Crime
-
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുട്ടികള്‍ വിലങ്ങുതടിയായി, ആറു വയസുകാരിയെ കൊന്ന് കനാലിലെറിഞ്ഞ് പിതാവ്, മൊഴികളിലെ വൈരുദ്ധ്യം സംശയത്തിനിടയാക്കി, പ്രതിയെ കുടുക്കിയത് ടവര്‍ ലൊക്കേഷന്‍
ഹൈദരബാദ്: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമാകാതിരിക്കാൻ ആറുവയസുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ പാണ്ഡുരംഗ് കോണ്ഡ്മംഗളെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്. ബാർബറായ പാണ്ഡുരംഗിന് ആദ്യം ഇരട്ട പെൺകുട്ടികളാണ് ജനിച്ചത്. പിന്നീട് ഒരു മകനും ഉണ്ടായി. തന്റെ രാഷ്ട്രീയ മോഹങ്ങൾ യാഥാർത്ഥ്യമാക്കാൻ മൂന്ന് കുട്ടികള്‍ തടസമാകുമെന്ന് കണ്ട പാണ്ഡുരംഗ് മകള്‍ പ്രാചിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം നിസാം സാഗർ കനാലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയതിന് പിന്നാലെ പാണ്ഡുരംഗിന്റെ കാണാതായ മകൾ പ്രാചിയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് നൽകിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഇയാൾ തെലങ്കാനയിൽ ഉണ്ടായിരുന്നതായി…
Read More » -
സ്വത്തുതര്‍ക്കത്തിനിടെ തടയാനെത്തിയ 18 കാരിയെ കുത്തിക്കൊന്ന് പിതാവ്, വെട്ടേറ്റ ബന്ധുവിനും ദാരുണാന്ത്യം, ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം 55 കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കാസര്‍കോട്: മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആളും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് തന്റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരി ഭര്‍ത്താവാണ് മരിച്ച ഷേക്ക് അബ്ബ. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്. ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കൊലപാതക കേസിൽ ഉമ്മര്‍ ഫറൂഖിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഉമര്‍ ഫറൂഖിന്റെ അറസ്റ്റ് മഞ്ചേശ്വരം പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. ഭാര്യ സഹോദരിയുടെ വീട്ടിലെത്തിയാണ് പ്രതി കൊല നടത്തിയത്.…
Read More » -
ഉപ്പയുടെ വെട്ടേറ്റ് പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം!! ഭാര്യാ സഹോദരീ ഭർത്താവുമായി സ്വത്തിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ആയുധംകൊണ്ട് ആക്രമണം, തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്ക് വെട്ടേറ്റു, പ്രതി ലഹരിക്ക് അടിമയെന്ന് സൂചന, പിതാവ് പോലീസ് കസ്റ്റഡിയിൽ
കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ ദാരുണമായി കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല (18)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇന്നു വൈകുന്നേരം ഭാര്യാ സഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയുമായിരുന്നു. അതേസമയം പ്രതിയായ ഉമ്മർ വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
Read More » -
‘സംസാരിച്ചതെല്ലാം മരണത്തെക്കുറിച്ചു മാത്രം’; സി.ജെ. റോയി എല്ലാം നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചു? ആത്മഹത്യാ കുറിപ്പില്‍ ബിസിനസ് പിന്‍ഗാമി ആരെന്ന വ്യക്തമായ നിര്‍ദേശം; അഭിമുഖങ്ങളിലും സംസാരിച്ചത് താന്‍ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച്
ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് സി.ജെ. റോയിയുടെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്നത് ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനകള്‍. കുടുംബത്തോട് ക്ഷമചോദിച്ചതാണ് കുറിപ്പ് ആരംഭിക്കുന്നത്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നും കുറപ്പിലുണ്ട്. ഡയറിയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണു വിവരം. മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണമെന്നും ആരാണ് പിന്‍ഗാമികളെന്നും ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും തുടക്കം മുതലുള്ള ആളുകളെ വഞ്ചിക്കരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിന് സമാനമായിട്ടുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. അതിനാല്‍ മരിക്കാനുള്ള തീരുമാനം റോയ് നേരത്തെ തന്നെ ആലോചിച്ചുറപ്പിച്ചിരുന്നു എന്നാണ് സംശയം. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന് സി.ജെ ബാബുവിനെ മൂന്ന് തവണ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഈ സമയത്ത് ബാബു തായ്ലന്ഡിലായിരുന്നു. മരിക്കാന്‍ ഉറപ്പിച്ചതിന് ശേഷമുള്ള വിളിയായിരുന്നു ഇതെന്ന സംശയമാണ് പൊലീസിനുള്ളത്. സാമ്പത്തിക വിവരങ്ങള്‍ റോയ് പലതവണ ഭാര്യയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ്…
Read More » -
വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം
ബെംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങളെന്ന് റിപ്പോർട്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. അതുപോലെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. കൂടാതെ പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. അതുപോലെ കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. അതേസമയം ആദായ നികുതി വകുപ്പിന്റെ നിരന്തരമായ ഇടപെടൽ റോയിയെ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കും.
Read More » -
പീഡനശ്രമം 13 കാരൻ എതിർത്തു, കലികയറിയ 21 കാരൻ കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് ഇടിച്ചു മുഖം തകർത്തു, ടെറസിൽവച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി, ആരും തിരയാതിരിക്കാൻ അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി…
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പീഡനശ്രമം എതിർത്ത13 വയസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി കട്ടിലിലെ അറയിൽ ഒളിപ്പിച്ചു. സംഭവത്തിൽ പ്രദേശവാസിയായ റെഹാനെ (21) പോലീസ് അറസ്റ്റു ചെയ്തു. ലൈംഗികപീഡന ശ്രമം കുട്ടി എതിർത്തതോടെ കലി കയറിയ പ്രതി കയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇഷ്ടിക കൊണ്ട് മുഖം തകർക്കുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിലെ അറയിലേക്ക് മാറ്റി. സംശയം ഒഴിവാക്കാനായി, അസുഖബാധിതയായ മുത്തശ്ശിയെ കട്ടിലിനു മുകളിൽ കിടത്തി. പിന്നാലെ കുട്ടിക്കായുള്ള തിരച്ചിലിൽ റെഹാനും പോലീസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. കുട്ടിയുടെ വീടിന് 30 മീറ്റർ മാത്രം അകലെയുള്ള ആറ് നില കെട്ടിടത്തിന്റെ ടെറസിനു മുകളിൽ വച്ചാണ് ക്രൂര കൊലപാതകം നടന്നത്. കുറ്റകൃത്യം മറച്ചുവയ്ക്കാൻ മൃതദേഹം പിന്നീട് നാലാം നിലയിലെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നെന്ന് പോലീസ് പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ വെള്ളിയാഴ്ച രാത്രിയാണ് വീടിനു മുന്നിൽ നിന്നും കാണാതായത്. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും പോലീസിൽ പരാതി നൽകുകയും…
Read More » -
നാലു വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധം!! ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്ന മുന്നറിയിപ്പ്, കൈവാക്കിനു കിട്ടിയപ്പോൾ ഒമ്പതാംക്ലാസുകാരൻ ഇളയ സഹോദരനേയും കൂട്ടുപിടിച്ച് 14 കാരനെ മർദിച്ച് അവശനാക്കി, തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി
താമരശ്ശേരി: നാലു വർഷം മുൻപുണ്ടായ അടിപിടിയിൽ വിരോധം തീർത്ത് ഒമ്പതാംക്ലാസുകാരൻ. ഒൻപതാം ക്ലാസ് വിദ്യാർഥി ഇളയ സഹോദരനൊപ്പം ചേർന്ന് അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദ്ദിച്ച് പരുക്കേൽപ്പിച്ചു. നാല് വർഷം മുൻപ് നടന്ന സംഘർഷത്തിന്റെ വിരോധമാണ് മർദ്ദനകാരണമെന്നാണ് വിവരം. ചുങ്കം കലറക്കാംപൊയിൽ നൗഷാദ്-ഫാമിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാഫി(14)ക്കാണ് മർദ്ദനമേറ്റത്. അക്രമത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ വിദ്യാർത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. താമരശ്ശേരി ചുങ്കം ചെക്ക്പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡിൽ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അക്രമം നടത്തിയ കുട്ടികളുടെ പേരിൽ താമശ്ശേരി പോലീസ് വെള്ളിയാഴ്ച സാമൂഹിക പശ്ചാത്തല റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. നാല് ദിവസം മുൻപ് ‘നിനക്കുള്ള പണി തരുന്നുണ്ട്’ എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയതായും പോലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒൻപതാം ക്ലാസുകാരന്റെ…
Read More » -
യുവതി കൈവിട്ടു പോകാതിരിക്കാൻ ആഭിചാരക്രിയ!! വൈശാഖൻ യുവതിയെ വർക് ഷോപ്പിലെത്തിച്ചത് നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി, കൊലയ്ക്കു ശേഷം പലതവണ പീഡിപ്പിച്ചു, കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി സിസിടിവി ദൃശ്യങ്ങൾ, കൊല്ലാൻ തീരുമാനിച്ചതു മറ്റൊരു യുവതിയുമായി അടുത്തതോടെ
കോഴിക്കോട്: മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി മരണശേഷം പലതവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തൽ. വർക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല വർക്ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പോലീസിനോടു പറഞ്ഞു. അതേസമയം വർക്ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ ആസൂത്രിത ശ്രമങ്ങൾ നടത്തിയതായും പോലീസ് പറഞ്ഞു. ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. അതുപോലെ യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടെ, പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ താനുമായുള്ള ബന്ധം പുറത്തറിയിക്കുമെന്ന്…
Read More »

