Crime

  • കരുനാഗപ്പള്ളി സന്തോഷ് വധം: പ്രതി പങ്കജ് മേനോന് കൊടി സുനി, സി.പി.എം ബന്ധം?

    കൊല്ലം: കരുനാഗപ്പള്ളി താച്ചെയില്‍മുക്കില്‍ സന്തോഷ് വധക്കേസിലെ പ്രതി പങ്കജ് മേനോന് ഗുണ്ടാബന്ധവും രാഷ്ട്രീയബന്ധവുമുണ്ടെന്ന് റിപ്പോര്‍ട്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനല്‍ കൊടി സുനിക്കൊപ്പമുള്ള ചിത്രമാണ് പങ്കജിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം. സുനിയെ അനുകൂലിച്ചുള്ള പോസ്റ്റുകള്‍ പങ്കജ് പങ്കുവച്ചിട്ടുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി മുന്‍ അംഗം പി.കെ ബാലചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കജ് പങ്കുവച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ബന്ധത്തെ ചൊല്ലി കരുനാഗപ്പള്ളി സി.പി.എമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇടയുകയും പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ബാലചന്ദ്രനും പങ്കജും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിച്ചിരുന്നു. 2024 നവംബര്‍ 13-ന് പങ്കജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സന്തോഷിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള കാറിലാണ് അക്രമിസംഘം എത്തിയത്. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സംഭവസ്ഥലത്തെത്തിയ ഉടന്‍ ഇവര്‍…

    Read More »
  • നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍നിന്ന് പിടികൂടിയത് 2 കോടി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

    കൊച്ചി: നഗരത്തില്‍ ഓട്ടോ റിക്ഷയില്‍നിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്‌നാട് സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണ് ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ച കഴിഞ്ഞ് പതിവുള്ള വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി വരികയായിരുന്ന ഓട്ടോറിക്ഷ പിടികൂടിയത്. കൊച്ചി വെല്ലിങ്ടന്‍ ഐലന്റിനടുത്ത് ബിഒടി പാലത്തിനു സമീപമുള്ള വോക് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിലായിരുന്നു പൊലീസിന്റെ പരിശോധന. ഓട്ടോയില്‍ ഇരുന്നിരുന്ന രണ്ടുപേരും പൊലീസിനെ കണ്ട് പരുങ്ങുന്നതു കണ്ടാണ് വാഹനം പരിശോധിക്കുന്നതും ബാഗില്‍ അടുക്കി വച്ച നിലയില്‍ പണം കണ്ടെത്തുന്നതും. ബാഗില്‍ 2 കോടി രൂപയിലധികം ഉള്ളതായാണ് സൂചന. ഇവരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്ഥലത്തെത്തിയ മറ്റൊരു തമിഴ്‌നാട് സ്വദേശിയേയും പൊലീസ് പിടികൂടി. ഇയാള്‍ പണം ഏറ്റുവാങ്ങാന്‍ വന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.…

    Read More »
  • ആലുവയില്‍ പത്താംക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ബന്ധുവായ 18കാരനെതിരെ അന്വേഷണം

    എറണാകുളം: ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗര്‍ഭിണായായത്. ബന്ധുവായ 18 വയസുള്ള വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. പരിശോധനയില്‍ പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്‌കൂളും വിവരം മറച്ചുവച്ചോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ 18കാരനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ, കാലടി അയ്യമ്പുഴയില്‍ മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാന്‍ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ മദ്യലഹരിയില്‍ നേപ്പാള്‍ യുവതിയും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചു. എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ യുവതി സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമന്‍ (36) എന്നിവരെ അയ്യമ്പുഴ…

    Read More »
  • രാത്രി പട്രോളിങ്ങിനിടെ എസ്.ഐയെ കുത്തി; കഞ്ചാവുകേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു

    തിരുവനന്തപുരം: ലഹരിസംഘത്തെ പിടികൂടാനുള്ള രാത്രി പട്രോളിങ്ങിനിടെ കഞ്ചാവുകേസ് പ്രതി പൂജപ്പുര എസ്ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. എസ്ഐ സുധീഷിനാണ് വ്യാഴാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് പോലീസ് സംഘത്തെ ആക്രമിച്ചശേഷം രക്ഷപ്പെട്ടത്. കത്തികൊണ്ടുള്ള കുത്ത് തടുക്കുന്നതിനിടെ പരിക്കേറ്റ എസ്ഐയുടെ കൈയ്ക്ക് ആറ് തുന്നലുകളുണ്ട്. പൂജപ്പുര കല്ലറമഠം ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വന്ന സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് സംഘം അവിടെയെത്തിയത്. കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണി മൂന്നുദിവസം മുന്‍പാണ് ജയില്‍മോചിതനായത്. അക്രമാസക്തനായ ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് എസ്ഐ സുധീഷിനെ ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കുത്താനായിരുന്നു ശ്രമം. ഇത് തടഞ്ഞപ്പോഴാണ് കൈയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തിവീശിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. എസ്ഐ സുധീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • കുടകിൽ 4 പേരെ ക്രൂരമായി  കൊലചെയ്ത മലയാളി വയനാട്ടിൽ പിടിയിൽ: ഭാര്യയെയും മകളെയും അടക്കമാണ് കുത്തിക്കൊന്നത്

        കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാലു പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി (34), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ (70), ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊലനടത്തിയശേഷം രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയിലാണ് പിടിയിലായത്. ഇയാളെ കർണാടക പൊലീസിനു കൈമാറി. കുടുംബത്തെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറ‍ഞ്ഞു. 7 വർഷം മുൻപായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് ഇപ്പോഴത്തെ വീട്ടിലേക്ക് താമസം മാറിയത്. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നത്. ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം…

    Read More »
  • ഭാര്യയും മകളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തി, കുടകിൽ മലയാളി യുവാവ് ഒളിവിൽ

           കുടക് ജില്ലയിൽ ഭാര്യയും മകളും ഭാര്യാമാതാപിതാക്കളും ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ഒളിവിൽ പോയി. പൊന്നംപേട്ട് താലൂക്കിലെ ബേഗൂർ ഗ്രാമത്തിൽ കെ. ഗിരീഷ് (35) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു. ഗിരീഷും മാഗിയും 7 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും കൂലിപ്പണിക്കാരാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബേഗൂരിലെ കരിയയുടെ വീട്ടിലേക്ക് ഇവർ താമസം മാറിയത്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതിയെ കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി കുടക് പൊലീസ് കേരള പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.

    Read More »
  • എസ്.ഐയുടെ മൂക്കിടിച്ച് തകര്‍ത്തു, പോലീസുകാരെ കടിച്ചു; നേപ്പാള്‍ സ്വദേശികളുടെ പരാക്രമം

    എറണാകുളം: അയ്യമ്പുഴയില്‍ വാഹനപരിശോധനയ്ക്കിടെ നേപ്പാള്‍ സ്വദേശികള്‍ പോലീസിനെ മര്‍ദിച്ചു. നേപ്പാള്‍ സ്വദേശികളായ ഗീത, സുമന്‍ എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും കടിക്കുകയും ചെയ്തു. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാഹനപരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ വന്ന സ്ത്രീയേയും പുരുഷനേയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുമ്പോള്‍ സ്ത്രീ എസ്‌ഐയുടെ മൂക്കിനിടിക്കുകയായിരുന്നു. കയ്യാങ്കളിയായതോടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പില്‍ കയറ്റി. എന്നാല്‍, രണ്ടുപേരുടേയും പരാക്രമം അവിടംകൊണ്ടും തീര്‍ന്നില്ല. ഇരുവരുമായി പോലീസ് വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍ ഇവര്‍ ഇതിനുള്ളിലുണ്ടായിരുന്ന മറ്റുപോലീസുകാരെ മാന്തുകയും കടിക്കുകയും ചെയ്തു. കൂടാതെ ജീപ്പിനുള്ളില്‍നിന്ന് ചാടാനും ശ്രമിച്ചു. കൂടുതല്‍ പോലീസെത്തിയശേഷം രണ്ടുപേരേയും ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • മിണ്ടാപ്രാണിയോട് കൊടുംക്രൂരത; മണ്ണാര്‍ക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും അറുത്തുമാറ്റി, ഇറച്ചിയാക്കി കടത്തി

    പാലക്കാട്: മണ്ണാര്‍ക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത് ക്രൂരത. തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തലയും ഉടലുമുള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുവിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. വെറ്ററിനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുന്തംപോലെയുള്ള ആയുധംകൊണ്ട് കുത്തികൊന്നശേഷമാണ് കൈകാലുകള്‍ മുറിച്ചെടുത്തിരിക്കുന്നതെന്ന് കണ്ടെത്തി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • വേദന കൊണ്ട് പുളഞ്ഞപ്പോള്‍ ആനന്ദം കണ്ടെത്തി! നഴ്‌സിങ് കോളജിലെ റാഗിങ് അതിക്രൂരമെന്ന് കുറ്റപത്രം

    കോട്ടയം: നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവര്‍ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ സംഘം കുറ്റപത്രം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തിയെന്നും ഇരകളായവരില്‍ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കോളജില്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികള്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതികള്‍. മുന്‍പും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.  

    Read More »
  • മറ്റൊരു ജാതിയില്‍നിന്ന് വിവാഹം ചെയ്തു, ജ്യേഷ്ഠനെയും ഭാര്യയെയും യുവാവ് ആക്രമിച്ചു, ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു?

    നാഗര്‍കോവില്‍: മറ്റൊരു ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്തതിന് മൂത്ത സഹോദരനെയും യുവതിയെയും അനുജന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഇരുചക്രവാഹനത്തില്‍ ക്രൂരമായി വലിച്ചിഴക്കുകയും ചെയ്തു. കന്യാകുമാരി ജില്ലയിലെ കുമാരകോവില്‍ സ്വദേശികളായ പ്രശാന്തിനും (32) ഭാര്യ ഐശ്വര്യയ്ക്കുമാണ് (30) പ്രശാന്തിന്റെ അനുജന്റെ ക്രൂരമായ ആക്രമണമേല്‍ക്കേണ്ടി വന്നത്. മൂന്ന് വര്‍ഷം മുമ്പ് മാണിക്കട്ടി പൊട്ടേല്‍ സ്വദേശിയും വിധവയുമായ ഐശ്വര്യയെ, പ്രശാന്ത് വിവാഹം കഴിച്ചു. മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയായതിനാല്‍ പ്രശാന്തിന്റെ ഇളയ സഹോദരന്‍ പ്രദീപ് ഈ വിവാഹത്തെ എതിര്‍ത്തു. പ്രദീപിന്റെ ആക്രമണം ഭയന്ന് പ്രശാന്തും ഐശ്വര്യയും മാണിക്കട്ടി പൊറ്റയില്‍ അമ്മന്‍ കോവില്‍ തെരുവിലെ വാടകവീട്ടിലേക്ക് താമസം മാറി. ദമ്പതികള്‍ അമ്മന്‍ കോവില്‍ തെരുവിലെ വാടകവീട്ടില്‍ ഉണ്ടെന്ന് വിവരമറിഞ്ഞ് ഇവിടെയെത്തിയ പ്രദീപ് ഇരുവരെയും ക്രൂരമായി ആക്രമിച്ചു. ശേഷം പ്രശാന്തിനെയും ഐശ്വര്യയെയും തന്റെ ഇരുചക്രവാഹനത്തില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതിനു ശേഷം കടന്നു കളഞ്ഞു. കാര്യമായ പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്നാണ് തക്കല ജനറല്‍ ആശുപത്രിയിലാക്കിയത്. പ്രശാന്തും ഐശ്വര്യയും തക്കല പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ…

    Read More »
Back to top button
error: