Crime
-
മുന്‍കൂറായി പണം നല്‍കുന്നവര്‍ക്ക് ആനകൂല്യം; ‘പോളി’ ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പന ‘ഓഫറില്‍’! കുടുക്കിയത് പ്രിന്‍സിപ്പലിന്റെ ഇടപെടല്‍
കൊച്ചി: കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയത് ഓഫറില്‍ എന്ന് പ്രതികളുടെ മൊഴി. മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. ഹോളി ആഘോഷത്തിന്റെ ഭാഗമായി 500 രൂപ മുതലാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്നാണു സൂചന. അതുകൊണ്ട് തന്നെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും അന്വേഷണസംഘം പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അതേസമയം, കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്നു കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന ഷാരിഖുമാണ് പിടിയിലായത്. കളമശേരി പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ആഷിക്. വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. അതിനിടെ, ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ച റെയ്ഡിന് കാരണമായത് പ്രിന്‍സിപ്പലിന്റെ നിര്‍ണായക ഇടപെടലാണ്. ക്യാംപസില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഇതിനായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും കാട്ടി പ്രിന്‍സിപ്പല്‍…
Read More » -
പൊലീസ് സംഘത്തെ ആക്രമിച്ച് കൊടുംകുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണര്‍; എഎസ്ഐ കൊല്ലപ്പെട്ടു
പട്ന: ബീഹാറില്‍ പൊലീസ് സംഘത്തെ ആക്രമിച്ച് കുപ്രസിദ്ധ കുറ്റവാളിയെ മോചിപ്പിച്ച് ഗ്രാമീണര്‍. ആക്രമണത്തില്‍ എഎസ്ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ലക്ഷ്മിപുരിലെ വിവാഹ ചടങ്ങില്‍നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മയക്കുമരുന്ന് കടത്തുകാരന്‍ അന്‍മോള്‍ യാദവ് ലക്ഷ്മിപുരിലെ വിവാഹ ചടങ്ങില്‍ ഉണ്ടെന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൊലീസിന് വിവരം ലഭിച്ചതായി അരാരിയ എസ്പി അഞ്ജനി കുമാര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ഒരു സംഘം പൊലീസുകാര്‍ റെയ്ഡ് നടത്തുകയായിരുന്നു. അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എഎസ്ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്…
Read More » -
റോഡ് അരികില്‍ രക്തം വാര്‍ന്ന നിലയില്‍; വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലും പ്രതി
മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ജുനൈദിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നത് എപ്പോള്‍ എന്നത് വ്യക്തമല്ല. ജുനൈദ് മഞ്ചേരി ഭാഗത്ത് നിന്നും വഴിക്കടവിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. സമൂഹമാധ്യമംവഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ മാര്‍ച്ച് 1ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊലീസ് സംഘം ബംഗളൂരുവില്‍നിന്നാണ് അന്ന് ജുനൈദിനെ പിടികൂടിയത്.
Read More » -
കളമശേരി പോളി ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് പൂര്‍വവിദ്യാര്‍ഥി; രണ്ട് പേര്‍ പിടിയില്‍
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കേളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് പിടിയിലായത്. പോളിടെക്നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്. ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം. ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂര്‍വവിദ്യാര്‍ഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അയാളിലേക്ക് എത്താന്‍ കഴിയുമെന്നും കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍…
Read More » -
ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടു; മകളെ 29 ാം നിലയില്‍നിന്ന് എറിഞ്ഞു, പിന്നാലെ താഴേക്ക് ചാടി യുവതി ജീവനൊടുക്കി
മുംബൈ: ഫ്‌ളാറ്റിന്റെ 29 ാം നിലയില്‍നിന്ന് 8 വയസ്സുകാരിയായ മകളെ എറിഞ്ഞിന് പിന്നാലെ മാതാവും ആത്മഹത്യ ചെയ്തു. പന്‍വേലിലെ പലാസ്‌പെ ഫാതായില്‍ ഔറ ബില്‍ഡിങ്ങില്‍ ബുധനാഴ്ച രാവിലെ 8നാണ് സംഭവം. മൈഥിലി ആശിഷ് ദുഅ (35), മൈറ (8) എന്നിവരാണ് മരിച്ചത്. സിവില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദുആയാണ് (41) ഭര്‍ത്താവ്. ഭാര്യ മനോദൗര്‍ബല്യത്തിന് ചികിത്സയിലായിരുന്നെന്നും കുറച്ച് ദിവസങ്ങളായി മരുന്ന് കഴിക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നെന്നും ആശിഷ് ദുഅ പറഞ്ഞു. ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് യുവതി ബാല്‍ക്കണിയില്‍ എത്തിയതും കുഞ്ഞിനെ എറിഞ്ഞതും. ഇവര്‍ തമ്മില്‍ വഴക്കുണ്ടായോ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മൈഥിലിയുടെ കുടുംബാംഗങ്ങളാരും ആശിഷ് ദുആയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ആശിഷ് പഞ്ചാബ് സ്വദേശിയും മൈഥിലി മഹാരാഷ്ട്ര സ്വദേശിയുമാണ്. 2012ലാണ് വിവാഹിതരായത്.
Read More » -
എല്ലാം നഷ്ടപ്പെട്ട ഒരു പിതാവിൻ്റെ ദീനവിലാപം: ‘6 വർഷം ജീവിച്ച് വെറും കയ്യോടെ നാട്ടിലെത്തി, സൗദി ജയിലിലും കിടന്നു; ഇനി മകനെ കാണണ്ട’
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൻ്റെ നടുക്കം ഇപ്പോഴും പലർക്കും വിട്ടുമാറിയിട്ടില്ല. 13 വയസുകാരനായ സ്വന്തം അനുജൻ അഹസാൻ, കാമുകി ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിൻ്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. നിഷ്ഠൂരമായി ആക്രമിക്കപ്പെട്ട ഉമ്മ ഷമീന മരണവക്കിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്. അച്ഛൻ്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംങ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിൽ. കൊല്ലപ്പെട്ട ലത്തീഫ് റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ കാണാന്‍ ആഗ്രഹമില്ലെന്നു പിതാവ് അബ്ദുൾ റഹീം. ‘‘അഫാന്‍ കാരണമുണ്ടായ നഷ്ടം…
Read More » -
മൊബൈൽ ദൃശ്യങ്ങൾ സംശത്തിനു കാരണമായി: 12കാരി ബാലികയെ പീഡിപ്പിച്ച 23കാരി യുവതി അറസ്റ്റിൽ
കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരുടെ നിര്‍ദേശം അനുസരിച്ച് രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്. യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈ വിവരം പോലീസില്‍ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെര്‍ലിന്‍ പെണ്‍കുട്ടിക്ക് സ്വര്‍ണ ബ്രെയ്സ്ലെറ്റ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്. ഫെബ്രുവരി മാസം നടത്തിയ പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അറസ്റ്റിലായിരിക്കുന്നത്. 12-കാരിയായ കുട്ടിക്ക് പുറമെ, 14 വസയുള്ള…
Read More » -
കഞ്ചാവ് എത്തിച്ചത് ഹോളി കളറാക്കാന്‍, പണപ്പിരിവും നടത്തി; വിവരം കിട്ടിയത് പൂര്‍വവിദ്യാര്‍ഥിയില്‍നിന്ന്; ക്യാംപസില്‍ മുന്‍പും ലഹരി പിടിച്ചു
കൊച്ചി: കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍നിന്നു പൊലീസ് കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍. ഹോളി ആഘോഷത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പനയ്ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്‌നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഹോളി ആഘോഷത്തിനിടെ വലിയ അളവില്‍ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടര്‍ന്നായിരുന്നു രാത്രിയില്‍ നടത്തിയ മിന്നല്‍പരിശോധന. പോളിടെക്‌നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂര്‍വവിദ്യാര്‍ഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു. വ്യാഴം രാത്രി ഒന്‍പതുമണിയോടെയാണ് നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യയുടെ നിര്‍ദേശമനുസരിച്ചായിരുന്നു പരിശോധന. പുലര്‍ച്ചെ നാലു വരെ നീണ്ട റെയ്ഡില്‍ രണ്ടു കിലോയോളം കഞ്ചാവാണ് പിടിച്ചത്. ഒന്നാം നിലയില്‍ ജി11 മുറിയില്‍നിന്ന് 1.909 കിലോഗ്രാം…
Read More » -
‘ബെസ്റ്റി’യെ ചൊല്ലി തര്‍ക്കം; പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടികള്‍ തമ്മിലടിച്ചു
ആലപ്പുഴ: ‘ബെസ്റ്റി’യെ ചൊല്ലി തമ്മിലടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ആണ്‍ സുഹൃത്തിന് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചതിനെ ചൊല്ലിയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തര്‍ക്കം. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയിലിട്ട് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താ് ആലപ്പുഴ സൗത്ത് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഇരു കുടുംബങ്ങളെയും വിളിച്ച് വരുത്തി അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ മകളെ മര്‍ദ്ദിച്ചവരെ രക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.
Read More » -
തിരുവനന്തപുരത്ത് കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തിസ്റ്റ് യുവതി മരിച്ചു
തിരുവനന്തപുരം: കഴുത്തറുത്ത നിലയില്‍ ആശുപത്രിയിലെത്തിച്ച ദന്തല്‍ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിന്‍കര അമരവിള അലതറ വീട്ടില്‍ ആദര്‍ശിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ദന്തല്‍ ഡോക്ടര്‍ കൂടിയായ സൗമ്യ നാലുവര്‍ഷം മുമ്പാണ് വിവാഹിതയായത്. കുട്ടികള്‍ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് കഴുത്ത് കറുത്ത നിലയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയം ഭര്‍ത്താവും ഭര്‍തൃമാതാവും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവനൊടുക്കാന്‍ ശ്രമിക്കവെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »