Crime
-
പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊച്ചി: പീഡനക്കേസ് പ്രതിയായ മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ മനുവിനെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ നിരന്തര പ്രേരണമൂലമാണ് പി.ജി. മനു ആത്മഹത്യ ചെയ്തതെന്നാണ് സംശയം. പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ കൊല്ലം വെസ്റ്റ് പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായിരുന്നു പി.ജി. മനു. ഇയാള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തില്‍ തുടരുന്നതിനിടെയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയത്. ഇതിനുപിന്നാലെ പി.ജി. മനുവും സഹോദരിയും ചേര്‍ന്ന് ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ യുവതിയുടെ ഭര്‍ത്താവ് എന്ന് കരുതുന്ന ആള്‍ പി.ജി. മനുവിനോട് ആത്മഹത്യ ചെയ്യാന്‍ പലതവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതേസമയം, യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടതായി വിവരങ്ങളില്ല. ഈ വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്നോ ഈ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ ലഭ്യമല്ല. ഈ വീഡിയോ വലിയ…
Read More » -
പെൻസിലിനെ ചൊല്ലി തർക്കം, എട്ടാം ക്ലാസുകാരൻ സഹപാഠിയെ വെട്ടിപ്പരുക്കേൽപ്പിച്ചു, തലയ്ക്കടക്കം വെട്ടേറ്റു, അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്ക്- വിദ്യാർഥി പിടിയിൽ
ചെന്നൈ: പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ സംഭവത്തിൽ എട്ടാം ക്ലാസുകാരൻ പിടിയിലായി. തിരുനെൽവേലി പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ചൊവ്വാഴ്ച ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. വിദ്യാർഥികൾ തമ്മിലുള്ള അടിപിടിയും ലഹരി ഉപയോഗവും കൂടിവരുന്ന സാഹചര്യത്തിൽ പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ സ്കൂൾ അധികൃതർ അധ്യാപകർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്‌സ്; ഒടുവില്‍ ഭര്‍ത്താവ് ബാധ്യതയായപ്പോള്‍…
Read More » -
ഇന്‍സ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്‌സ്; ഒടുവില്‍ ഭര്‍ത്താവ് ബാധ്യതയായപ്പോള്‍…
ചണ്ഡീഗഡ്: ഹരിയാനയില്‍ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹിസാര്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവീണ്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭാര്യ രവീണ (32), കാമുകന്‍ സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രവീണയും സുരേഷും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ടശേഷം ഇരുവരും ഒരുമിച്ച് റീലുകള്‍ ചെയ്യാന്‍ ആരംഭിച്ചു. ഒന്നര വര്‍ഷത്തിലധികമായി രവീണയും സുരേഷും ഒരുമിച്ച് റീലുകളും വീഡിയോകളും ചെയ്യുന്നുണ്ട്. രവീണയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 34,000 ഫോളോവേര്‍സാണ് ഉള്ളത്. എന്നാല്‍, സുരേഷിനോടൊപ്പം രവീണ റീലുകള്‍ ചെയ്യുന്നത് ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് രണ്ടുപേരും വീഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഇതേച്ചൊല്ലി രവീണയും ഭര്‍ത്താവ് പ്രവീണും തമ്മില്‍ തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. കൊലപാതകം നടന്ന ദിവസം രവീണ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും ഒരുമിച്ച് കണ്ടു. തുടര്‍ന്ന് പരസ്പരം പിടിവലിയുണ്ടായി. തുടര്‍ന്ന് രവീണയും കാമുകനും ചേര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറിക്കി പ്രവീണിനെ കൊലപ്പെടുത്തുകയായിരുന്നു. വൈകിയും…
Read More » -
എഴുപുന്നയില്‍ വിഷുക്കണിയുടെ മറവില്‍ കവര്‍ച്ച; ക്ഷേത്രത്തിലെ 20പവന്‍ കവര്‍ന്നു, സഹപൂജാരി മുങ്ങി? ബാക്കിയായത് മുക്കുപണ്ടം
ആലപ്പുഴ: വിഷുക്കണിയുടെ മറവില്‍ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് അപഹരിച്ചത് 20 പവനോളം തിരുവാഭരണങ്ങള്‍. വിഷുദിനത്തിലാണ് സംഭവം. വിശേഷ ദിവസങ്ങളില്‍ ചാര്‍ത്തുന്ന 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്. ദേവസ്വം സെക്രട്ടറി ടി.ആര്‍. മോഹനകൃഷ്ണന്റെ പരാതിയില്‍ അരൂര്‍ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മൂന്നുമാസമായി ക്ഷേത്രത്തില്‍ സഹ പൂജാരിയായി ജോലിനോക്കി വന്നിരുന്ന കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റി (40) യെ സംഭവത്തെ തുടര്‍ന്ന് കാണാതായിട്ടുണ്ട്. 2024 ഡിസംബര്‍ അവസാനമാണ് നിലവിലെ മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവു ചുമതലയേറ്റത്. മൂന്നുമാസം മുന്‍പ് രാമചന്ദ്രന്‍ പോറ്റിയെ സഹായിയായി എത്തിച്ചു. സ്വകാര്യ ആവശ്യം പറഞ്ഞ് ഏപ്രില്‍ ഒന്നുമുതല്‍ പത്തുവരെ മേല്‍ശാന്തിയായ ശങ്കരനാരായാണ റാവു ലീവെടുത്തു. അതിനുശേഷവും ഇദ്ദേഹം ചുമതല ഏല്‍ക്കാത്തതിനാല്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മേല്‍ശാന്തി ലീവില്‍ പോയ സമയം രാമചന്ദ്രന്‍ പോറ്റിയാണ് പൂജയ്ക്ക് നേതൃത്വം…
Read More » -
തീകൊളുത്തി അമ്മയും പെണ്‍മക്കളും മരിച്ച സംഭവം; മരണകാരണം സ്വത്ത് തര്‍ക്കമെന്ന് സൂചന
കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മയും പെണ്‍മക്കളും തീകൊളുത്തി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുത്തന്‍കണ്ടത്തില്‍ താര ജി കൃഷ്ണ (36), മക്കളായ അനാമിക (7), ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീ കൊളുത്തിയ ശേഷം താര ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഓഹരി സംബന്ധിച്ച് താരയും ഭര്‍തൃവീട്ടുകാരും തമ്മില്‍ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. എന്നാല്‍, വാടകവീട്ടില്‍ തിരിച്ചെത്തിയ താര, മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംഗഷന് വടക്കുഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്. ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലാകൃഷ്ണന്‍ സമീപത്തെ കടയില്‍ ചായകുടിക്കാന്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍…
Read More » -
കാറുമായി ഉരസി, ബസ് ജീവനക്കാരുമായി തര്‍ക്കത്തിനിടെ തോക്ക് ചൂണ്ടിയ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കാറില്‍ ഉരസിയതുമായുള്ള തര്‍ക്കത്തിനൊടുവില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി യൂട്യൂബര്‍ തൊപ്പി. വടകരയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൈനാട്ടിയില്‍ വെച്ച് സ്വകാര്യ ബസ് തൊപ്പിയും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിന്റെ ഇടത് വശത്ത് കൂടെ അപകടകരമായി ഓവര്‍ടേക്ക് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തൊപ്പിയും കൂട്ടാളികളും ബസിനെ പിന്തുടര്‍ന്ന് വടകര പുതിയ സ്റ്റാന്റില്‍ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന് ആരോപിച്ച് തൊപ്പിയുമായി വീണ്ടും ഇവര്‍ തര്‍ക്കത്തിലായി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തൊപ്പിയെയും സുഹൃത്തുക്കളെയും വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, ബസ് ജീവനക്കാര്‍ പരാതിയൊന്നും നല്‍കാത്ത പശ്ചാത്തലത്തില്‍ ഇവരെ പിന്നീട് പൊലീസ് വെറുതെവിട്ടു.
Read More » -
സിഗരറ്റ് തട്ടിക്കളഞ്ഞത് കലിപ്പായി; പോലീസുകാരെ ഹെല്‍മറ്റുകൊണ്ട് അടിച്ച് 19-കാരന്‍
തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടര്‍ന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരന്‍ പിടിയില്‍. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പോലീസ് വാഹനം നിര്‍ത്തുകയും സിഗരറ്റ് കളയാന്‍ റയാനോട് പറയുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കളയാന്‍ യുവാവ് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി മടങ്ങി. ഇതില്‍ പ്രകോപിതനായ റയാന്‍ മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവെച്ച് പോലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെല്‍മെറ്റ് കൊണ്ടടിച്ചു. രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടര്‍ന്ന് മറ്റു പോലീസുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
എയര്‍ഹോസ്റ്റസിനെ ഐസിയുവില്‍ വച്ച് ബലാത്സംഗം ചെയ്തു; പീഡനം നടന്നത് യുവതി വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ!
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ലൈംഗികമായി പീഡീപ്പിക്കപ്പെട്ടതായി എയര്‍ഹോസ്റ്റസായ യുവതി. ഗുരുഗ്രാമില്‍ ഏപ്രില്‍ 6നായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയതിനു ശേഷമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി ഭര്‍ത്താവിനോടു പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. 46 വയസുകാരിയായ സ്ത്രീയുടെ പരാതിയില്‍ സദര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി. പീഡനസമയത്ത് എയര്‍ഹോസ്റ്റസായ യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ്…
Read More » -
ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന യുവതി കൈക്കുഞ്ഞുങ്ങളുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു, മരണം കുടുംബ വഴക്കിനെ തുടർന്ന്?
കോട്ടയം: ഏറ്റുമാനൂർ പുളിങ്കുന്ന് കടവിൽ അമ്മ രണ്ടു മക്കളുമായി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈക്കോടതിയിലെ അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന അയർക്കുന്നം സ്വദേശിനിയുമായ ജിസ്‌മോൾ തോമസ് (35), 5, 2 വയസുള്ള പെൺമക്കളുമാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ആയിരുന്നു സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൂന്നു പേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം.
Read More »
