
മുംബൈ: ഗൂഗിളില്‍ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ഡോംബിവ്ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടി കളമ്പാട്ടുകുടി വേലായുധന്‍-ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധന്‍ (33) ആണു മരിച്ചത്.
അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കായി പുറത്തുപോയ മാതാപിതാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ‘പൊലീസ് വരാതെ വാതില്‍ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലില്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. മുംബൈയില്‍ ജനിച്ചുവളര്‍ന്ന വിജയ് സിംഗപ്പൂരിലെ ഓഫീസിലും മുംബൈയിലെ വീട്ടിലുമിരുന്നാണ് ജോലി ചെയ്തിരുന്നത്.
