
മലപ്പുറം: സഹോദരന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ 12-ന് വീട്ടില്‍വെച്ച് ഫൈസലിനെ ജ്യേഷ്ഠന്‍ ടി.പി. ഷാജഹാന്‍ ചായപ്പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാന്‍ റിമാന്‍ഡിലാണ്.