
തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി കിണറ്റില്‍വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള ബന്ധുക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പുറത്തുനിന്ന് ഒരാള്‍ വന്ന് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്. വീട്ടിലെ ചായ്പ്പില്‍ കയര്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ കുടുംബത്തിന് കടമുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്.
കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. അമ്മയുടെ സഹോദരന് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെയും വേവ്വേറെ ഇരുത്തി ചോദ്യംചെയ്തപ്പോള്‍ മൊഴിയില്‍ വലിയ വൈരുദ്ധ്യമുണ്ട്. കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഈ വീട്ടില്‍ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയില്‍ തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അ?ഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.