Crime
-
വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ശിശുവിന്റെ മൃതദേഹം: കുറ്റം സമ്മതിച്ച് 16കാരി; പീഡനത്തിന് ഇരയെന്നു പൊലീസ്
മുംബൈ: വിമാനത്താവളത്തിലെ ശൗചാലയത്തില്‍ ചവറ്റുകുട്ടയില്‍ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്‌ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായത്. ഗര്‍ഭം അലസിയതോടെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ചൊവ്വാഴ്ച രാത്രി 10.30ന് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചതും. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍, യാത്രക്കാരുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് സംശയം തോന്നിയവരെ ചോദ്യം ചെയ്യുകയായിരുന്നു. അമ്മയും മകളും അസ്വസ്ഥരായി ശൗചാലയത്തിലേക്കു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ഇവര്‍ ശനിയാഴ്ച റാഞ്ചിയില്‍നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തും ഇരുവരും കുറ്റം സമ്മതിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പാല്‍ഘര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.
Read More » -
എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍; ഓടിച്ചിട്ട് പിടികൂടി പൊലീസ്
തിരുവനന്തപുരം: 2.08 ഗ്രാം എംഡിഎംഎയുമായി കരമനയില്‍ യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന സിനിമ അസിസ്റ്റന്റ് ഡയറക്ടര്‍ ജസീമിനെ (35) ആണ് ഷാഡോ പൊലീസും കരമന പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസര്‍കോട് നിന്നു ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയ ജസീം ബസില്‍ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെയെത്തിയ പൊലീസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കരമന എസ്എച്ച്ഒ അനൂപ്, എസ്‌ഐമാരായ സന്ദീപ്, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍, ഷാഡോ എസ്‌ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തേ, യുവതിയുടെ പീഡന പരാതിയില്‍ ‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റിലായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ചാണ് പീഡനം നടന്നത്. കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി.
Read More » -
വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി, അമ്മയും മകളും മരിച്ചു, 5 പേര്‍ക്ക് പരിക്ക്; മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഇറങ്ങിയോടി
തിരുവനന്തപുരം: വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടു മരണം. വര്‍ക്കല പേരേറ്റില്‍ രോഹിണി (53), മകള്‍ അഖില (19) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ച ടോണി മദ്യലഹരിയിലായിരുന്നുവെന്നും അപകടം ഉണ്ടായതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും നാട്ടുകാര്‍ പറഞ്ഞു. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാഹനം ഒരു സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്നവരെ ഇടിക്കുകയായിരുന്നു. രോഹിണി, അഖില എന്നിവരെ ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്. മരിച്ച അഖില ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥിയാണ്. അപകടത്തില്‍ പരിക്കേറ്റ രഞ്ജിത്ത് (35), ഉഷ (60) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. എടപ്പാള്‍ സ്വദേശിയായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്. രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ…
Read More » -
അശ്ലീല വീഡിയോകള്‍ക്കായി മോഡലുകള്‍ക്ക് ലക്ഷങ്ങള്‍ വാഗ്ദാനം; നോയിഡയിലെ പോണ്‍ റാക്കറ്റ് ദമ്പതികള്‍ പിടിയില്‍
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്ത് ലക്ഷങ്ങള്‍ ശമ്പളം വാഗ്ദാനം നല്‍കി രതിചിത്ര ഉള്ളടക്കങ്ങള്‍ ചിത്രീകരിക്കുന്ന പോണ്‍ റാക്കറ്റിലെ ദമ്പതിമാര്‍ പിടിയില്‍ ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരെയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയത്. സ്വന്തം വീട്ടിലാണ് ഇവര്‍ വിഡിയോ ചിത്രീകരിക്കാനാവശ്യമായ സ്റ്റുഡിയോ നിര്‍മിച്ചിരുന്നത്. സൈപ്രസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നിയസ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടിയാണ് ദമ്പതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ദമ്പതികളുടെ ഉടമസ്ഥതയിലുള്ള നോയിഡ ആസ്ഥാനമായ സബ്ഡിഗി വെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിയമം ലംഘിച്ചെന്ന കേസിലാണ് ഇഡി റെയ്ഡ് നടത്തിയത്. രതിചിത്ര ഉള്ളടക്കങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റുകളായ എക്‌സ്ഹാംസ്റ്റര്‍, സ്ട്രിപ്ചാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ടെക്‌നിയസിന്റെ കൈവശമാണെന്നും മാര്‍ക്കറ്റിങ്, ഗവേഷണം, പബ്ലിക് ഒപ്പീനിയന്‍ പോളിങ് സര്‍വീസ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് എന്ന പേരിലാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം എത്തിയിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷമായി രതിചിത്ര വെബ്‌സൈറ്റുകള്‍ക്ക് ആവശ്യമായ ഉള്ളടക്കങ്ങള്‍ നല്‍കി വിദേശത്തുനിന്നു വന്‍തോതില്‍ ഇവര്‍…
Read More » -
ഭര്‍ത്താവ് മുറിക്ക് മുന്നില്‍വന്ന് മൂത്രമൊഴിക്കും, അമ്മായിയമ്മ അശ്ലീലം പറയും; പരാതിയുമായി യുവതി
കോട്ടയം: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി 47-കാരിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും 19-കാരിയായ മകളെ മര്‍ദിക്കുന്നുവെന്നും യുവതി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭര്‍തൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ട്- യുവതി ആരോപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദേശത്ത് നേഴ്സായി ജോലിചെയ്തുവരുകയായിരുന്നു. അവിടെനിന്ന് സമ്പാദിക്കുന്ന പണത്തിന്റെ ഒരുഭാഗം ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോണ്‍ അടക്കാന്‍ ഈ പണം ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് മദ്യപിക്കാന്‍ തുടങ്ങിയതുമുതല്‍ ഇത് മുടങ്ങിയെന്നും അവര്‍ പറയുന്നു. ശേഷം വിദേശത്തെ ജോലി രാജിവെച്ച് അവര്‍ നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു. ഇതിന് മുമ്പും വീട്ടമ്മ ഗാര്‍ഹികപീഡനപരാതി പോലീസിന് നല്‍കിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവ് ജോമോന്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കുകയായിരുന്നു.…
Read More » -
വാടക വീട്ടില്‍ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങി; തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച്ച രാത്രി കല്യാശേരിയിലെ വാടക വീട്ടില്‍ നിന്നും വിജിലന്‍സ് സംഘം സുരേഷിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് പടക്ക കടയുടെ ഉടമ ലൈസന്‍സ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കി ലൈസന്‍സ് പുതുക്കേണ്ടെന്ന് മറുപടി നല്‍കിയ കടയുടമ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും തഹസില്‍ദാരുമായി ബന്ധപ്പെടുകയും പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 8.30ന് ശേഷം കല്യാശ്ശേരിയിലെ വീട്ടില്‍ പണം എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കടയുടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം കൈമാറി. രാത്രി ഒന്‍പതു മണിയോടെയാണ് വിജിലന്‍സ് സംഘം സുരേഷ് ചന്ദ്രബോസിനെ വീട്ടിലെത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ്…
Read More » -
നാദാപുരത്ത് പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; ബിരുദ വിദ്യാര്‍ഥി പിടിയില്‍
കോഴിക്കോട്: നാദാപുരം കടമേരിയില്‍ പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി പിടിയില്‍. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റിലായത്. ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിക്ക് പകരം ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദ് ഇസ്മായിലാണ് പരീക്ഷ എഴുതാനെത്തിയത്. ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തതപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു. അധ്യാപകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാള കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read More » -
ഭക്ഷണം കഴിക്കാന്‍പോലും പണമുണ്ടായില്ല, ഐബി ഉദ്യോഗസ്ഥയുടെ ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്ക്; സുഹൃത്ത് ഒളിവില്‍
പത്തനംതിട്ട: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. ഓഫീസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സുകാന്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മേഘയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് 3 ദിവസം കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അതിനിടെ, കോന്നി പൂഴിക്കാട് മേഘയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുടുംബം രംഗത്തുവന്നു. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന്, ട്രെയിനിങ് പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായി മേഘയുടെ പിതാവ് മധുസൂദനന്‍ പറഞ്ഞു. ആദ്യ കാലങ്ങളില്‍ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിന് രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണ് പോയിട്ടുള്ളതെന്നും മധുസൂദനന്‍ പറയുന്നു. മേഘ ട്രെയിനിന് മുന്നില്‍ ചാടുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്നത്…
Read More »
