Crime
-
കരുനാഗപ്പള്ളിയിലേത് ക്വട്ടേഷന്‍ കൊലപാതകം? ആക്രമണത്തിന് പിന്നില്‍ സംഘങ്ങള്‍ തമ്മിലുള്ള പക; ആലപ്പുഴ സ്വദേശി ഒളിവില്‍
കൊല്ലം: കരുനാഗപ്പള്ളിയിലെ സന്തോഷിന്റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ വള്ളികുന്നം സ്വദേശിയാണ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം. വള്ളികുന്നം സ്വദേശി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. കൊലയ്ക്ക് കാരണം രണ്ടു സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി, ഓച്ചിറ കേന്ദ്രീകരിച്ചുള്ള സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. സന്തോഷിനെ കൊലപ്പെടുത്താന്‍ ഇതിന് മുന്‍പും ശ്രമം നടന്നതായി സന്തോഷിന്റെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വള്ളികുന്നം സ്വദേശിയിലേക്ക് അന്വേഷണം നീണ്ടത്.
Read More » -
ഫോണില്‍ യുവതിയുടെ ചിത്രം, ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ് ഭാര്യ ക്രൂര കൃത്യം ചെയ്തതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവുമായി മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിന്റെ ഫോണില്‍ ഭാര്യ കണ്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്തുള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Read More » -
എംഡിഎംഎക്ക് പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ യുവാവ് മാതാപിതാക്കളെ മണ്‍വെട്ടികൊണ്ട് ആക്രമിച്ചു
മലപ്പുറം: താനൂരില്‍ എംഡിഎംഎക്ക് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. 29 കാരനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു.തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചു കെട്ടിയത്. എന്നാല്‍ ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് ഡീ അഡിക്ഷന്‍ സെന്‍ഡറിലേക്ക് പോകുന്ന വഴി പറഞ്ഞു.തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും യുവാവ് തന്നെയാണ് ആവശ്യപ്പെട്ടത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത് സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് ഉപയോഗം തുടങ്ങുന്നത്. പിന്നീട് അതിന് അടിമയാകുകയായിരുന്നു. ലഹരിയില്‍ നിന്ന് പുറത്ത് വരാന്‍ നിരവധി തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. അതിനിടെ, മലപ്പുറം പൊന്നാനിയില്‍ പെട്ടിക്കടക്കാരന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സാധങ്ങള്‍ വാങ്ങി പണം നല്‍കാത്തത്…
Read More » -
വിവാഹം കഴിക്കണമെന്ന് കാമുകിയുടെ നിര്‍ബന്ധം, കുടുംബം രക്ഷിക്കാന്‍ കൊടുംക്രൂരത; പൂജാരിക്ക് ജീവപര്യന്തം ശിക്ഷ
ഹൈദരാബാദ്: തെലങ്കാനയില്‍ യുവതിയെ കൊന്ന് മൃതദേഹം മാന്‍ഹോളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ പൂജാരിയ്ക്ക് ജീവപര്യന്തം ശിക്ഷ. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷന്‍ താരവുമായ അപ്സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് സരൂര്‍നഗര്‍ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെ ജീവപര്യന്തം തടവിന് വിധിച്ചത്. പത്ത് ലക്ഷം രൂപ പിഴയും അടക്കണം. ഇതില്‍ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കണം. 2023- ജൂണ്‍ മൂന്നിനായിരുന്നു സംഭവം. അപ്‌സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ മാന്‍ഹോളില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. ജൂണ്‍ നാലാം തീയതി മുതല്‍ അപ്സരയെ കാണാനില്ലെന്ന് പറഞ്ഞ് സായ്കൃഷ്ണ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നുവെന്നും യുവതി വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ജൂണ്‍ മൂന്നാം തീയതി അപ്സരയെ ഷംഷാബാദില്‍…
Read More » -
ഒരു മണിക്കൂറിനിടെ മാലപൊട്ടിക്കല്‍ പരമ്പര: ‘ഇറാന്‍’ കവര്‍ച്ചാ സംഘാംഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചെന്നൈ: മാലപൊട്ടിക്കല്‍ പരമ്പരയെത്തുടര്‍ന്ന് അറസ്റ്റിലായ കുപ്രസിദ്ധ ഇറാനി കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ചു. പൊലീസിനു നേരെ വെടിയുതിര്‍ത്ത പുണെ ആംബിവ്ലി നിവാസി ജാഫര്‍ ഗുലാം ഹുസൈന്‍ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്. ജാഫറും ഒപ്പം പിടിയിലായ മിസമും ധുസ്വാസം മേസം ഇറാനിയും തരമണി ഭാഗത്ത് ഉപേക്ഷിച്ചു കടന്ന ബൈക്കിനടുത്താണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇതിനിടെ, ബൈക്കില്‍നിന്നു തോക്കെടുത്ത് ജാഫര്‍ പൊലീസിനു നേരെ വെടിവച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അരുണ്‍ പറഞ്ഞു. സ്വയരക്ഷയ്ക്കാണു പൊലീസ് തിരികെ വെടിവച്ചതെന്നും നെഞ്ചില്‍ വെടിയേറ്റ ജാഫര്‍ ആശുപത്രിയില്‍ മരിച്ചെന്നും വ്യക്തമാക്കി. ജാഫറിനെതിരെ മഹാരാഷ്ട്രയില്‍ 150ലധികം കേസുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് മുഴുവന്‍ സ്വര്‍ണവും വീണ്ടെടുത്തു. ഒരു വര്‍ഷത്തിനിടയിലെ നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. ചൊവ്വ രാവിലെ 6നും ഏഴിനും ഇടയില്‍ ചെന്നൈയില്‍ എട്ടിടത്താണു പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചത്. 26 പവന്‍ കവര്‍ന്ന ഇറാനി സംഘം നഗരം വിടുന്നതിനു മുന്‍പുതന്നെ പൊലീസ് പഴുതടച്ചു…
Read More » -
പിടികൂടിയ വാഹനം സ്റ്റേഷനില്‍ നിന്നിറക്കാന്‍ വന്നയാളെ എംഡിഎംഎയുമായി പിടികൂടി
കോഴിക്കോട്: ഫറോക്കില്‍ പിടികൂടിയ വാഹനം പോലിസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുവരാന്‍ വന്നയാളെ എംഡിഎംഎയുമായി പിടികൂടി. നല്ലളം ചോപ്പന്‍കണ്ടി സ്വദേശി അലന്‍ ദേവ്(22)നെയാണ് നല്ലളം ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നല്ലളം പോലീസ് വാഹനപരിശോധനയില്‍ അലന്‍ ദേവിന്റെ ബൈക്ക് പിടികൂടിയിരുന്നു. ബുധനാഴ്ച വാഹനം സ്റ്റേഷനില്‍നിന്ന് കൊണ്ടുവരുന്നതിനായിച്ചെന്നതായിരുന്നു. എന്നാല്‍, പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ 1.6 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ. സുഭഗയടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.
Read More » -
കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; മറ്റൊരു യുവാവിനും വെട്ടേറ്റു
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് പുലര്‍ച്ചെ കൊല്ലപ്പെട്ടത്. വീടിനു നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ അക്രമികള്‍ സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ അടിച്ചു തകര്‍ത്തു. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. അക്രമി സംഘം പിന്നീട് ഓച്ചിറ വവ്വാകാവിലെത്തി അനീറെന്ന യുവാവിനെ വെട്ടി. തട്ടുകടയുടെ മുന്നിലായിരുന്നു വധശ്രമം. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അനീറിന്റെ കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. കരുനാഗപ്പള്ളിയിലെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കുമാണ് രണ്ടു സംഭവങ്ങളും നടന്നത്.
Read More » -
കൊച്ചിയിലെ ലഹരി വില്‍പന: ‘തുമ്പിപ്പെണ്ണി’നും കമ്പനിക്കും 10 വര്‍ഷം തടവ്
കൊച്ചി: ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 350 ഗ്രാം എം.ഡി.എം.എ. സഹിതം സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. 25 ലക്ഷത്തോളം വിലമതിക്കുന്ന രാസലഹരിയാണ് സംഘത്തില്‍നിന്നു പിടികൂടിയത്. ഹിമാചല്‍പ്രദേശില്‍ നിന്നും രാസലഹരി ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്യുന്നതായിരുന്നു സംഘത്തിന്റെ രീതി. ഇത് പിന്നീട് നഗരത്തില്‍ വിതരണം ചെയ്യും. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഹിമാചല്‍ സംഘം വാട്സാപ്പില്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാര്‍ക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.
Read More » -
കുഞ്ഞ് ജനിച്ചതിന് ലഹരി പാര്‍ട്ടി; കൊല്ലത്ത് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍
കൊല്ലം: കുഞ്ഞ് ജനിച്ചതിന് ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയായിരുന്നു ലഹരി പാര്‍ട്ടി നടത്തിയത്. പത്തനാപുരത്തെ എം.എം. അപാര്‍ട്‌മെന്റ് എന്ന ലോഡ്ജില്‍ മുറിയെടുത്തായിരുന്നു സംഘത്തിന്റെ ആഘോഷം. തിരുവനന്തപുരം സ്വദേശികള്‍ പത്തനാപുരത്തെത്തി ലഹരി പാര്‍ട്ടി നടത്തുന്നുവെന്ന വിവരം എക്‌സൈസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് കൊല്ലം എക്‌സൈസ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. .46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവ പിടികൂടി. ലഹരിയുടെ അളവ് കുറവായിരുന്നതിനാല്‍ നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.
Read More » -
ഭര്‍ത്താവുമായി അകന്നതോടെ 46 കാരി 29 കാരനുമായി അടുത്തു; പിന്നാലെ ലഹരി ഉപയോഗവും തുടങ്ങി; വാളയാറില്‍ അമ്മയും 21 കാരനും ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പ്
പാലക്കാട്: വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സ്വദേശി അശ്വതി (46), മകന്‍ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവര്‍ വില്‍പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയുമായി എക്‌സൈസിന്റെ പിടിയിലായത്. പിടിയിലായ അമ്മയും മകനും ലഹരിക്കടത്ത് ആരംഭിച്ചത് ഒരുവര്‍ഷം മുമ്പാണെന്ന് എക്‌സൈസ് വ്യക്തമാക്കി. ഭര്‍ത്താവുമായി അകന്നശേഷം കേസിലെ മുഖ്യപ്രതി മൃദുലുമായുണ്ടാക്കിയ സൗഹൃദമാണ് അശ്വതിയെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാക്കിയത്. തൃശൂര്‍ സ്വദേശിയായ അശ്വതി ഭര്‍ത്താവുമായി പിരിഞ്ഞ ശേഷമാണ് കോഴിക്കോട് സ്വദേശി മൃദുലുമായി അടുത്ത ബന്ധമുണ്ടാക്കുന്നത്. മൃദുലിന്റെ പ്രേരണയാലാണ് ഇവര്‍ ലഹരി ഉപയോഗം തുടങ്ങിയത്. പിന്നാലെ ഒരു വര്‍ഷം മുമ്പ് ലഹരികടത്തിലേക്ക് കടന്നു. മുഖ്യപ്രതി മൃദുലാണ് ബംഗലൂരുവില്‍ നിന്ന് ലഹരി എത്തിച്ച് നല്‍കുന്നത്. പിന്നീട് എറണാകുളത്ത് ചില്ലറവില്‍പന നടത്തും. കൂട്ടിന് 21 കാരന്‍ മകനെയും അശ്വതി ഒപ്പം കൂട്ടുകയായിരുന്നു. എംഡിഎംഎയുടെ…
Read More »