Crime

  • ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്ളഷ് അമര്‍ത്തി; 15 കാരന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

    എറണാകുളം: കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് മിഹിര്‍ അഹമ്മദ് (15) എന്ന സ്‌കൂള്‍ വിദ്യാര്‍ഥി താഴേയ്ക്ക് ചാടി മരിക്കാന്‍ കാരണം സഹപാഠികളുടെ ക്രൂരമായ റാഗിങ്ങാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ച് തെളിവുകളടക്കം നിരത്തി അവര്‍ പോലീസില്‍ പരാതി നല്‍കി. ജനുവരി 15 നാണ് മിഹിര്‍ ഫ്ളാറ്റില്‍നിന്നും വീണ് മരിച്ചത്. ചോറ്റാനിക്കരയ്ക്കടുത്ത് തിരുവാണിയൂരുള്ള സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മിഹിര്‍. മിഹിറിനെ സ്‌കൂളിലെ കുട്ടികള്‍ ബസില്‍ ക്രൂരമായി മര്‍ദിച്ചു. വാഷ് റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്ത്തിവെച്ച് ഫ്ളഷ് അമര്‍ത്തി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക, ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മിഹിര്‍ ജീവനൊടുക്കിയത്- മാതാവിന്റെ പരാതിയില്‍ പറയുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ജനുവരി 15-ന് എന്റെ കുടുംബത്തില്‍ നടന്ന ദാരുണ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ പുറംലോകം അറിയണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം കൂടെ നില്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഇതിന് മുതിരുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. അമ്മയുടെ…

    Read More »
  • വാടകക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; നേതാവിനെ ചൂലുകൊണ്ട് അടിച്ച് യുവതികള്‍

    ചെന്നൈ: വാടകയ്ക്കു താമസിച്ചിരുന്നവര്‍ക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ നേതാവ് പൊന്നമ്പലത്തെ യുവതികള്‍ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടര്‍ന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം. സ്വകാര്യ മൊബൈല്‍ അസംബ്ലി പ്ലാന്റില്‍ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികള്‍ ഏതാനും ദിവസം മുന്‍പ് പൊന്നമ്പലത്തിന്റെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇതില്‍ ഒരു യുവതിയെ പീഡിപ്പിക്കാന്‍ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവര്‍ താമസം മാറിയതെന്നാണ് ആരോപണം. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടര്‍ന്നു, ഇതോടെ യുവതികള്‍ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

    Read More »
  • പോക്സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി; കസബ സ്റ്റേഷനില്‍ ചോദ്യംചെയ്യല്‍

    കോഴിക്കോട്: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കസബ സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. നേരത്തെ പോക്സോ കേസില്‍ സുപ്രീംകോടതി നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ പോലീസ് സ്റ്റേഷനിലെത്തി ഹാജരായത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ കസബ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അതിനിടെ, കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനുപിന്നാലെ നടനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. നടന്റെ മുന്‍കൂര്‍…

    Read More »
  • ലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നതോടെ ബല പ്രയോഗം; ചോറ്റാനിക്കര പെണ്‍കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത; വില്ലനായത് ഇന്‍സ്റ്റാഗ്രാം കാമുകന്‍

    എറണാകുളം: ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പൊലീസ്. കൊടിയ പീഡനമാണ് പെണ്‍കുട്ടി അനുഭവിക്കേണ്ടത് വന്നത്. സംഭവത്തില്‍ വില്ലനായി മാറിയത്, ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനായിരുന്നു. അനൂപ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. പ്രതിയായ അനൂപ് തന്നെയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും ഇടിയേറ്റ പാടുകളുമുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിയായ അനൂപ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഇയാള്‍ സംശയ രാഗിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അനൂപും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനൂപ് മറ്റൊരാളെ വീടിന് പുറത്ത് കണ്ടിരുന്നു. പെണ്‍കുട്ടി വിളിച്ചിട്ടാണ് ആ ആള്‍ വന്നതെന്ന് അനൂപ് കരുതി. അതിന്റെ പേരില്‍ അനൂപും പെണ്‍കുട്ടിയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.പ്രതി ഏതെങ്കിലും തരത്തിലുള്ള…

    Read More »
  • കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; കൈയ്ക്കും മുഖത്തിനും ഗുരുതരമായ പൊള്ളല്‍, ഭര്‍ത്താവ് പിടിയില്‍

    കൊല്ലം: കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിലേക്ക് എത്തിയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചിതറയിലാണ് സംഭവം. ബിജു മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രശ്്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ്…

    Read More »
  • ബാലരാമപുരത്തെ കുഞ്ഞിന്റേത് കൊലപാതകം? വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയര്‍, മൊഴികളില്‍ വൈരുദ്ധ്യം

    തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി കിണറ്റില്‍വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള ബന്ധുക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പുറത്തുനിന്ന് ഒരാള്‍ വന്ന് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്. വീട്ടിലെ ചായ്പ്പില്‍ കയര്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ കുടുംബത്തിന് കടമുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. അമ്മയുടെ സഹോദരന് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെയും വേവ്വേറെ ഇരുത്തി ചോദ്യംചെയ്തപ്പോള്‍ മൊഴിയില്‍ വലിയ വൈരുദ്ധ്യമുണ്ട്. കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ വീട്ടില്‍ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയില്‍ തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ്…

    Read More »
  • വിവാഹം അടുത്തയാഴ്ച; ഗൂഗിള്‍ ഉദ്യോഗസ്ഥനായ മലയാളി യുവാവ് മുംബൈ വീട്ടില്‍ മരിച്ചനിലയില്‍

    മുംബൈ: ഗൂഗിളില്‍ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ഡോംബിവ്ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടി കളമ്പാട്ടുകുടി വേലായുധന്‍-ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധന്‍ (33) ആണു മരിച്ചത്. അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കായി പുറത്തുപോയ മാതാപിതാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ‘പൊലീസ് വരാതെ വാതില്‍ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലില്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. മുംബൈയില്‍ ജനിച്ചുവളര്‍ന്ന വിജയ് സിംഗപ്പൂരിലെ ഓഫീസിലും മുംബൈയിലെ വീട്ടിലുമിരുന്നാണ് ജോലി ചെയ്തിരുന്നത്.  

    Read More »
  • ഗൃഹനാഥന്‍ പള്ളിയില്‍ പോയസമയം വീട്ടില്‍ കയറി കവര്‍ച്ച; പത്താംക്ലാസുകാരനും സുഹൃത്തും പിടിയില്‍

    തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൃഹനാഥന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയ സമയം വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പത്താംക്ലാസുകാരനും സുഹൃത്തായ യുവാവും പിടിയില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും വര്‍ക്കല കാപ്പില്‍ സ്വദേശിയായ കൃഷ്ണാഭവനില്‍ സായ് കൃഷ്ണനും (25) ആണ് അയിരൂര്‍ പൊലീസിന്റെ പിടിയിലായത്. വര്‍ക്കല കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ വീട്ടിലാണ് നട്ടുച്ചസമയം മോഷണം നടന്നത്. ഉച്ചയ്ക്ക് 12.45 ഓടെ വീട്ടില്‍നിന്നിറങ്ങിയ വയോധികന്‍ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്നും വരുന്ന വഴി വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തില്‍ വയോധികന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോകുന്നു എന്നുള്ള വിവരം മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വയോധികന്റെ വീട്ടില്‍ മറ്റാരുമില്ല എന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥി വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിക്കുകയും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കവര്‍ന്നെടുത്തു. ഈ പണം…

    Read More »
  • കൊല്ലത്ത് ഭാര്യയേയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

    കൊല്ലം: ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനാണ് ഇവരെ വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ എട്ടരയോടെ രമണിയുടെ വീട്ടില്‍വച്ചായിരുന്നു സംഭവം. രമണിയും അപ്പുക്കുട്ടനും ശക്തികുളങ്ങരയിലെ ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രമണിയെ ആദ്യം ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹാസിനിയും സൂരജും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അപ്പുക്കുട്ടന്‍ മത്സ്യത്തൊഴിലാളിയാണ്.

    Read More »
  • മലപ്പുറത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ മരിച്ചനിലയില്‍; അമ്മ ജീവനൊടുക്കി

    മലപ്പുറം: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുല്‍പ്പറ്റ ഒളമതില്‍ ആലുങ്ങാ പറമ്പില്‍ മിനിമോള്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. മിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ പോവുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുറിപ്പില്‍ പറയുന്നു. കാഴ്ച്ച കുറഞ്ഞുവരുന്നതിനാല്‍ കുഞ്ഞിനേയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയില്ലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്. മാവൂരാണ് മരിച്ച മിനിയുടെ ഭര്‍ത്താവിന്റെ വീട്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: