Crime

  • ആലപ്പുഴയില്‍ 10 വര്‍ഷം മുന്‍പ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി

    ആലപ്പുഴ: പത്ത് വര്‍ഷം മുന്‍പ് ഹരിപ്പാട് നിന്ന് കാണാതായ യുവാവിനായി നടത്തിയ തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി. താമല്ലാക്കല്‍ സ്വദേശിയായ രാകേഷിനെ കാണാതായതില്‍ നടത്തിയ അന്വേഷണത്തില്‍ കുമാരപുരം സ്വദേശി കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധം ശേഖരം കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് കിഷോര്‍. വിദേശ നിര്‍മിത പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും തിരച്ചിലില്‍ കണ്ടെത്തി. രാകേഷിനെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന് ആരോപിച്ച് മാതാവ് കോടതിയ സമീപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി തേടികൊണ്ടുള്ള കോടതി നിര്‍ദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് പരിശോധന. 2015 നവംബര്‍ അഞ്ചിനാണ് രാകേഷിനെ കാണാതായത്. നവംബര്‍ ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ രക്തതുള്ളികളും മുടിയിഴകളും രാകേഷിന്റെതാണെന്നും എന്നാല്‍ ആരുടെയൊക്കെയോ സമ്മര്‍ദഫലമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും പരാതിയിലുണ്ട്. തുടര്‍ന്നാണ് കോടതി സമീപിച്ചത്. ആയുധ ശേഖരം കണ്ടെത്തിയതോടെ…

    Read More »
  • ”ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞു; ക്ഷമിച്ചു മക്കളേയെന്ന് പറഞ്ഞുതീരുംമുമ്പ് കഴുത്തുഞെരിച്ചു”

    തിരുവനന്തപുരം: തന്നെ ആക്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന് ഷെമി. ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞു. ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തുഞെരിച്ചെന്നാണ് ഷെമി മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബില്‍ വീഡിയോകള്‍ കണ്ടിരുന്നതായും ഷെമി പറഞ്ഞു. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ നടത്തുന്ന വെഞ്ഞാറമൂട് മേലെകുറ്റിമൂട് ഉള്ള സ്‌നേഹ സ്പര്‍ശം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വച്ച് കിളിമാനൂര്‍ സിഐ: ബി ജയന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യം പറഞ്ഞത്. കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതാണെന്നായിരുന്നു മുമ്പ്…

    Read More »
  • ഭാര്യയെ വെട്ടിക്കൊന്ന യാസിറും താമരശ്ശേരിയില്‍ മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും ‘ചങ്ക്‌സ്’; ചിത്രങ്ങള്‍ പുറത്ത്

    കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ ഒരുമാസം മുന്‍പ് താമരശ്ശേരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖിന്റെ സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകന്‍ ആഷിക്ക് സുബൈദയെ വെട്ടുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചായിരുന്നു കൊലപാതകം. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭര്‍ത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭര്‍ത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ്…

    Read More »
  • പത്തനംതിട്ട കളക്ടറേറ്റില്‍ ബോംബ് ഭീഷണി

    പത്തനംതിട്ട: കളക്ടറേറ്റില്‍ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂര്‍ എന്ന മെയിലില്‍ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലില്‍ പരാമര്‍ശമുണ്ട്. 10-ന് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മെയില്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. മുന്‍കരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലത്തിലായിരുന്നു.

    Read More »
  • കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍നിന്ന് പണം തട്ടി; ബിജെപി ബ്ലോക്കംഗവും സഹായിയും അറസ്റ്റില്‍

    ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയില്‍. ബിജെപി അംഗവും മഹിള മോര്‍ച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാര്‍ച്ച് 14ന് രാത്രിയാണ് എടിഎം കാര്‍ഡ് അടങ്ങുന്ന വിനോദിന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്തു വിട്ടതിനു ശേഷം തിരികെ വരുന്നതിനിടെ വഴിയില്‍ വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്‌സ് ലഭിച്ചത്. തുടര്‍ന്ന് പേഴ്‌സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാര്‍ച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനുര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍…

    Read More »
  • ലഹരി വില്‍പന പൊലീസിനെ അറിയിച്ചു; സിപിഎം നേതാവിന് മര്‍ദനം

    കോഴിക്കോട്: കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന പൊലീസിനെ അറിയിച്ചതിനാണ് മര്‍ദനം. ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നത് പ്രദേശവാസികൂടിയായ സദാനന്ദന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അതില്‍ പ്രകോപിതരായ സംഘം സദാനന്ദനെ മര്‍ദിക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വന്നു. ഈ വീട് ലഹരികേന്ദ്രമാണെന്ന് നാട്ടുകാര്‍ക്കൊക്കെയറിയാമെന്നും എന്നാല്‍, പൊലീസില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നും സദാനന്ദന്‍ പറയുന്നു. പൊലീസ് എത്തി വീട് റെയ്ഡ് ചെയ്തത് താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ വഴിയില്‍ തടഞ്ഞ് അക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ ഈ വീട്ടിലെ ആളുകള്‍ വീട്ടിലേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.  

    Read More »
  • ആധാര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഡിജിറ്റല്‍ അറസ്റ്റ്; 86 കാരിയെ കബളിപ്പിച്ച് തട്ടിയത് 20.25 കോടി, രണ്ടു പേര്‍ അറസ്റ്റില്‍

    മുംബൈ: 86 വയസുകാരി വയോധികയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് 20.25 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. വയോധിക ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മലാഡ് സ്വദേശിയായ ഷയാന്‍ ജമീല്‍ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ഡിജിറ്റല്‍ അറസ്റ്റിലാക്കിയ സംഘം പല തവണകളായി പണം തട്ടുക ആയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ഈ മാസം 3 വരെ ഇത്തരത്തില്‍ പണം കവര്‍ന്നു. കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജമീല്‍ ഷെയ്ഖിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തട്ടിപ്പുതുകയില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ബട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും…

    Read More »
  • പാപ്പിനിശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍

    കണ്ണൂര്‍: പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികള്‍ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി തങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിക്കിടന്നിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്നകുമാര്‍ പറഞ്ഞു.

    Read More »
  • അന്തിക്കാട് കുട്ടിയെ ഗുണ്ടാസംഘം ആക്രമിച്ചു; തടയാന്‍ ശ്രമിച്ച അയല്‍വാസിയായ സ്ത്രീക്ക് വെട്ടേറ്റു

    തൃശൂര്‍: അന്തിക്കാട് താന്ന്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയല്‍വാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല (52)യ്ക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള വീട്ടില്‍ ഗുണ്ടകള്‍ കയറി ബഹളമുണ്ടാക്കുന്നത് കേട്ടാണ് ലീലയും മകനും അങ്ങോട്ട് എത്തിയത്. ഗുണ്ടാ സംഘം മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ലീലയ്ക്ക് വെട്ടേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കൈയ്ക്കു വെട്ടേറ്റ ലീലയെ ഉടന്‍തന്നെ വലപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ശ്രീബിന്‍, ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. ലീലയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനാണ് ഗുണ്ടാസംഘം ഇവിടേക്കെത്തിയതെന്നും പൊലീസ് അറിയിച്ചു.  

    Read More »
  • വൈഷ്ണോദേവി ബേസ് ക്യാമ്പില്‍ ‘വെള്ളമടി’ പാര്‍ട്ടി; ഇന്‍ഫ്‌ളുവന്‍സര്‍ ഓറി ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍

    ശ്രീനഗര്‍: ജമ്മുകശ്മീരിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര ബേസ് ക്യാമ്പായ കത്രയിലെ ഹോട്ടല്‍ മുറിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന് ഇന്‍ഫ്‌ളുവന്‍സര്‍ ഓറി ഉള്‍പ്പടെ ഏഴ് പേരെ ജമ്മുകാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടിയുടെ വീഡിയോ ‘മാതാ വൈഷ്ണോ ദേവി, കത്ര’ എന്ന് ടാഗ് ചെയ്ത് ഓറി തന്നെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയതിനും ബേസ് ക്യാമ്പില്‍ മദ്യപാനം വിലക്കിയുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് കേസ്. ഓറിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കത്രയില്‍ എത്തിയ റഷ്യന്‍ വനിത അനസ്തസില അര്‍സമാസ്‌കിനയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഓറി, ദര്‍ശന്‍ സിംഗ്, പാര്‍ത്ത് റെയ്‌ന, റിതിക് സിംഗ്, റാഷി ദത്ത, രക്ഷിത ഭോഗല്‍, ഷാഗുണ്‍ കോഹ്ലി, അര്‍സ മാസ്‌കിന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഉറ്റസുഹൃത്താണ് ഓറി. ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, അനന്യ പാണ്ഡേ, സാറാ അലി ഖാന്‍, ഭൂമി പഡ്നേക്കര്‍ തുടങ്ങിയവരോടൊപ്പം പാര്‍ട്ടികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുംബയ് വ്യവസായി സൂരജ് കുന്ദന്‍ലാല്‍ അവത്രമണിയുടെയും ഷഹനാസിന്റെയും മകനാണ് ഓറി.…

    Read More »
Back to top button
error: