Crime
-
പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍
കോട്ടയം: പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
Read More » -
പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ DYFI നേതാവിന്റെ ബൈക്ക് മോഷണം പോയി
പാലക്കാട്: പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നുമാണ് മോഷണം പോയത്. പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി! പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനില്‍ കയറി സംസാരിച്ചു തിരിച്ചിറങ്ങി വന്നപ്പോള്‍ ബൈക്ക് കാണാനില്ലെന്നാണ് പരാതി.
Read More » -
എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപണം; മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി
മലപ്പുറം: എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ച് ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. എന്നാല്‍, പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. വിവരം അറിഞ്ഞെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വെച്ചും യുവാക്കള്‍ ഏറ്റുമുട്ടി എന്ന് ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം പറഞ്ഞു. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തടഞ്ഞു നിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി വ്യക്തമാക്കുകയാരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു അദ്ദേഹം വ്യക്തമാക്കി.
Read More » -
ഒന്നിച്ചിരുന്ന് മദ്യപിച്ചു; ടച്ചിങ്‌സ് വാങ്ങാന്‍ പോയ ‘അപരിചിതന്‍’ 1.2 ലക്ഷത്തിന്റെ ബൈക്കുമായി മുങ്ങി!
എറണാകുളം: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന വിനകള്‍ പലതാണ്. മദ്യം വാങ്ങാന്‍ പണം തികയാതെ വന്നപ്പോള്‍ അപരിചിതനായ മറ്റൊരാളുമായി ചേര്‍ന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാള്‍ക്ക് തന്റെ വിലപിടിപ്പുള്ള ബൈക്ക് നഷ്ടമായി. ഒപ്പം കുടിച്ച ആള്‍ ടച്ചിങ്‌സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങി. കഴിഞ്ഞ മാസം 21നാണ് സംഭവം. ഈയടുത്ത ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാള്‍ പരാതി നല്‍കിയത്. 1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹില്‍പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. എരൂരിലെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്‌സ് തീര്‍ന്നു. അപ്പോഴാണ് അപരിചിതന്‍ താന്‍ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ബൈക്കിന്റെ ഉടമസ്ഥനില്‍നിന്നു താക്കോല്‍ വാങ്ങി പോയത്. മദ്യം തീര്‍ന്നിട്ടില്ലാത്തതിനാല്‍ ഉടമസ്ഥന്‍ വിശ്വസിച്ച് താക്കോല്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍, ബൈക്ക് വാങ്ങി പോയയാള്‍ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. പിന്നീട്…
Read More » -
ലഹരി ഇടപാടിലെ പ്രധാനി ആഷിഖ്; കളമശേരി പോളിടെക്നിക് ഹോസ്റ്റല്‍ വില്‍പ്പനയുടെ പ്രധാനകേന്ദ്രം
കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റല്‍ പ്രധാന ലഹരി വിപണനകേന്ദ്രമെന്ന് പോലീസ്. അറസ്റ്റിലായ പൂര്‍വ്വവിദ്യാര്‍ത്ഥി മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്നും പോലീസ് പറഞ്ഞു. കളമശ്ശേരി പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കഴിഞ്ഞ ദിവസമാണ് രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.എസ്. ഷാലിഖും പോലീസിന്റെ പിടിയിലായത്. ആലുവയിലെ ഇവരുടെ വീടുകളില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാംപസിലെ പഠനകാലത്ത് കെ.എസ്.യു. പ്രവര്‍ത്തകനായിരുന്നു ഷാലിഖ്. പിടിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ പലപ്പോഴായി ലഹരി എത്തിച്ചത്. ഹോസ്റ്റലില്‍ റെയ്ഡ് നടന്ന സമയത്ത് രണ്ടുപേരും ഓടിരക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റളില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഹോസ്റ്റല്‍…
Read More » -
നഴ്സിനെ കൊലപ്പെടുത്തി നദിയിൽ തള്ളി: 2 പേർ കൂടി അറസ്റ്റിൽ, ‘ലൗജിഹാദ്’ എന്ന് ആരോപണം
മംഗ്ളുറു: കർണാടകയിൽ ഏറെ ചർച്ചയായ രട്ടിഹള്ളി താലൂക്കിലെ മസൂരു സ്വദേശിനിയായ നഴ്സ് സ്വാതി ബ്യാദഗിയുടെ (22) കൊലപാതകത്തിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. വിനയ്, ദുർഗാചാരി എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഹലഗേരി പൊലീസ് പിടികൂടിയത്. ഇതോടെ ഈ കൊലപാതകത്തിലെ 3 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി നിയാസ് നേരത്തെ അറസ്റ്റിലായിരുന്നു. മാർച്ച് 3നാണ് നഴ്സായ സ്വാതി ബ്യാദഗിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർച്ച് 6ന് ഹാവേരി ജില്ലയിലെ റാണെബെന്നൂർ ടൗണിന് സമീപം തുംഗഭദ്ര നദിയിൽ പട്ടേപുര ഗ്രാമത്തിന് സമീപം സ്വാതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹലഗേരി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. അജ്ഞാത മൃതദേഹം എന്ന് കരുതി പൊലീസ് ആദ്യം മൃതദേഹം സംസ്കരിച്ചു. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് കൊലപാതകമെന്ന് തെളിഞ്ഞു. ഒടുവിൽ കാണാതായ സ്വാതിയുടെ മൃതദേഹമാണെന്നും തിരിച്ചറിഞ്ഞു. അതിനിടെ, സംഭവത്തിന് പിന്നിൽ ലൗജിഹാദ് ആരോപണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ…
Read More » -
മെഡി. കോളേജില്‍നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി; ആക്രിക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. 17 രോഗികളുടെ സ്‌പെസിമെനുകളാണ് മോഷണം പോയത്. സംഭവത്തില്‍ ഒരു ആക്രി കച്ചവടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ചികിത്സ എങ്ങനെ വേണമെന്നു തീരുമാനിക്കുന്നത് ഈ സ്പെസിമെനുകള്‍ ലാബിലെത്തിച്ച് നടത്തുന്ന പരിശോധനകളിലൂടെയാണ്. ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണുന്നില്ലെന്നു കണ്ടതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഒരു ആക്രി കച്ചവടക്കാരന്‍ പിടിയിലായത്. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് മൊഴി. എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല. സാമ്പിള്‍ കൊടുത്തുവിട്ട അറ്റന്‍ഡറോ ഡ്രൈവറോ സാമ്പിളുകള്‍ വെച്ച കാരിയര്‍ അലക്ഷ്യമായി സ്റ്റെയര്‍ കേയ്സില്‍ വെച്ച സാമ്പിളുകള്‍ ആക്രിയാണെന്ന് കരുതി എടുത്തതാവാം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് മോഷണ ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.
Read More » -
കടലുണ്ടിയില്‍ വീട് കുത്തിത്തുറന്ന് 20 പവനും ഒന്നരലക്ഷവും കവര്‍ന്നു; മുറികളിലെല്ലാം മുളകുപൊടി വിതറി
കോഴിക്കോട്: വീട്ടുകാര്‍ നോമ്പുതുറക്കാന്‍പോയ സമയത്ത് വീടിന്റെ മുന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത് അലമാരകളില്‍ സൂക്ഷിച്ച 20 പവനോളം സ്വര്‍ണവും 1,50,000 രൂപയും കവര്‍ന്നു. കടലുണ്ടി വടക്കുമ്പാട് റെയിലിനുസമീപം താമസിക്കുന്ന പറമ്പില്‍ ഉമ്മര്‍കോയയുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്. ഉമ്മര്‍കോയയുടെ മകള്‍ മാരിയത്തുല്‍ കിബ്ത്തിയുടെ ഒലിപ്രംകടവിലെ വീട്ടിലാണ് വ്യാഴാഴ്ച നോമ്പുതുറയ്ക്ക് വീട്ടുകാര്‍പോയത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ന്നനിലയില്‍ കണ്ടത്. സ്വീകരണമുറിയിലും കിടപ്പുമുറിയിലും മുളകുപൊടി വിതറിയിരുന്നു. പഞ്ചായത്ത് അംഗത്തെ അറിയിച്ചശേഷം പോലീസില്‍ പരാതിനല്‍കുകയായിരുന്നു. മുകള്‍നിലയിലെ രണ്ടുമുറിയില്‍നിന്നും താഴത്തെ ഒരു മുറിയില്‍നിന്നുമാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. അലമാരയുടെ മുകളില്‍വെച്ചിരുന്ന താക്കോലെടുത്താണ് അലമാരകള്‍ തുറന്നത്. താഴത്തെ മുറിയില്‍ അലമാര തകര്‍ത്താണ് പണമെടുത്തതെന്ന് ഉമ്മര്‍കോയ പറഞ്ഞു. വടക്കുമ്പാട് ഇസത്തുല്‍ ഇസ്ലാം സെന്റര്‍ പള്ളിയുടെ സെക്രട്ടറിയാണ് ഉമ്മര്‍കോയ. പള്ളിയിലെ നിത്യപിരിവിന്റെ പണവും മറ്റുചെലവുകള്‍ക്കുള്ള പണവും സഹോദരിയുടെ കൈയില്‍നിന്ന് വാങ്ങിയ പണവുമാണ് ഇവിടെ സൂക്ഷിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിവരശേഖരണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും…
Read More » -
ബാലികയെ പീഡിപ്പിച്ച സ്‌നേഹ 14-കാരനെയും പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി ഭീഷണി; യുവതി രതിവൈകൃതത്തിന് അടിമ
കണ്ണൂര്‍: 12 കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി സ്‌നേഹ രതിവൈകൃതത്തിന് അടിമയെന്ന് പൊലീസ്. 14-കാരനെയും ഇവര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും സ്‌നേഹ മെര്‍ലിന്‍ സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു. 14-കാരനെ പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി കുഞ്ഞിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തളിപ്പറമ്പിലാണ് പന്ത്രണ്ടുകാരിയെ യുവതി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയിരുന്നതായും സൂചനയുണ്ട്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ അദ്ധ്യാപകര്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് അവര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സംഭവം ചൈല്‍ഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടികളെ പീഡനത്തിനിരയാക്കി ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ഭീഷണിപ്പെടുത്തിയ തരത്തിലുള്ള സമാന പരാതികള്‍ ഇവര്‍ക്കെതിരെയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Read More » -
മുന്‍കൂറായി പണം നല്‍കുന്നവര്‍ക്ക് ആനകൂല്യം; ‘പോളി’ ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പന ‘ഓഫറില്‍’! കുടുക്കിയത് പ്രിന്‍സിപ്പലിന്റെ ഇടപെടല്‍
കൊച്ചി: കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നാണു സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അതേസമയം, കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ, ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ച റെയ്ഡിന് കാരണമായത് പ്രിന്‍സിപ്പലിന്റെ നിര്‍ണായക ഇടപെടലാണ്. ക്യാംപസില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിന്‍സിപ്പല്‍…
Read More »