
മലപ്പുറം: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുല്‍പ്പറ്റ ഒളമതില്‍ ആലുങ്ങാ പറമ്പില്‍ മിനിമോള്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം.
സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. മിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ പോവുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുറിപ്പില്‍ പറയുന്നു. കാഴ്ച്ച കുറഞ്ഞുവരുന്നതിനാല്‍ കുഞ്ഞിനേയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയില്ലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്.

മാവൂരാണ് മരിച്ച മിനിയുടെ ഭര്‍ത്താവിന്റെ വീട്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.