Crime
-
ഭാര്യയുമായി രഹസ്യ ബന്ധം: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ചു
വയനാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകം. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബാഗുകളിൽ ഒളിപ്പിച്ച് ഉപേക്ഷിച്ചു. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത മുഹമ്മദ് ആരിഫും (38)യുപി സ്വദേശി തന്നെ. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണത്രേ കൊലപാതകം. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ കണ്ടെത്തിയത്. വെള്ളിലാടിയിൽ വച്ച് മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാളുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഈ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് ബാഗുകൾ കണ്ടെത്തി. അതേ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Read More » -
സോക്‌സിനുളളില്‍ 3000 രൂപ ഒളിപ്പിച്ചു, കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. അതിരപ്പിളളി വില്ലേജ് ഓഫീസര്‍ കെ എല്‍ ജൂഡിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്‌സിനുളളില്‍ ഇയാള്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ജൂഡിന്റെ സോക്‌സിനുളളില്‍ നിന്ന് പണം കണ്ടെടുത്തത്. ഭൂമി വില്‍ക്കുന്നതിന് മുന്‍പ് എടുക്കുന്ന റെക്കോഡ് ഒഫ് റൈറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് (ആര്‍ഒആര്‍) അനുവദിക്കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയ വ്യക്തി വിജിലന്‍സിന് പരാതി നല്‍കിയത്. വിജിലന്‍സ് അന്വേഷണം നടത്തിയപ്പോള്‍ പരാതിയില്‍ വസ്തുതയുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി നല്‍കാമെന്ന് അറിയിച്ച ശേഷം, ഇന്ന് വില്ലേജ് ഓഫീസര്‍ സ്ഥല പരിശോധനയ്ക്കായി അപേക്ഷകനൊപ്പം പോവുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസില്‍ മടങ്ങിയെത്തിയ ശേഷമാണ് ജൂഡ് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍…
Read More » -
ബാലരാമപുരം കൊലപാതകം: ജ്യോത്സ്യന്‍ കസ്റ്റഡിയില്‍; ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛന്റെ മൊഴി
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് ശ്രീതുവും ഹരികുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദീപ് കുമാര്‍ എന്നായിരുന്നു പേര്. ഇയാള്‍ മുമ്പ് പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹം ജ്യോത്സ്യനായി മാറുന്നത്. ശ്രീതുവിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ അമ്മ ശ്രീതുവിനെതിരെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും മുത്തച്ഛനും മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെട്ടത്. താന്‍ പറയുന്നത് ശ്രീതു അനുസരിക്കാറില്ലെന്നും ശ്രീജിത്ത് മൊഴി നല്‍കി. ശ്രീതുവിന്റെ പെരുമാറ്റങ്ങളില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും, മകനും ശ്രീതുവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നും ശ്രീജിത്തിന്റെ അച്ഛനും പൊലീസിനോട് പറഞ്ഞു. ശ്രീതുവും ശ്രീജിത്തും വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്. സാധാരണ കുട്ടികളെ കാണാനെത്തിയാല്‍ ശ്രീജിത്ത് അല്‍പ്പസമയത്തിനുശേഷം തിരികെ പോകുകയാണ് പതിവ്. കുട്ടി മരിക്കുന്നതിന് തലേദിവസമാണ്…
Read More » -
നേരിട്ടത് ലൈംഗികാതിക്രമവും മര്‍ദനവും; ചോറ്റാനിക്കരയിലെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി
കൊച്ചി: ചോറ്റാനിക്കരയില്‍ പീഡനത്തിനിരയായ യുവതി മരിച്ചു. ആണ്‍സുഹൃത്തിന്റെ മര്‍ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആറുദിവസമായി ജിവനുവേണ്ടി പൊരുതിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ അതിക്രമമാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലും കണ്ടത്. അര്‍ധനഗ്‌ന നിലയിലായിരുന്നു മൃതദേഹം. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്. പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേര്‍ച്ചയിലായിരുന്നില്ല പെണ്‍കുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്‌സിലായിരുന്നു താമസം. പെണ്‍കുട്ടി സാധാരണ വീട്ടില്‍ തനിച്ചായിരുന്നു താമസം. സംഭവദിവസം തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന്…
Read More » -
ചിറക്കടവില്‍ വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാര്‍ പിടികൂടി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങി
കോട്ടയം: വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ പിടികൂടി നാട്ടുകാര്‍. മണിക്കൂറുകള്‍ പണിപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ അക്രമകാരിയെ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ പൊന്‍കുന്നം ചിറക്കടവ് കോടങ്കയത്താണ് സംഭവം. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങി. ആശുപത്രിയില്‍ നിന്നും ഓടിപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് പിടികൂടി. രാവിലെ ചിറക്കടവിലുള്ള കുളവട്ടം തോമസുകുട്ടിയുടെ റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ യുവാവിനെ റബര്‍ വെട്ട് തൊഴിലാളിയാണ് കണ്ടത്. ജോലിക്കാരും തോമസ്‌കുട്ടിയും ഭാര്യയും ചേര്‍ന്ന് അക്രമിയെ ഓടിച്ചു. തുടര്‍ന്ന് സമീപത്തുള്ള വീട്ടുമുറ്റത്ത് എത്തിയയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും അത് പൂട്ടിയിരുന്നു. ബഹളം കേട്ട് അടുക്കള വാതില്‍ തുറന്ന് വീട്ടമ്മയായ ലത ഇറങ്ങി ഓടിയപ്പോള്‍ അതുവഴി വീട്ടിനുള്ളില്‍ പ്രവേശിച്ചു. പിന്നീട് നാട്ടുകാര്‍ വീടിന്റെ വാതിലുകള്‍ പൂട്ടി അക്രമിയെ അകത്താക്കി. ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. വീട്ടിനുള്ളില്‍ വച്ച് ശരീരത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ പോലീസിന്് നേരെ തിരിഞ്ഞു. കീഴടങ്ങാന്‍…
Read More » -
15 വയസ്സുകാരന് പീഡനം; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: 15 വയസ്സുകാരനെ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റിലായി. കുറ്റിക്കോല്‍ പയ്യങ്ങാനത്തെ പി.രാജനെ(42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 10-ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ നീലേശ്വരത്തുനിന്ന് കയറിയതായിരുന്നു കുട്ടി. യാത്രയ്ക്കിടെയാണ് കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്. കുട്ടിക്ക് നല്‍കിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. നീലേശ്വരം എസ്.ഐ. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യു. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
തലമൊട്ടയടിച്ച് ക്യാന്‍സറാണെന്ന് പ്രചരിപ്പിച്ചു! മകളുടെ പേരിലും പിരിവ്; ശ്രീതു പണത്തിനായി ഏതറ്റം വരേയും പോയിരുന്നു; പൂണൂലിട്ട് നടന്ന ഹരികുമാര്‍ പറഞ്ഞിരുന്നത് പൂജാരിയെന്ന്; കൂടോത്രവും ആഭിചാരവും അവിഹിതവും സംശയത്തില്‍…
തിരുവനന്തപുരം: പാറശാല സ്വദേശി ശ്രീജിത്തിന്റെയും ബാലരാമപുരം നിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെയും മകള്‍ ദേവേന്ദുവിനെയാണ് വാടകയ്ക്കു താമസിക്കുന്ന കോട്ടുകാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ആഭിചാരമോ? ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിന് (24) അന്ധവിശ്വാസം കൂടുതലായിരുന്നു. ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ല. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നെങ്കിലും കുട്ടികളെ ഇഷ്ടമല്ലായിരുന്നു ഹരികുമാറിന്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയത്തിലുള്ള എല്ലാവരേയും വിശദ ചോദ്യം ചെയ്യലിനും വിധേയമാക്കും. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്തുള്ള മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകള്‍ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാര്‍. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാര്‍ പല സ്ത്രീ പ്രശ്നങ്ങളില്‍ കുരുങ്ങിയപ്പോള്‍ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന്…
Read More » -
അടച്ചിട്ട വീട്ടില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ : ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍ കൊന്നതാണെന്നും പോലീസ് പറയുന്നു. സാമുവല്‍ എബനേസര്‍ എന്ന ഹോമിയോ ഡോക്ടറാണ് വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറി (70)നെ ചികിത്സിച്ചിരുന്നത്. സാമുവലിന്റെ മകള്‍ വിന്ധ്യ ഇന്‍സ്റ്റഗ്രാം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടത്. ചികിത്സക്കിടെ സാമുവല്‍ മരിച്ചു. ഇതേച്ചൊല്ലി വിന്ധ്യയും ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി. കൈയാങ്കളിക്കിടെ പിടിച്ചു തള്ളുകയും അവര്‍ തലയടിച്ചു വീണ് മരിക്കുകയും ചെയ്തു. ഡോക്ടര്‍ വീടിന്റെ വാതില്‍പൂട്ടി സ്ഥലംവിട്ടു. ആഴ്ചകള്‍ക്കുശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുത്തതും.
Read More » -
തൊട്ടടുത്ത മുറികളിലിരുന്ന് വീഡിയോ കോളുകള്‍, ശ്രീതുവിനോട് ഇഷ്ടക്കൂടുതല്‍; ബാലരാമപുരം കേസില്‍ അടിമുടിനിഗൂഢത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ ഹരികുമാറിനെതിരെ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല. മുമ്പും കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത കുട്ടിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു. നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തില്‍ എടുത്തെറിഞ്ഞ സംഭവമുണ്ടായി. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെടുന്നതെന്നും ശ്രീതു പൊലീസിനോട് വെളിപ്പെടുത്തി. ഹരികുമാറിന് പലപ്പോഴായി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ അതില്‍ നിന്നും രക്ഷിച്ചത് താനാണ്. അത്തരം ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് താന്‍ താക്കീത് നല്‍കിയിരുന്നു. പിന്നീട് തനിക്ക് നേരെയും മോശമായ തരത്തില്‍ പെരുമാറ്റമുണ്ടായി എന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ വീട് വാങ്ങുന്നതിനായി ഒരു സുഹൃത്ത് വാങ്ങിയെന്നും, പിന്നീട് ഈ പണം തന്നെ പറ്റിച്ച് തട്ടിയെടുത്തെന്നും ശ്രീതു പറഞ്ഞു. എന്നാല്‍ ശ്രീതുവിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന 2 വയസ്സുകാരി പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം;…
Read More » -
അനധികൃതമായി താമസിച്ച് ജോലി ചെയ്ത 27 ബംഗ്ലാദേശികള്‍ പിടിയില്‍; ആശങ്ക, അന്വേഷണം
എറണാകുളം: കേരളത്തില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം റൂറല്‍ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വടക്കന്‍ പറവൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടെ ഒരുവീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്. നേരത്തെ, സമാനമായ രീതിയില്‍ ഏഴ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. എറണാകുളം റൂറലില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ആരംഭിച്ച’ഓപ്പറേഷന്‍ ക്ലീന്‍’ന്റെ ഭാഗമായാണ് 27 പേര്‍ പിടിയിലായത്. എന്നാല്‍, ഇത്രയധികംപേര്‍ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് എന്നാണ് ഇവര്‍ നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ബംഗാളില്‍ നിന്നുളള തൊഴിലാളികള്‍ എന്ന വ്യാജേനെയാണ് ഇവര്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തില്‍, വിശദമായ അന്വേഷണമുണ്ടാകുമെന്നും…
Read More »