Breaking NewsCrimeKeralaLead NewsNEWS

അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ, കൂടിക്കാഴ്ച നടത്തിയതായി മുഖ്യപ്രതിയുടെ മൊഴി… പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പകുതി വിലയ്ക്ക് വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം പിരിച്ചതായി ആരോപിച്ച് പറവൂർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പോലീസ് വ്യാഴാഴ്ച വൈകുന്നേരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, രണ്ട് വർഷത്തിന് ശേഷവും വാഹനമോ പണമോ തിരികെ നൽകിയില്ലെന്ന് പരാതിക്കാരൻ പറഞ്ഞു.

രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Signature-ad

തട്ടിപ്പുമായി ബന്ധപ്പെട്ട സമാനമായ പരാതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എഎൻ രാധാകൃഷ്ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതായി അനന്തുകൃഷ്ണന്റെ മൊഴിയും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: