
ചെന്നൈ: വാടകയ്ക്കു താമസിച്ചിരുന്നവര്‍ക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ നേതാവ് പൊന്നമ്പലത്തെ യുവതികള്‍ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടര്‍ന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം. സ്വകാര്യ മൊബൈല്‍ അസംബ്ലി പ്ലാന്റില്‍ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികള്‍ ഏതാനും ദിവസം മുന്‍പ് പൊന്നമ്പലത്തിന്റെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നു.
ഇതില്‍ ഒരു യുവതിയെ പീഡിപ്പിക്കാന്‍ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവര്‍ താമസം മാറിയതെന്നാണ് ആരോപണം. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടര്‍ന്നു, ഇതോടെ യുവതികള്‍ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.