CrimeNEWS

കുടകിൽ 4 പേരെ ക്രൂരമായി  കൊലചെയ്ത മലയാളി വയനാട്ടിൽ പിടിയിൽ: ഭാര്യയെയും മകളെയും അടക്കമാണ് കുത്തിക്കൊന്നത്

    കർണാടകയിലെ കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാലു പേരെ കുത്തിക്കൊന്ന മലയാളി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് പൊലീസ് പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി (34), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ (70), ഗൗരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊലനടത്തിയശേഷം രക്ഷപ്പെട്ട പ്രതി വയനാട് തലപ്പുഴയിലാണ് പിടിയിലായത്. ഇയാളെ കർണാടക പൊലീസിനു കൈമാറി.

കുടുംബത്തെ കാണാത്തതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നു കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറ‍ഞ്ഞു. 7 വർഷം മുൻപായിരുന്നു ഗിരീഷിന്റെ വിവാഹം. കൂലിപ്പണിക്കാരനായ ഗിരീഷും ഭാര്യയും ഏതാനും ദിവസം മുമ്പാണ് ഇപ്പോഴത്തെ വീട്ടിലേക്ക് താമസം മാറിയത്. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന.

Signature-ad

കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നത്. ഭാര്യയെയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. ഇയാൾ തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: