Crime
-
23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ
ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളിലായി കോടികളുടെ കഞ്ചാവ് കടത്ത്. സംഭവത്തിൽ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. 2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇവർ ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്. ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. പരിശോധനയിൽ 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽനിന്നു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
Read More » -
സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തില്‍ കത്തിവച്ച്; മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു; പോലീസിനു നേരെ നായയെ അഴിച്ചുവിട്ട് ഒന്നാംപ്രതി മരണ സുബിന്‍; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി
തിരുവല്ല: സ്പായിലെ ജീവനക്കാരിയെ ആറംഗ സംഘം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും പോലീസ് പറഞ്ഞു. ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയാണ് (29) തിരുവല്ല എസ്‌ഐ ഉണ്ണിക്കൃഷ്ണന്‍, സിപിഒ അഭിലാഷ് എന്നിവര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടത്. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസിനെയും (38) അറസ്റ്റ് ചെയ്തു. നാലു പേര്‍ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു കേസില്‍ അന്വേഷണം നടക്കുന്നത്. തിരുവല്ല മഞ്ഞാടിയില്‍ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിന്‍’ എന്നു വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. തുടര്‍ന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക്…
Read More » -
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് എതിരേ കേസ്; തുടര്‍ നടപടി വൈകാതെയെന്ന് പോലീസ്; ഒരാളില്‍നിന്ന് മാത്രം വാങ്ങിയത് 63,500 രൂപ
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. 2024ല്‍ ആണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈന്‍) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നല്‍കി. 63,500 രൂപ നല്‍കിയതിന് രസീത് നല്‍കിയെന്നും ഇവര്‍ പറയുന്നു. രണ്ടു വര്‍ഷമായിട്ടും സ്‌കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി…
Read More » -
അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചതായി ആരോപിച്ച് പറവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് വ്യാഴാഴ്ച വൈകുന്നേരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷവും വാഹനമോ പണമോ തിരികെ നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട സമാനമായ പരാതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എഎൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി…
Read More » -
മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് സഹസംവിധായിക അടക്കം എട്ടുപേർ പിടിയിൽ!! സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നത് പ്രതികൾ- പോലീസ്
ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്തുക്കളുമായി പിടിയിൽ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് പിടിയിലായ അഞ്ജു കൃഷ്ണ. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിന്റെ പിടിയിലായത്. ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റാണ് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നേരത്തെ ഇവർക്കു ലഹരി വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക്…
Read More » -
സാമ്പത്തിക ബാധ്യത, കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഒരാള്‍ക്ക് ദാരുണാന്ത്യം, പൊള്ളലേറ്റ ഭാര്യയും മകളും ചികിത്സയില്‍, വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ നിറച്ച രണ്ട് കാനുകള്‍
മാനന്തവാടി: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി, കർണാടക കുട്ടയിൽ ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ (44) ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും ഒരു കുഞ്ഞും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെ മാനന്തവാടി – തലശ്ശേരി റൂട്ടിൽ എരുമത്തെരുവിലായിരുന്നു സംഭവം. ആത്മഹത്യാ ശ്രമമാണ് എന്നാണ് സൂചന. സജീർ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ (14), നിസാൻ (ഒൻപത്), ആയിഷ (രണ്ട്) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് അൻപതുശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമത്തെരുവിലെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തുവെച്ചാണ് കാറിൽ തീപടർന്നത്. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പെട്രോൾ നിറച്ച രണ്ട് കാനുകൾ കാറിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ്…
Read More » -
ഭർത്താവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാമുകനുമായി ചേർന്ന് കഴുത്തുഞെരിച്ച് കൊന്ന് വാഹനാപകടമാക്കി, മോഷണമെന്ന് വരുത്തിതീർക്കാൻ കാതിൽ കിടന്ന കമ്മലുകളും ഫോണും പ്രതികൾക്ക് നൽകി, ബോധരഹിതയായതായി അഭിനയിച്ചു കിടന്നു!! വീണ്ടും ഹണിമൂൺ കൊലപാതകം, കുടുക്കിയത് ആശിഷിന്റെ ശരീരത്തിലെ മുറിവുകൾ
ജയ്പുർ: രാജസ്ഥാൻ സ്വദേശിയായ ഹണിമൂണിനിടെ നവവരൻ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. ഭാര്യയും കാമുകനും കൂട്ടാളികളും ചേർന്നു യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയാണെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. കേസിൽ 4 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവദിവസം വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ ഭർത്താവിനെ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ അഞ്ജു പോലീസിനോട് പറഞ്ഞത്. അപകടത്തിന് പിന്നാലെ തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു. എന്നാൽ, അഞ്ജുവിന്റെ മൊഴിയിൽ പോലീസിനു സംശയം തോന്നിയതാണു കേസിൽ വഴിത്തിരിവായത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശിഷിന്റെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ കഴുത്തു ഞെരിച്ചതായും കണ്ടെത്തി. പക്ഷെ ഒപ്പമുണ്ടായിരുന്ന അഞ്ജുവിന് പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞതും സംശയത്തിനിടയാക്കി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഞ്ജു തന്റെ വീടിനടുത്തുള്ള സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോൺ രേഖകൾ വഴി പോലീസ് കണ്ടെത്തി. അഞ്ജുവും ആശിഷും മൂന്നു…
Read More » -
ബധിരയും മൂകയുമായ 20 കാരി ബലാത്സംഗത്തിനിരയായി ഗർഭിണിയായ സംഭവം, ഗർഭസ്ഥ ശിശുവിന്റെ പിതാവിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്കെടുത്തത് 17 കാരൻ അടക്കം 17 പേരുടെ സാമ്പിളുകൾ, ഒടുവിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ
മുംബൈ: മൂകയും ബധിരയുമായ 20 വയസുകാരി മാസങ്ങളോളം ബലാത്സംഗത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ പിതാവ് അറസ്റ്റ് അറസ്റ്റിൽ. ഡിഎൻഎ പരിശോധനയിൽ പിതൃത്വം തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്. മുംബൈ നഗരത്തിലെ കഫേ പരേഡിലാണ് സംഭവം. 20 കാരി മാസങ്ങളോളം ബലാത്സംഗം ചെയ്യപ്പെട്ടതായി പോലീസ്. സംഭവം ഇങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വയറ്റിൽ അസ്വസ്ഥതയുണ്ടെന്ന് യുവതി മുത്തശ്ശിയോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. അതേസമയം യുവതിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമതൊരാളെയും 17 വയസുള്ള ഒരു ആൺകുട്ടിയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ പോലീസ് സംശയിക്കുന്ന 17 പേരുടെ ഡിഎൻഎ സാമ്പിളുകളുടെ ലാബ് പരിശോധനയ്ക്ക് ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. യുവതിക്ക് സംസാരിക്കാൻ കഴിയാഞ്ഞതുകൊണ്ടും മൊഴി നൽകാൻ കൂട്ടാക്കാഞ്ഞതുകൊണ്ടും ആദ്യം ആശയവിനിമയ പ്രശ്‌നങ്ങൾ നേരിട്ടതായി പോലീസ്…
Read More » -
കനഗോലുവിന്റെ സര്‍വേയില്‍ എംപിമാരും; സുധാകരനും ശശി തരൂരും ഷാഫിയും അടൂര്‍ പ്രകാശും കൊടിക്കുന്നിലും പട്ടികയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറിക്കും; കെ. മുരളീധരന്‍ പാലക്കാട്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുന്നതിനുള്ള സുനില്‍ കനുഗോലു സര്‍വേയില്‍ എംപിമാരുടെ പേരുകളും. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് പൊതുവികാരം എങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (നേമം), ഷാഫി പറമ്പില്‍ (തലശേരി), അടൂര്‍ പ്രകാശ് (കോന്നി), കൊടിക്കുന്നില്‍ സുരേഷ് (ചിറയിന്‍കീഴ്, അടൂര്‍) എന്നീ എംപിമാരാണ് പട്ടികയില്‍. കെ. മുരളീധരന്റെ പേരും മൂന്നിടത്ത് ഉണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് കെ. മുരളീധരന്റെ പേര് ഉയരുന്നത്. അരുവിക്കരയില്‍ എം.എം.ഹസന്റെ പേരുമുണ്ട്. കനുഗോലു ടീമിന്റെ മൂന്നാത്തെ നിര്‍ണായക സര്‍വേ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തില്‍ 2000 സാംപിള്‍ ശേഖരിക്കാനാണ് തീരുമാനം. 1000 പേരുടെ അഭിപ്രായമാണ് ആദ്യ രണ്ടു സര്‍വേകളില്‍ തേടിയത്. അതേസമയം, സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്ന മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി വിവിധ നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തി ഇന്ന് മടങ്ങും. അതേസമയം, തിരുവമ്പാടി സീറ്റ്, മുസ്ലിം ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വി.എസ്. ജോയിയെ മല്‍സരിപ്പിക്കാനാണ്…
Read More »
