Crime
-
താമരശേരിയില്‍നിന്ന് കാണാതായ പതിമൂന്നുകാരി ബംഗളൂരുവില്‍; ഒപ്പം യുവാവായ ബന്ധുവും
കോഴിക്കോട്: താമരശേരിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവില്‍ കണ്ടെത്തിയതായി വിവരം. കുട്ടി ബന്ധുവായ യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കര്‍ണാടക പൊലീസ് താമരശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശേരി പൊലീസ് ബംഗളൂരുവിലേയ്ക്ക് പുറപ്പെട്ടു. താമരശേി പെരുമ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കുട്ടിയെ മുന്‍പ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. യുവാവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പിതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. കുട്ടി തൃശൂരില്‍ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 14ാം തീയതി തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ എത്തിയതിന്റെ…
Read More » -
ഓട്ടോ ഡ്രൈവറുടെ ഗൂഗിള്‍പേ വഴി യുവതിയില്‍നിന്ന് കൈക്കൂലി, തൊടുപുഴയില്‍ ഗ്രേഡ് എസ്‌ഐ പിടിയില്‍
ഇടുക്കി: അറസ്റ്റു വാറണ്ട് മടക്കുന്നതിന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പിടിയില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലന്‍സ് അറസ്റ്റുചെയ്തത്. ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ യുവതിയില്‍നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇയാളുടെ സുഹൃത്തായ റഷീദ് എന്ന ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴിയാണ് പണം അയച്ചുനല്‍കിയത്. റഷീദിനേയും വിജിലന്‍സ് അറസ്റ്റുചെയ്തിട്ടുണ്ട്. സമാനമായി മുന്‍പും ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് വിജിലന്‍സ് സംഘം അന്വേഷിക്കുന്നുണ്ട്. പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Read More » -
ഫെബിന്റെ സഹോദരിയുമായി തേജസിന് പ്രേമം, ജോലി കിട്ടിയതോടെ പിന്മാറി; പ്രണയപ്പകയില്‍ കൊലപാതകം, ലക്ഷ്യമിട്ടത് യുവതിയെയെന്ന് പൊലീസ്
കൊല്ലം: നഗരമധ്യത്തിലെ വീട്ടിലെത്തി കോളജ് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ പ്രണയപ്പകയെന്നു പൊലീസ്. ഫാത്തിമാ മാതാ നാഷനല്‍ കോളജ് രണ്ടാം വര്‍ഷം ബിസിഎ വിദ്യാര്‍ഥിയും ഉളിയക്കോവില്‍ വിളപ്പുറം മാതൃകാ നഗര്‍ 162 ഫ്‌ലോറിഡെയ്ലില്‍ ജോര്‍ജ് ഗോമസിന്റെ മകനുമായ ഫെബിന്‍ ജോര്‍ജ് ഗോമസാണ് (21) കുത്തേറ്റു മരിച്ചത്. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (ഡിസിആര്‍ബി) ഗ്രേഡ് എസ്‌ഐ നീണ്ടകര പുത്തന്‍തുറ തെക്കടത്ത് രാജുവിന്റെ മകന്‍ തേജസ്സ് രാജ് (23) ആണു ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിജിനു സമീപം ട്രെയിന്‍ തട്ടി മരിച്ചത്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും പ്രതി തേജസും മുന്‍പു പ്രണയത്തിലായിരുന്നു. വിവാഹത്തിന് 2 കുടുംബങ്ങളും സമ്മതിച്ചു. പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍നിന്നു പിന്‍മാറി. ഇത് തേജസ്സിനു മനസ്സില്‍ വൈരാഗ്യത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു. ഫെബിന്റെ സഹോദരിയും തേജസും ഒരുമിച്ച് പഠിച്ചവരാണ്. പ്രണയത്തിലായ ഇരുവരും വീട്ടില്‍ കാര്യം പറഞ്ഞതോടെയാണു വിവാഹം ഉറപ്പിച്ചത്. ജോലി ലഭിച്ചതോടെ പെണ്‍കുട്ടി…
Read More » -
മലപ്പുറത്ത് രാസലഹരി നല്‍കി പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി അറസ്റ്റില്‍
മലപ്പുറം: ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്കടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുള്‍ ഗഫൂര്‍ (23) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. 2020ല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ പീഡനം 2025 മാര്‍ച്ച് വരെ തുടര്‍ന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശീകരിച്ചത്. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു. ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോട്ടക്കല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.
Read More » -
മദ്യലഹരിയില്‍ 84 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മകന്‍ പിടിയില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ വയോധികയെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം പള്ളിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 84 കാരിയായ വയോധികയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പക്ഷാഘാതത്തെത്തുടര്‍ന്ന് വൃദ്ധ ഏതാനും മാസങ്ങളായി കിടപ്പിലാണ്. ഞായറാഴ്ച രാത്രി 7.30 ഓടെ മദ്യലഹരിയിലെത്തിയ 46 കാരനായ മകന്‍ വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മകന്‍ പീഡിപ്പിക്കുന്നത് വൃദ്ധയുടെ ചെറുമകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് പ്രതി വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഓട്ടത്തിനിടെ പ്രതിക്ക് വീണ് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Read More » -
മുളവുകാട്ട് യുവതിക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
കൊച്ചി: മുളവുകാടില്‍ സ്ത്രീക്കുനേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വല്ലാര്‍പാടത്തെ ഫിഷ് ഫാമിലെ വിളവെടുപ്പ് ജോലിയെല്ലാം കഴിഞ്ഞ് തിരികെ പോരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ടാണ് ഇരുമ്പുവടികൊണ്ടടിച്ചത്. നേരത്തെയും തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് പോള്‍ പറഞ്ഞു. മുന്‍പ് നല്‍കിയ മോഷണക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും ഭര്‍ത്താവ് പറഞ്ഞു.
Read More » -
വിളിച്ചാല്‍ വിളിപ്പുറത്ത്! ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ലഹരിയെത്തും; കഞ്ചാവ് വില്‍പ്പന തുടങ്ങിയത് 6 മാസം മുമ്പ്
കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്നലെ അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയത്. എന്നാല്‍, ആരൊക്കെ പണം നല്‍കി, ആകെ എത്രരൂപ പിരിച്ചു എന്നീ ചോദ്യങ്ങള്‍ക്ക് അനുരാജ് മറുപടി നല്‍കിയിട്ടില്ല. ആറുമാസം മുമ്പാണ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്ന് അനുരാജ് പറയുന്നു. ആഷിഖും ഷാലിഫുമാണ് ലഹരി എത്തിച്ചിരുന്നത്. ഇരുവരും കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. അതേസമയം, കളമശ്ശേരി പോളിടെക്നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതിനാല്‍ സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും തുടങ്ങിയിട്ടുണ്ട്. യുപിഐ ഇടപാടായി പണം കൈമാറി എന്ന മൊഴിയുള്ളതിനാല്‍ അനുരാജിന്റെയും…
Read More » -
ബംഗളൂരുവിലെ മലയാളി യുവാവിന്റെ ദുരൂഹ മരണം; ഒപ്പം താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി കസ്റ്റഡിയില്‍
കോട്ടയം: ബംഗളൂരുവില്‍ തൊടുപുഴ സ്വദേശിയായ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍, ഒപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കാരിക്കല്‍ എബിന്‍ ബേബി (28) യെയാണ് ബംഗളൂരു പോലീസ് കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തൊടുപുഴ ചിറ്റൂര്‍ പുത്തന്‍പുരയില്‍ ബേബി-മേരിക്കുട്ടി ദമ്പതിമാരുടെ മകന്‍ ലിബിന്‍ ബേബി (32) ആണ് തലയ്ക്ക് പരിക്കേറ്റ് ബംഗളൂരുവില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ 12-ന് മരിച്ചത്. പിന്നാലെ കുടുംബം പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. ആറുവര്‍ഷമായി ലിബിന്‍ ബംഗളൂരുവിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഒരുമുറിയില്‍ മലയാളികളായ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം. എട്ടാം തീയതിയാണ് ലിബിന്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് സുഹൃത്തുക്കള്‍ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങള്‍ ബംഗളൂരുവില്‍ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് അറിയുന്നത്. ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോള്‍, പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായി. കുടുംബം എത്തും വരെ സുഹൃത്തുക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. എന്നാല്‍, വീട്ടുകാര്‍ എത്തിയതിന് പിന്നാലെ എബിന്‍ ബംഗളൂരുവില്‍നിന്ന് മുങ്ങിയിരുന്നു.…
Read More » -
കളമശേരി പോളിടെക്‌നിക് കഞ്ചാവ് കേസ്: മുഖ്യ പ്രതിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി പിടിയില്‍
കൊച്ചി: കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ലഹരിക്കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് പിടിയില്‍. കളമശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനുരാജ്. കളമശേരിയില്‍നിന്നാണ് അനുരാജിനെ പിടികൂടിയത്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ പേരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
Read More » -
പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍
കോട്ടയം: പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാര്‍ഥിയില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്ത വീണ എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
Read More »