CrimeNEWS

പോക്സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി; കസബ സ്റ്റേഷനില്‍ ചോദ്യംചെയ്യല്‍

കോഴിക്കോട്: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കസബ സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

നേരത്തെ പോക്സോ കേസില്‍ സുപ്രീംകോടതി നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ പോലീസ് സ്റ്റേഷനിലെത്തി ഹാജരായത്.

Signature-ad

നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ കസബ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു.

അതിനിടെ, കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനുപിന്നാലെ നടനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: