Crime
-
പള്ളിമുറ്റത്ത് യുവതിക്ക് നേരെ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും; ആറ് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടകയില്‍ യുവതിക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു യുവതിയെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദിച്ചത്. യുവതിക്കെതിരെ ഭര്‍ത്താവ് സദാചാര പ്രശ്‌നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആറ് പേരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീര്‍ (45), ചാന്ദ് ബാഷ (35), ദസ്തഗീര്‍ (24), റസൂല്‍ ടി ആര്‍ (42), ഇനായത്തുള്ള (51) എന്നിവരാണ് അറസ്റ്റിലായത്.
Read More » -
സഹോദരന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 12-ന് വീട്ടില്‍വെച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ റിമാന്‍ഡിലാണ്.
Read More » -
ജോലിവാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 30 ലക്ഷം, അഞ്ചലില്‍ മാത്രം 3 കേസുകള്‍; കോട്ടയം സ്വദേശിനി റിമാന്‍ഡില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയായ സുവിശേഷ പ്രവര്‍ത്തക തട്ടിയത് 30 ലക്ഷത്തോളം രൂപ. കോട്ടയം പാമ്പാടി സ്വദേശിനിയായ ജോളി വര്‍ഗീസിനെയാണ് കൊല്ലം അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നും വൈകാതെ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും അഞ്ചല്‍ പൊലീസ് അറിയിച്ചു. ജോളിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി അടക്കം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കൊല്ലം മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം ജോളിക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More » -
സ്‌കൂള്‍ ബസിന് സൈഡ് കൊടുത്തില്ല; 6 മാസത്തിനു ശേഷം ഓട്ടോ വിളിച്ച് ഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളി; പ്രതി അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂര്‍ അടക്കയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മംഗളൂര്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) ആണ് അറസ്റ്റിലായത്. കര്‍ണാടക ഉഡുപ്പി മുല്‍ക്കിയിലെ മുഹമ്മദ് ഷെരീഫി(58) ന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയാണ് നാട്ടുകാര്‍ കിണറ്റില്‍ കണ്ടത്. പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയതായി കാസര്‍കോട് അഡീഷണല്‍ പൊലീസ് മേധാവി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെറീഫ് തന്റെ ഓട്ടോ അഭിഷേക് ഷെട്ടി ഓടിച്ചിരുന്ന സ്‌കൂള്‍ ബസിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ആറുമാസം മുമ്പുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വാടകക്ക് വിളിച്ചു കൊണ്ടുവന്നാണ് കുത്തി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയത്. ഹയര്‍ സ്‌റ്റൈല്‍ മാറ്റിയതിനാല്‍ അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിയാനായില്ലെന്നും പൊലിസ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് കുഞ്ചത്തൂര്‍ അടുക്കയിലെ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടത് കണ്ട നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ മൃതദേഹം…
Read More » -
നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും അഞ്ചല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.
Read More » -
ശല്യം ചെയ്യുന്നതായി പരാതി നല്‍കി, വൈരാഗ്യത്തിന് കടയില്‍ക്കയറി തീകൊളുത്തി; പൊള്ളലേറ്റ യുവതി മരിച്ചു
കാസര്‍കോട്: ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യില്‍ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയില്‍ പ്രതി…
Read More » -
തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ അയല്‍വാസി പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളോജിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടായതായി വിവരമുണ്ട്. പിന്നീട് ഇരുവരും സ്വഭവനങ്ങളിലേക്ക് പോയെങ്കിലും രാത്രിയോടെ മനോജ് രാജന്റെ വീട്ടിലെത്തി. വീണ്ടും തര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ വെറ്റില മുറുക്ക് ചെല്ലത്തില്‍ വച്ചിരുന്ന കത്തി ഉപയോ?ഗിച്ച് മനോജിനെ രാജന്‍ കുത്തുകയായിരുന്നു. രാജന്റെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കുന്നതിന് മനോജിന്റെ മകന്റെ സഹായം തേടിയിരുന്നു. എന്നാല്‍ തുക മുഴുവനായി ഏല്‍പ്പിച്ചില്ലെന്നും പണം മനോജിന്റെ മകന്‍ തട്ടിയെടുത്തെതായും ലൈഫ് ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമായ തുകയില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെന്നും രാജനും കുടുംബത്തിനും ആക്ഷേപമുണ്ടായിരുന്നു. ഈ ആരോപണണങ്ങളും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Read More » -
കടയില്‍നിന്നു വലിച്ചിറക്കി, ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു; ശമ്പളം ബാക്കി ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദനം
ആലപ്പുഴ: വീട്ടുജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള, അഞ്ച് മാസത്തെ കുടിശികയായ 26,000 രൂപ ചോദിച്ചതിനു യുവതിക്ക് ക്രൂരമര്‍ദനം. ഹരിപ്പാടാണ് സംഭവം. താമല്ലാക്കലില്‍ ബേക്കറി ജീവനക്കാരിയായ വീട്ടമ്മയെ കടയില്‍നിന്നു പുറത്തേക്കു വിളിച്ചിറക്കിയശേഷമാണ് മര്‍ദിച്ച് അവശയാക്കിയത്. മര്‍ദനമേറ്റ കരുവാറ്റ സ്വദേശി രഞ്ജി മോള്‍ (37) ആശുപത്രിയില്‍ ചികിത്സയിലാണ്. രഞ്ജി മോളെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെ താമല്ലാക്കല്‍ ഗുരുകൃപ വീട്ടില്‍ സൂരജ്, പിതാവ് ചെല്ലപ്പന്‍ എന്നിവര്‍ക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ ഒന്നരവര്‍ഷം രഞ്ജിമോള്‍ വീട്ടുജോലി ചെയ്തിരുന്നു. ഈ വകയില്‍ ശമ്പളമായി കിട്ടാനുള്ള 26,000 രൂപ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. കേസ് നല്‍കിയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് രഞ്ജിമോള്‍ ആരോപിക്കുന്നത്. ബേക്കറിയിലെത്തിയ പ്രതികള്‍ ചേര്‍ന്ന് രഞ്ജിമോളെ പിടിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികള്‍ വീണ്ടും വലിച്ച് തള്ളി താഴെയിട്ടു. തുടര്‍ന്ന് വീണ്ടും…
Read More » -
സ്വന്തം വീട്ടിൽ പോലും കയറാനാകാതെ നടൻ സൽമാൻ ഖാൻ!! ‘വീട്ടിൽ കയറി കൊല്ലും! കാർ ബോംബ് വച്ച് തകർക്കും’!! ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്ക് ഭീഷണി സന്ദേശം, അന്വേഷണം ആരംഭിച്ചു
മുംബൈ: നടൻ സൽമാൻ ഖാനു നേരെ വീണ്ടും വധഭീഷണി. വർലിയിലുള്ള ഗതാഗത വകുപ്പിന്റെ ഓഫിസിലെ വാട്‌സാപ് നമ്പറിലേക്കാണ് സൽമാൻ ഖാനു നേരെ ഭീഷണി സന്ദേശം എത്തിയത്. നടനെ വീട്ടിൽ കയറി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ സന്ദേശത്തിൽ, സൽമാന്റെ കാർ ബോംബ് വച്ച് തകർക്കുമെന്നും പറയുന്നു. ഭീഷണി സന്ദേശം പുറത്തുവന്നതിനു പിന്നാലെ വർലി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം ഭീഷണിയുടെ ഉറവിടത്തെ സംബന്ധിച്ചു ആധികാരികതയെപ്പറ്റിയും പോലീസ് അന്വേഷണിച്ചുതുടങ്ങി. ലോറൻസ് ബിഷ്‌ണോയി സംഘത്തിൽനിന്നാണോ ഭീഷണി ലഭിച്ചതെന്നു വ്യക്തമല്ല. നേരത്തെ മഹാരാഷ്ട്രയിലെ മുൻ മന്ത്രി ബാബാ സിദ്ദീഖിയുടെ കൊലപാതകത്തോടൊപ്പം സൽമാൻ ഖാന് നിരവധി വധഭീഷണികൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൽമാന്റെ മുംബൈയിലെ വീടായ ഗാലക്സി അപാർട്മെന്റിലെ ബാൽക്കണിയിൽ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. വൈ- പ്ലസ് സുരക്ഷയുള്ള താരത്തിന് പോലീസ് എസ്‌കോർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം വന്നിരിക്കുന്നത്. അതേസമയം കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി…
Read More » -
ചിക്കൻ കറിക്ക് ചൂട് കുറവ്: ഹോട്ടൽ ഉടമയെ സോഡാ കുപ്പികൊണ്ട് മർദിച്ച് ഏഴംഗ സംഘം, വനിതാ ജീവനക്കാരിക്കും മർദനം
നെയ്യാറ്റിൻകര: ചിക്കൻ കറിക്ക് ചൂട് കുറവായതിതിനാൽ ഹോട്ടൽ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മർദ്ദനവും. നെയ്യാറ്റിൻകര, അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമയായ ദിലീപിനാണ് മർദ്ദനമേറ്റത്. ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ് മർദ്ദനമെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഏഴംഗ സംഘമാണ് ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടലിനുള്ളിൽ ഇരുന്ന സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നു. മർദ്ദനത്തിനുശേഷം ഉടമയോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പുറത്തേയ്ക്ക് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദിച്ചു. ഹോട്ടലിലെ വനിതാ ജീവനക്കാരിയോടും യുവാക്കൾ തട്ടിക്കയറി. മർദ്ദനമേറ്റ കടയുടമ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.
Read More »