Crime

  • അമ്മയുടെ കാമുകനെ കുത്തി ‘കുടല്‍മാല പുറത്തിട്ട്’ ആണ്‍മക്കള്‍; വീട്ടിയത് അച്ഛനേറ്റ അപമാനത്തിന് പ്രതികാരം

    ഗാന്ധിനഗര്‍: അമ്മയുടെ കാമുകനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ആണ്‍മക്കള്‍. കൊലപ്പെടുത്തിയതു കൂടാതെ ആ വ്യക്തിയുടെ കുടല്‍മാല നുറുക്കി വലിച്ചെറിയുകയും ചെയ്താണ് പ്രതികാരം തീര്‍ത്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനുവരി 26 നാണ് സംഭവം നടന്നത്. അമ്പത്തിമൂന്നുകാരനായ രത്തന്‍ജി ഠാക്കുര്‍ ആണ് കൊല്ലപ്പെട്ടത്. രത്തന്‍ജിയുമായുള്ള അമ്മയുടെ പ്രണയബന്ധം തങ്ങളുടെ പിതാവിനെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നുള്ള തോന്നലാണ് മക്കളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ രത്തന്‍ജി ഠാക്കൂര്‍ സഹത്തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സഞ്ജയ് ഠാക്കുര്‍ (27), ജയേഷ് ഠാക്കുര്‍ (23) എന്നിവരെ പോലീസ് കസ്റ്റഡിലെടുത്തു. ഇവര്‍ ഇരുമ്പുദണ്ഡ് കൊണ്ട് രത്തന്‍ജിയെ അടിച്ച് നിലത്തിട്ട ശേഷം വയറ്റില്‍ തുരുതുരെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ അമ്മയുമായി രത്തന്‍ജിയ്ക്ക് വര്‍ഷങ്ങളായി അടുപ്പമുണ്ട്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പാണ് മക്കള്‍ക്ക് രത്തന്‍ജിയോടുള്ള പ്രതികാരത്തിന് കാരണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രത്തന്‍ജിയെ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അയാളുടെ മകന്‍ അജയ് പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍…

    Read More »
  • ‘ഒളിവില്‍ കഴിയവെ കാട്ടാനക്ക് മുന്നില്‍ പെട്ടു; ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു’

    പാലക്കാട്: ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്ന് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല . മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്. ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമെന്ന് ഉറപ്പായിരുന്നു. ചോദ്യം ചെയ്യലില്‍ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തില്‍ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നല്‍കിയത്. ചെന്താമരയെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ വലിയ ജനക്കൂട്ടം കോടതിവളപ്പിലുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ…

    Read More »
  • കടയുടെ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ കൈക്കൂലി; ബൈക്കിലെത്തി പണം വാങ്ങി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍

    കൊച്ചി: സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായാണ് അഖില്‍ കൈക്കൂലി വാങ്ങിയത്. പരാതിക്കാരനായ കടക്കാരന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അഖില്‍ പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാന്‍ വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുന്നത്. ആലുവ എന്‍എഡി റോഡ് കൊടികുത്തിമല ജുമാ മസ്ജിദിന് സമീപത്ത് ബുധന്‍ വൈകിട്ട് പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റാനെത്തിയപ്പോഴാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരന്‍ പണം നല്‍കാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖില്‍ ബൈക്കിലെത്തി. തുടര്‍ന്ന് പണം കൈമാറി. വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് കൈമാറിയത്.…

    Read More »
  • സഹപാഠിയായ പെണ്‍കുട്ടിയോട് പ്രതികാരം; പീഡിപ്പിച്ചു കൊല്ലാന്‍ 100 രൂപയുടെ ക്വട്ടേഷന്‍!

    മുംബൈ: കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് 100 രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പുണെയിലെ ദൗണ്ഡില്‍ പ്രോഗസ് കാര്‍ഡില്‍ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറെ അറിയിച്ചതില്‍ പ്രകോപിതനായ വിദ്യാര്‍ഥി പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ ലഭിച്ച വിദ്യാര്‍ഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

    Read More »
  • മകള്‍ക്ക് കിട്ടിയത് അച്ഛന്റെ ഛായ, 13കാരിയെ പട്ടിണിക്കിട്ട് കൊന്ന് അമ്മ!

    പാരീസ്: മകള്‍ക്ക് തന്റെ ഭര്‍ത്താവിന്റെ ഛായ വന്നതിന്റെ ദേഷ്യത്തില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. ഫ്രാന്‍സിലാണ് സംഭവം. 54കാരിയായ സാന്‍ഡ്രിന്‍ പിസ്സാര എന്ന സ്ത്രീയാണ് 13 കാരിയായ മകള്‍ക്ക് ഭക്ഷണം നല്‍കാതെ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റില്‍ നടന്ന സംഭവത്തില്‍ പിസ്സാരയെ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. അമാന്‍ഡൈന്‍ എന്ന 13കാരിയ്ക്കാണ് അമ്മയുടെ പൈശാചികമായ പെരുമാറ്റം കാരണം ജീവന്‍ നഷ്ടമായത്. മോണ്ട് ബ്‌ളാങ്ക് എന്ന ഗ്രാമത്തില്‍ ജനാലകളില്ലാത്തൊരു മുറിയില്‍ സാന്‍ഡ്രിന്‍ കുട്ടിയെ പൂട്ടിയിട്ടിരുന്നു. ഭാരക്കുറവും പേശികളുടെ ബലക്കുറവും മൂലമാണ് കുട്ടി മരിച്ചത്. മരണസമയത്ത് കുട്ടിയുടെ മുഖമാകെ നീരുവന്ന് വീര്‍ത്തിരുന്നു. പല്ലുകള്‍ നഷ്ടമായിരുന്നു. ശരീരത്തില്‍ അണുബാധയോടെയുള്ള മുറിവുണ്ടായിരുന്നു. വെറും 28 കിലോ ആയിരുന്നു ഭാരം. പെണ്‍കുട്ടിയ്ക്ക് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉണ്ടായിരുന്നതായാണ് അമ്മ സംഭവത്തില്‍ മൊഴി നല്‍കിയത്. പഞ്ചസാരയും പഴങ്ങളും പ്രോട്ടീന്‍ ഡ്രിങ്കും കഴിച്ചശേഷം ഛര്‍ദ്ദിച്ചതായും ഇതിനുശേഷം മകള്‍ മരിച്ചതായുമാണ് സാന്‍ഡ്രിന്‍ നല്‍കിയ മൊഴി. സാന്‍ഡ്രിന്‍ കുട്ടിയെ ഇടിക്കുകയും തൊഴിക്കുകയും മുടി വലിച്ചെടുക്കുകയും ചെയ്തതായാണ്…

    Read More »
  • പ്രണയനൈരാശ്യം: യുവതിയുടെ വീട്ടിലെത്തി പെട്രൊളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി യുവാവ്

    തൃശൂര്‍: പ്രണയത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ച് യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ഇരുപത്തിമൂന്നുകാരന്‍. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്നലെ രാത്രി 11 മണിയോടെയാണ് യുവതിയുടെ കുട്ടനെല്ലൂരിലെ വീട്ടില്‍ അര്‍ജുന്‍ എത്തിയത്. തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇതിനു ശേഷമാണ് വീടിന്റെ വരാന്തയില്‍വച്ച് യുവാവ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുമായി ഒരു വര്‍ഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുന്‍പ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. ഇന്നലെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ യുവാവ് ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണ് തൃശൂരിലേക്ക് പോയത്. എന്നാല്‍ വഴിയില്‍ വച്ച് പെട്രോള്‍ വാങ്ങിയ ശേഷം ഇയാള്‍ യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. പൊള്ളലേറ്റ സ്ഥിതിയില്‍ ഇയാളെ കണ്ട് യുവതിയുടെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ ആശുപത്രിയിലാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.  …

    Read More »
  • ചെന്താമരയ്ക്ക് വിലങ്ങ് വീണത് നീണ്ട തിരച്ചിലിനൊടുവില്‍; ജനരോഷം കനത്തതോടെ ലാത്തിക്കൊപ്പം പെപ്പര്‍ സ്‌പ്രേയും

    പാലക്കാട്: രാപകലുകള്‍ നീണ്ട തിരച്ചിലിനും കാടും മലയും പുഴയും താണ്ടിയുള്ള പരിശോധനകള്‍ക്കുമൊടുവില്‍ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ രാത്രി വൈകി പിടികൂടിയതോടെ നാട്ടുകാര്‍ക്കൊപ്പം പൊലീസിനും ആശ്വാസം. കേസില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന ജില്ലാ പൊലീസ് മേധാവി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു നെന്മാറ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.മഹേന്ദ്രസിംഹനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതി ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിച്ചില്ലെന്നും പ്രതിയില്‍ നിന്നു ഭീഷണിയുണ്ടെന്ന വീട്ടുകാരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നും എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അതോടെ അന്വേഷണസംഘം ഏറെ പ്രതിരോധത്തിലായി. എങ്കിലും രാത്രി വൈകി പൊലീസ് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം, പ്രതിഷേധവുമായി സ്റ്റേഷന്‍ പരിസരത്തു തമ്പടിച്ച നാട്ടുകാര്‍ക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ചപ്പോഴുണ്ടായ ജനരോഷം കനത്തതോടെ ലാത്തിക്കൊപ്പം പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചു. ജനം സ്റ്റേഷനിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഗത്യന്തരമില്ലാതെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്.…

    Read More »
  • പല തവണ വിലക്കിയിട്ടും താനറിയാതെ വീട്ടിലെത്തി; മകളെ കാമുകന്‍ ഉപദ്രവിച്ചിരുന്നുവെന്ന് ചോറ്റാനിക്കരയിലെ അമ്മ

    എറണാകുളം: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഒരാള്‍ സ്‌കൂട്ടറില്‍ ഇയാളെ വീടിന് സമീപം കൊണ്ടു വിടുന്നതാണ് ദൃശ്യത്തിലുള്ളത്. തലയോലപ്പറമ്പ് സ്വദേശിയാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. അതേസമയം, യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ ആണ്‍സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. പല തവണ വിലക്കിയിട്ടും യുവാവ് വീട്ടിലെത്തി. മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീടു മാറിയതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മിക്കവാറും യുവാവ് വരുന്നത് താന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് സമീപവാസികള്‍ പറഞ്ഞാണ് അറിയുന്നത്. ഏതെങ്കിലും പയ്യന്മാരുടെ പേരു പറഞ്ഞ് ആണ്‍സുഹൃത്ത് മകളെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം ദോഷം ചെയ്യുമെന്ന് മകളോട് പറഞ്ഞതാണ് എന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ശനിയാഴ്ച രാത്രി ഏതാണ്ട് 11 മണിയോടെ യുവാവ് വീട്ടില്‍ വരുന്നതിന്റെ…

    Read More »
  • ഭാര്യയുടെ പീഡനത്തെക്കുറിച്ച് ശവപ്പെട്ടിയിലെഴുതി സംസ്‌കാരം; ആത്മഹത്യക്കുറിപ്പിലെ ആവശ്യം നിറവേറ്റി ബന്ധുക്കള്‍

    ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ എന്ന യുവാവാണ് ഭാര്യ ഫീബെക്കെതിരെ (പിങ്കി) ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കിയത്. ‘അച്ഛന്‍ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവള്‍ ആഗ്രഹിക്കുന്നത്. മാനസികമായി തളര്‍ന്നു, ജോലി പോയി, മനസമാധാനം ഇല്ല. ഇനിയിങ്ങനെ ജീവിക്കാന്‍ വയ്യ. ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്ന് എന്റെ ശവപ്പെട്ടിയില്‍ എഴുതിവയ്ക്കണം’-എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ മൂന്നുമാസത്തോളമായി ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ പോയ ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടുപേരും രണ്ടിടത്തായിരുന്നു താമസം. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുകയാണ്. ഇതിനിടെ നഷ്ടപരിഹാരമായി പിങ്കി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതും പീറ്ററിനെ തളര്‍ത്തിയെന്ന് സഹോദരന്‍ ജോയല്‍ പറഞ്ഞു. മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും…

    Read More »
  • ഷെറിന്റെ മോചനത്തിനായി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയച്ചത് കൂടെയുള്ള ‘കക്ഷി’യെ പിണക്കാതിരിക്കാന്‍; പന്ത് ഇനി ഗവര്‍ണ്ണറുടെ കോര്‍ട്ടില്‍

    തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കരക്കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം രാജ്ഭവന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും. ഏത് സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷാ ഇളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോ എന്നും പരിശോധിക്കും. ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നും സൂചനയുണ്ട്. ചില സമ്മര്‍ദ്ദങ്ങള്‍ അടക്കം ഈ ഫയല്‍ രാജ്ഭവനില്‍ എത്തിയതില്‍ നിര്‍ണ്ണായകമായി. ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ് നിര്‍ണ്ണായകം. ഷാരോണ്‍ വധക്കേസും ഗ്രീഷ്മയുടെ കൊലക്കയറും ചര്‍ച്ചയാകുന്ന അതേ സമയത്താണ് ഷെറിന് ശിക്ഷാ ഇളവ് നല്‍കാനുള്ള തീരുമാനം. ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് അകാലവിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കാന്‍ മാത്രമാണ് മന്ത്രിസഭായോഗം തീരുമാനം. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ്…

    Read More »
Back to top button
error: