Crime

  • ഷിബിലയെ കൊന്ന യാസിറും ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയില്‍; കട ലഹരിയുടെ കേന്ദ്രമെന്ന് നാട്ടുകാര്‍

    കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന യാസിറും പുതുപ്പാടിയില്‍ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയിലെന്ന് വിവരം. താമരശേരി ചുരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഈ കട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പരാതികള്‍ ഉയര്‍ന്നതോടെ കട അടച്ചുപൂട്ടിയിരുന്നു. ഒരുപാട് നാളുകള്‍ക്കുശേഷം തുറന്ന കടയുടെ മറവില്‍ ലഹരി വില്‍പ്പന വ്യാപകമായി നടക്കുന്നുവെന്നാണ് പരാതി. അതേസമയം, ഭാര്യയെ കൊന്ന കേസില്‍ യാസിര്‍ റിമാന്‍ഡിലായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം ഈങ്ങാപ്പുഴയില്‍ നടന്നത്. വീട്ടിലെത്തിയ പ്രതി ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്ന ഭാര്യ ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ലഹരിയെ തുടര്‍ന്നുണ്ടായ കുടുംബ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് ഷിബിലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലക്ഷ്യം ഭാര്യയുടെ പിതാവ് അബ്ദുറഹ്‌മാനായിരുന്നുവെന്നാണ്…

    Read More »
  • പണത്തെച്ചൊല്ലി തര്‍ക്കം; ഗുഡ്‌സ് ഓട്ടോയിടിച്ച് അസം സ്വദേശി മരിച്ചു; കൊലപാതകമെന്ന് പൊലീസ്, അറസ്റ്റ്

    മലപ്പുറം: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അസം സ്വദേശി അഹദുല്‍ ഇസ്‌ലാമിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുന്നത്. എന്നാല്‍ റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഹദുല്‍ ഇസ്‌ലാമിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയായ ഗുല്‍ജാര്‍ ഹുസൈനെ അരീക്കാട് വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും തമ്മില്‍ നേരത്തെ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനിടെ പ്രതിയായ ഗുല്‍ജാര്‍ ഹുസൈനെ മരിച്ച അഹദുല്‍ ഇസ്‌ലാം മര്‍ദിച്ചു. ഇതിന്റെ പ്രതികാരമായാണ് ഗുല്‍ജാര്‍ ഹുസൈന്‍ അഹദുല്‍ ഇസ്‌ലാമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. പ്രതിയായ ഗുല്‍ജാര്‍ ഹുസൈന്‍ 15 വര്‍ഷമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയാണ്. ഭാര്യയും മൂന്നുമക്കളും ഇയാളോടൊപ്പം കൊണ്ടോട്ടിയിലുണ്ട്.…

    Read More »
  • നാലരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും കൊച്ചിയില്‍ പിടിയില്‍

    കൊച്ചി: മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവതികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളില്‍ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. രാജസ്ഥാനില്‍ നിന്നുള്ള മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്. സ്വാതി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ വൃത്തിയായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിക്കടത്ത് തെളിഞ്ഞത്. പിടിയിലായ മാന്‍വി ഫാഷന്‍ മോഡലാണ്. യുവതികള്‍ എങ്ങോട്ടാണ് ലഹരി കൊണ്ടുവന്നത്, ആര്‍ക്കാണ് സപ്ലൈ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ബാങ്കോക്കില്‍ നിന്ന് കടത്തിയ ഏകദേശം 85 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • 400 കോടിയുടെ തട്ടിപ്പ്, പ്രവാസിമലയാളികളില്‍നിന്ന് മാത്രം 200 കോടി! പോലീസ് തിരയുന്ന ‘തൃശൂക്കാരന്‍’ യു.എ.ഇ. ജയിലില്‍

    ഷാര്‍ജ/ വയനാട്: സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കേരള പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെന്‍ട്രല്‍ ജയിലില്‍. തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അല്‍ ഐന്‍ ജയിലില്‍ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസില്‍ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട്ടിലെ കെന്‍സ ഹോള്‍ഡിങ്, കെന്‍സ വെല്‍നസ് ഉടമയാണ് ഷിഹാബ് ഷാ. അര്‍മാനി ക്ലിനിക്, അര്‍മാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാള്‍ ഒട്ടേറെ പേരില്‍നിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകള്‍, റിസോര്‍ട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്. ദുബായ്, ഷാര്‍ജ, അജ്മാന്‍, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോര്‍ജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളേയും ഇയാള്‍ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഫെബ്രുവര്‍ 17-ന് ഷാര്‍ജയില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടര്‍ന്ന് അബുദാബിക്ക് കൈമാറുകയായിരുന്നു. നിലവില്‍ അബുദാബിയിലെ അല്‍ ഐന്‍ സെന്‍ട്രല്‍ ജയിലിലാണ് ഷിഹാബ് ഷാ കഴിയുന്നതെന്നാണ് വിവരം. യു.എ.ഇയില്‍ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…

    Read More »
  • ഇല്ലാതായത് ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി; കലവൂരില്‍ യുവാവിനെ ഇടിച്ച വാഹനം 10 ദിവസത്തിനു ശേഷം കണ്ടെത്തി; കണ്ണൂര്‍കാരന്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

    ആലപ്പുഴ: കലവൂരില്‍ സൈക്കിളില്‍ പോയ യുവാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ വാഹനം 10 ദിവസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. അപകടം പുലര്‍ച്ചെയായിരുന്നതിനാല്‍ സമയത്ത് സ്ഥിരമായി വരുന്ന വാഹനങ്ങള്‍, അപകടം നടന്ന സമയം കടന്നുപോയ വാഹനങ്ങള്‍, വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ചും പലരെയും ചോദ്യം ചെയ്തുമാണ് മണ്ണഞ്ചേരി പൊലീസ് വാഹനം കണ്ടെത്തിയത്. പാല്‍ വിതരണം നടത്തുന്ന കളമശേരിയിലെ ഏജന്‍സിയുടെ വാഹനവും ഡ്രൈവര്‍ കണ്ണൂര്‍ മുണ്ടേരി പഞ്ചായത്ത് മോവച്ചേരിയില്‍ റഷീദാ മന്‍സിലില്‍ മുഹമ്മദ് ഫര്‍സീനെയുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയപാതയില്‍ കലവൂര്‍ ജംക്ഷന് വടക്ക് കഴിഞ്ഞ 7ന് പുലര്‍ച്ചെയാണ് അജ്ഞാത വാഹനം ഇടിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് 20 ാം വാര്‍ഡ് പീടികപറമ്പില്‍ ആര്‍.രതീഷ്(43) മരിച്ചത്. പുന്നപ്ര മില്‍മയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന രതീഷ് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഭാര്യയും സ്‌കൂള്‍ കുട്ടികളായ 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രതീഷ്. അപകടം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നതിനാല്‍ സമീപ സ്ഥലങ്ങളിലെ സിസിടിവി…

    Read More »
  • പൈശാചികം: നാവികസേനാ ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് 15 തുണ്ടങ്ങളാക്കി വെട്ടിനുറുക്കി വീപ്പയിൽ ഒളിപ്പിച്ച് സിമന്റിട്ട് മൂടി

       ഉത്തർപ്രദേശിലെ മീററ്റില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിൽ സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയും കാമുകനും  അറസ്റ്റില്‍. സൗരഭ് കുമാര്‍ എന്ന 29 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ കൊടുംക്രൂരത ചെയ്ത ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും അറസ്റ്റിലായി. ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് മാർച്ച് നാലാം തീയതി സൗരഭിന് ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകി. സൗരഭ് അബോധാവസ്ഥയിലായ ശേഷം, ഇരുവരും ചേർന്ന് കത്തി ഉപയോഗിച്ച് അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഒരു വലിയ വീപ്പയ്ക്കുള്ളിൽ ഇടുകയും, ദുർഗന്ധം ഉണ്ടാകാതിരിക്കാനും ശരീരം പുറത്തുവരാതിരിക്കാനും സിമന്റ് ഉപയോഗിച്ച് ഉറപ്പിക്കുകയും ചെയ്തു. കൊലപാതകം നടത്തിയിട്ട്  മകൾ പിഹുവിനെ മാതാവിനെ ഏൽപ്പിച്ച ശേഷം മുസ്കാൻ കാമുകനൊപ്പം വിനോദയാത്ര പോയി. യാതൊരു സംശയത്തിനും ഇടവരാതിരിക്കാനാണ് മുസ്കാനും സാഹിലും ചേർന്ന് സൗരഭിന്റെ മൊബൈൽ ഫോണുമായി മണാലിയിലേക്ക് യാത്ര ചെയ്തത്. അവിടെയെത്തിയ ശേഷം സൗരഭിന്റെ സോഷ്യൽ…

    Read More »
  • ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകൾ: ആദ്യം മറ്റൊരു നിക്കാഹ്, ശേഷം യാസിറിനൊപ്പം ഇറങ്ങിവന്ന യുവതി ഒടുവിൽ ഭർത്താവിൻ്റെ കൊലക്കത്തിയിൽ പിടഞ്ഞു മരിച്ചു

       ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബിലയുടെ ശരീരത്തിലാകെ 11 മുറിവുകൾ. ഭര്‍ത്താവ് യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് ചൊവ്വാഴ്ച സന്ധ്യക്കാണ്. ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരേയും യാസിര്‍ ആക്രമിച്ചു.  അബ്ദുറഹ്‌മാന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചികിത്സയിലുള്ള ഹസീന അപകടനില പിന്നിട്ടു. മദ്യ- രാസലഹരിയിൽ ഉണ്മത്തരായി അച്ഛനമ്മമാരെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തുന്ന എണ്ണമറ്റ സംഭവങ്ങളാണ് പ്രതിദിനം കേരളത്തിൽ അരങ്ങേറുന്നത്. രാസലഹരിയിൽ  താമരശ്ശേരിയിൽ ആഷിഖ് എന്ന യുവാവ് സ്വന്തം ഉമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൻ്റെ നടുക്കത്തിൽ നിന്നും നാട് കരകയറുന്നതിനു മുമ്പാണ് ആഷിഖിൻ്റെ അടുത്ത സുഹൃത്തായ യാസിർ മൂന്നു വയസുകാരി മകളുടെ മുന്നിൽ വച്ച് ഭാര്യയെ കൊല ചെയ്തത്. അയാൾ ഈ ക്രൂരകൃത്യം ചെയ്തത് ലഹരി ഉപയോഗിച്ച ശേഷമാണത്രേ. യാസിറും ഷിബിലയും മുമ്പ് പ്രണയത്തിലായിരുന്നു. ആദ്യം മുതലേ ഈ പ്രണയബന്ധത്തെ ഇരു വീട്ടുകാരും എതിർത്തിരുന്നു. മാത്രമല്ല ഷിബിലയെ മറ്റൊരാളുമായി നിക്കാഹ് കഴിപ്പിക്കുകയും ചെയ്തു.  പക്ഷേ ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോയി വിവാഹം റജിസ്റ്റർ ചെയ്തു. അയൽവാസികളായിരുന്നു യാസിറും…

    Read More »
  • ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഇറങ്ങിപ്പോയ കുട്ടി; കല്യാണത്തിന് മുന്‍പുതന്നെ യാസിറിന്റെ ലഹരി ഉപയോഗം അറിയാമായിരുന്നു, ദാമ്പത്യത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍’

    കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബിലയ്ക്ക് ഭര്‍ത്താവ് യാസിറിന്റെ ലഹരി ഉപയോഗം വിവാഹത്തിന് മുന്‍പുതന്നെ അറിയാമായിരുന്നുവെന്ന് വിവരം. യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇത് വകവയ്ക്കാതെയാണ് ഷിബില യാസിറിനെ വിവാഹം ചെയ്തത്. 2020ലായിരുന്നു വിവാഹം. ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്. അവന്‍ പണ്ടേ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവനായിരുന്നു. അവന്റെ കൂടെ പോവല്ലേ മോളേയെന്ന് പറഞ്ഞതാണ്. ഇന്ന് അവന്റെ കത്തിയില്‍ തീര്‍ന്നു’ -നാട്ടുകാര്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് താമരശേരിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയാണ് (21) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് യാസിറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ നോമ്പുതുറക്കുന്ന സമയത്ത് സ്വന്തം കാറിലാണ് ഇയാള്‍ ഷിബിലയുടെ വീട്ടിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. മൂന്ന് വയസുകാരിയായ മകളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവുകള്‍ ആഴത്തിലുള്ളതാണെന്നും ശരീരത്തില്‍ ആകെ 11 മുറിവുകളുണ്ടെന്നും…

    Read More »
  • മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു; യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു, വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ സിമന്റിട്ട് ഉറപ്പിച്ചു

    ലഖ്‌നൗ: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്. 2016ല്‍ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കന്‍ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ച സൗരഭ്, മര്‍ച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തര്‍ക്കങ്ങള്‍ക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടക വീട്ടിലേക്ക് താമസം മാറി. 2019-ല്‍ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍, മുസ്‌കന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് തീരുമാനത്തില്‍നിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മര്‍ച്ചന്റ് നേവിയില്‍ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ല്‍ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.…

    Read More »
  • പോലീസ് ജീപ്പിന് മുകളില്‍ കയറി ചില്ല് ചവിട്ടി തകര്‍ത്തു, നാട്ടുകാര്‍ക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം

    മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറടപ്പില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകര്‍ത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്.ഐ വി സിജിത്ത് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 തോടെയാണ് സംഭവം. യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയില്‍ കത്തി ഉപയോഗിച്ച് നാട്ടുകാര്‍ക്ക് മേല്‍ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ ഒരു നിലയിലും തടയാന്‍ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികള്‍ അരീക്കോട് പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടില്‍ കയറി ഒളിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് അരീക്കോട് പൊലീസ് സംഭവ സ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ യുവാവ് പൊലീസ് ജീപ്പിന് മുകളില്‍ കയറി ജീപ്പിന്റെ മുന്‍വശത്തെ ചില്ല് ചവിട്ടി തകര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും അരീക്കോട് പൊലീസ് പറഞ്ഞു. തുടര്‍ന്ന്…

    Read More »
Back to top button
error: