CrimeNEWS

തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ബന്ധുവായ അയല്‍വാസി പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്. ബന്ധുവും അയല്‍വാസിയുമായ രാജനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളോജിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടായതായി വിവരമുണ്ട്. പിന്നീട് ഇരുവരും സ്വഭവനങ്ങളിലേക്ക് പോയെങ്കിലും രാത്രിയോടെ മനോജ് രാജന്റെ വീട്ടിലെത്തി. വീണ്ടും തര്‍ക്കം ഉടലെടുക്കുകയും കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടയില്‍ വെറ്റില മുറുക്ക് ചെല്ലത്തില്‍ വച്ചിരുന്ന കത്തി ഉപയോ?ഗിച്ച് മനോജിനെ രാജന്‍ കുത്തുകയായിരുന്നു.

Signature-ad

രാജന്റെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കുന്നതിന് മനോജിന്റെ മകന്റെ സഹായം തേടിയിരുന്നു. എന്നാല്‍ തുക മുഴുവനായി ഏല്‍പ്പിച്ചില്ലെന്നും പണം മനോജിന്റെ മകന്‍ തട്ടിയെടുത്തെതായും ലൈഫ് ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമായ തുകയില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടിയെന്നും രാജനും കുടുംബത്തിനും ആക്ഷേപമുണ്ടായിരുന്നു. ഈ ആരോപണണങ്ങളും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

 

 

Back to top button
error: