ന് ബോര്‍ഡ്; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

    പെരുമ്പാവൂര്‍: ശബരിമലയില്‍ സ്വര്‍ണക്കൊള്ള വ്യക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിച്ചും ആശങ്ക. പെരുമ്പാവൂര്‍ ഇരിങ്ങോള്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ഇരുനൂറ് കിലോയിലേറെ സ്വര്‍ണം കാണാനില്ലെന്നാണ് ആരോപണം ഉയരുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണം സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയതോടെ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പിന്‍റെ കീഴിലാണ് നിലവില്‍ പെരുമ്പാവൂരിലെ ഇരിങ്ങോള്‍കാവ്. നാഗഞ്ചേരി മനയുടെ കാവ് 1944ലാണ് നീലകണ്ഠന്‍ നമ്പൂതിരി ദേവസ്വം ബോര്‍ഡിന് കൈമാറുന്നത്. ക്ഷേത്രം ഉള്‍പ്പെട്ട അറുപതേക്കര്‍ വനഭൂമി, 400 ഏക്കര്‍ നെല്‍പ്പാടം, സ്വര്‍‍ണം എന്നിവയാണ് ഉടമ്പടി പ്രകാരം കൈമാറിയത്. ക്ഷേത്രവും സമ്പത്തും സംരക്ഷിക്കണപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു കൈമാറ്റം. അന്ന് കൈമാറിയ സ്വത്തും സ്വര്‍ണവുമെല്ലാം ബോര്‍ഡ് നഷ്ടപ്പെടുത്തിയെന്നാണ് ആരോപണം. കോടികള്‍ വിലയുള്ള  അപൂര്‍വയിനം രത്നങ്ങളും അടങ്ങിയ സ്വര്‍ണമടക്കം അപ്രത്യക്ഷമായി. ഇവ എവിടെയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന് ഉത്തരവുമില്ല. ഇരുപത് വര്‍ഷം മുന്‍പുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം…

    Read More »
  • ഉണ്ണികൃഷ്ണന്‍ പോറ്റിയ്്‌ക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും ; മുരാരി ബാബുവിനെയും രണ്ടു കേസുകളിലും സ്വര്‍ണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍

    പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. എ ഡി ജി പി എച്ച് വെങ്കിടേഷിന്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ഉണ്ണികൃഷ്ണന്‍ പോറ്റിയിലുംസ്വര്‍ണപ്പാളിയിലും മാത്രം ഒതുക്കരുതെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിനു ശേഷമുള്ള ഹൈക്കോടതി നിര്‍ദേശം. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ശേഷം ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തശേഷമാണ് രാവിലെ ഒന്‍പത് മണിയോടെ മുരാരിബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടില്‍ നിന്നാണ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. 1998ല്‍ ചെമ്പ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്നു ധാരണ ഉണ്ടായിട്ടും 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ചെമ്പ് പാളിയെന്ന് മുരാരി ബാബു രേഖ ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്ന് അന്വേഷണ സംഘം…

    Read More »
  • ആന്ധ്രാപ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം ; 20 രൂപയുടെ പേരില്‍ ‘മദ്യപിച്ച’ കൗമാരക്കാരന്‍ സഹപാഠിയുടെ കഴുത്തറുത്തു, ഒമ്പതാംക്ലാസുകാരന്‍ അതേബ്‌ളേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു

    വിശാഖപട്ടണം: മദ്യലഹരിയില്‍ 14 കാരന്‍ സഹപാഠിയുടെ കഴുത്ത് ബ്്‌ളേഡ് ഉപയോഗിച്ചു അറുത്തു. 20 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഗോത്രവര്‍ഗ്ഗ കായിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്്. പക്ഷേ കഴുത്തില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും അധികൃതര്‍ അറിയിച്ചു. സഹപാഠിയുടെ കഴുത്തറുത്ത ശേഷം ഭയത്താല്‍ ഇയാള്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് നിസ്സാരമായ മുറിവേല്‍ക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു. പ്രതിയായ കൗമാരക്കാരന് മദ്യം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 22) മദ്യപിച്ച ശേഷം പ്രതിയായ കൗമാരക്കാരന്‍ അരക്കു ഗ്രാമത്തില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത്, അവന്‍ തന്റെ ആറ് സഹപാഠികളെ കണ്ടു. അവരോട് അവന്‍ 20 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, ഒരാളെ ആക്രമിക്കുകയും ബ്ലേഡ്…

    Read More »
  • രണ്ടു മക്കളുടെ അമ്മയായ യുവതിയുമായി മൂന്നുമാസത്തെ അടുപ്പം, ഭാര്യയെന്നു പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു, വാക്കുതർക്കത്തിനിടെ കൊലപാതകം, യുവതിയുടെ ശരീരമാസകലം ബിയർബോട്ടിൽ കൊണ്ട് കുത്തിയ മുറിവുകൾ, അസ്മിനയുടെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ

    തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിനയെന്ന നാൽപതുകാരിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ ആറ്റിങ്ങൽ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് പ്രതിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി കണ്ടെത്തി. പിന്നാലെ കായംകുളത്തെത്തി കൂടുതൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ കോഴിക്കോട്ടേക്കു കടന്നതായി അറിഞ്ഞത്. ഇതോടെ പോലീസ് സംഘം പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം വടകര സ്വദേശിയും രണ്ടുകുട്ടികളുടെ അമ്മയുമായ അസ്മിനയും ജോബിയും തമ്മിൽ രണ്ടു മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. രാത്രി മദ്യപിച്ചതിനു ശേഷം ഇവർ തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ജോബി ഇവരെ കുപ്പി കൊണ്ടു കുത്തി കൊല്ലുകയായിരുന്നുവെന്നുമാണ് പോലീസിന്റെ…

    Read More »
  • ”ഞാന്‍ ഇപ്പോള്‍ തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്” 22 വയസ്സുകാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ; കാരണം യുവതിയുടെ മാതാപിതാക്കളെന്ന് പോസ്റ്റ്

    റായ്്പൂര്‍: ചത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ 22 വയസ്സുള്ള ഒരു യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ‘കുറ്റസമ്മതം’ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തു. തന്റെ ഈ കടുംകൈക്ക് കാരണം ഭാര്യയുടെ മാതാപിതാക്കളാണെന്ന് യുവാവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിക്കുന്നു. കരെലിബാഡി പോലീസ് ഔട്ട്പോസ്റ്റിന്റെ പരിധിയിലുള്ള ഹാര്‍ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹിതേഷ് യാദവ്, ലക്ഷ്മി യാദവ് ദമ്പതികളാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികള്‍ മുറിയിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വാതിലില്‍ പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഹിതേഷിന്റെ മൂത്ത സഹോദരനായ ഗിതേശ്വര്‍ യാദവ് വെന്റിലേഷനിലൂടെ മുറിയിലേക്ക് നോക്കിയപ്പോള്‍ ലക്ഷ്മി നിലത്ത് അനക്കമില്ലാതെ കിടക്കുന്നതും ഹിതേഷ് സീലിംഗില്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടു. വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ലക്ഷ്മിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്നും…

    Read More »
Back to top button
error: