Crime

  • കാമുകനുമായി ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ബലാത്സംഗമെന്ന് വരുത്താന്‍ നഗ്‌നയാക്കി…

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിന്‍ഹാട്ടില്‍ മാതാവിനെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ 15 വയസ്സുകാരിയായ മകളും 17കാരനായ കാമുകനും പിടിയില്‍. ലഖ്‌നൗവിലെ ചിന്‍ഹാട്ട് സ്വദേശി ഉഷാ സിങ് (40) ആണ് കൊല്ലപ്പെട്ടത്. ഉഷയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനും ഇരുവരും ശ്രമിച്ചു. ലൈംഗികാതിക്രമത്തിനും മോഷണശ്രമത്തിനുമിടെയാണ് കൊല്ലപ്പെട്ടെന്ന് വരുത്തിതീര്‍ക്കാനും പ്രതികള്‍ തെളിവുണ്ടാക്കി. എന്നാല്‍, നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോട് കൂടിയാണ് 40കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15കാരിയായ മകളും 17കാരനും ചേര്‍ന്ന് ആദ്യം ഉഷയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കുകയായിരുന്നു. പിന്നീട് ഗ്ലാസുപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്. പിന്നീട് ബലാത്സംഗം ചെയ്തതായി തോന്നിപ്പിക്കാന്‍ വേണ്ടി ഉഷയെ ഇരുവരും ചേര്‍ന്ന് നഗ്‌നയാക്കി. കൊലപാതകത്തിന് ശേഷം ഇരുവരും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടതായും പൊലീസ് പറയുന്നു. അഞ്ജാതര്‍ വീട്ടിലെത്തി അമ്മയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു…

    Read More »
  • പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച; പണമടങ്ങിയ പെട്ടി കുത്തിത്തുറന്ന് മോഷണം, 10 ലക്ഷം നഷ്ടപ്പെട്ടു

    കോഴിക്കോട്: പേരാമ്പ്രയില്‍ വിവാഹവീട്ടില്‍ വന്‍കവര്‍ച്ച. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടല്‍. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. വിവാഹസല്‍ക്കാരത്തിന് അതിഥികളായി എത്തിയവര്‍ വിവാഹസമ്മാനമായി നല്‍കിയ പണമാണ് മോഷ്ടാവ് കവര്‍ന്നത്. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയില്‍ വെച്ച് പൂട്ടിയിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോ?ഗമിക്കുകയാണ്. വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണപദ്ധതി നടപ്പിലാക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

    Read More »
  • നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊന്ന സംഭവം; പ്രതികളെ ന്യായീകരിച്ച് CISF വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം

    എറണാകുളം: നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിന്‍ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിന്‍ അഞ്ച് പോലീസ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യാജപ്രചാരണം. ശബ്ദ സന്ദേശം ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ ഡിലീറ്റ് ചെയ്തു. റെജി ജോര്‍ജ് എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.’അവിടെ എന്താണ് സംഭവിച്ചതെന്നും ഇവര്‍ ആരൊക്കെയാണെന്നും അറിഞ്ഞാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. വലിയ ഗുണ്ടകളായിരുന്നു അവര്‍. ഇവരുടെ തര്‍ക്കങ്ങള്‍ പേര് പറയാത്ത ഒരു സ്ഥാപനത്തില്‍ വെച്ച് നടന്നു. പിന്നീട് പിന്നാലെ വന്ന് തര്‍ക്കമുണ്ടാക്കി. വണ്ടിക്ക് കുറുകെ വെച്ചു. നാലഞ്ച് പേര്‍ ഇറങ്ങിവന്ന് കൈകൊണ്ട് ചില്ലില്‍ അടിച്ചു. ആശുപത്രിയില്‍ കിടക്കുന്ന സാറിന്റെ മുഖത്തിനിട്ട് ഇടിച്ചു. അങ്ങനെ പലതരത്തിലുള്ള ആക്രമണം നടത്തി. വണ്ടിയുടെ ബോണറ്റില്‍ കയറിയിരുന്നപ്പോള്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ട് പോയില്ല. പെട്ടെന്ന് വാഹനം എടുത്തപ്പോള്‍ നാല് പേര്‍ സൈഡിലേക്ക് പോയി. ഒരുത്തന്‍ മാത്രം അതില്‍ കിടന്നു. അവന്‍ ആണെങ്കില്‍ ഇവിടുത്തെ…

    Read More »
  • ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്, ബെയ്ലിന്‍ ദാസിന് ജാമ്യം

    തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന് ജാമ്യം. റിമാന്‍ഡിലായി നാലാം ദിവസമാണ് ബെയ്ലിന്‍ ദാസിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. യുവതിയുടെ ആക്രമണത്തില്‍ ബെയ്‌ലിന്‍ ദാസിനും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ജൂനിയര്‍ അഭിഭാഷക മര്‍ദിച്ചപ്പോള്‍ കണ്ണട പൊട്ടി ബെയ്‌ലിന്റെ ചെവിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പ്രകോപന പരമായ സാഹചര്യത്തിലായിരുന്നു ഓഫീസില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായത്. പെട്ടെന്നുള്ള പ്രകോപനത്തില്‍ ഉണ്ടായ സംഘര്‍ഷമാണ് കയ്യേറ്റത്തിന് കാരണം. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ബെയ്ലിന്‍ ദാസ് ഓഫീസില്‍ വച്ച് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍…

    Read More »
  • ഭര്‍ത്താവിനെ ജാമ്യത്തിലിറക്കണം; പണത്തിനായി അമ്മായിയമ്മയെ കൊന്നു; മരുമകളും സഹോദരിയും പിടിയില്‍

    ഗൂഡല്ലൂര്‍: വീട്ടമ്മയെ കൊലപ്പെടുത്തി 6 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ മരുമകളും അവരുടെ സഹോദരിയും പിടിയിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടുക്കളയില്‍ തലയ്ക്കു പരുക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യ ഒന്‍പതാം മൈലില്‍ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടില്‍ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ഹസീനയുടെ ഭര്‍ത്താവ് നജുമുദ്ദീന്‍ ലഹരിമരുന്നു കടത്തിയ കേസില്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇയാളെ ജാമ്യത്തില്‍ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിലെത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്തു ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്.…

    Read More »
  • ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലെ നിരവധി ജില്ലകൾ സന്ദർശിച്ചു… വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായും വിവരം

    ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങൾ ജ്യോതി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി പറയുന്നുണ്ട്. തുടർച്ചയായി പാകിസ്താൻ സന്ദർശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകർത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബർമാർ ആരെയൊക്കെ കണ്ടിട്ടുണ്ട്…

    Read More »
  • കൊടകര കുഴല്‍പ്പണ കേസില്‍ തെളിവു സഹിതം പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ മുക്കി; ബിജെപി നേതാക്കളെ സംരക്ഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചു; ധര്‍മരാജന്റെ മൊഴികളും ഫോണ്‍ കോള്‍ പട്ടികയും അട്ടിമറിച്ചു; കൈക്കൂലിക്കേസില്‍ മുഖ്യ പ്രതിയായ ഇഡി ഉദ്യോഗസ്ഥന്റെ കുഴല്‍പ്പണ കേസ് അന്വേഷണവും സംശയത്തില്‍

    കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസിലെ ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ കൊടകര കുഴല്‍പ്പണക്കേസ് ബിജെപിക്കു വേണ്ടി അട്ടിമറിച്ചെന്ന ആരോപണമുള്ളയാള്‍. കേസൊതുക്കാന്‍ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാറാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചതും ബിജെപി നേതാക്കളെ ഒഴിവാക്കി എറണാകുളം പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. കൈക്കൂലിക്കേസില്‍ ശേഖര്‍കുമാര്‍ പ്രതിയായതോടെ, കുഴല്‍പ്പണക്കേസ് ഒതുക്കാനും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഇറക്കിയ 3.5 കോടിരൂപയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചതുപ്രകാരം 53.4 കോടി രൂപയുടെ കുഴല്‍പ്പണക്കടത്ത് നടന്നതായി കേരള പൊലീസ് കണ്ടെത്തി. കള്ളപ്പണമിടപാട് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറി. ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന കോള്‍ലിസ്റ്റും കൈമാറി. എന്നാല്‍ പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ല. ഹൈക്കോടതി പലവട്ടം ഇടപെട്ടതോടെ കവര്‍ച്ചാക്കേസ് മാത്രമാക്കി…

    Read More »
  • തൃപ്പൂണിത്തുറയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍; അയല്‍ക്കാരെത്തി തീ അണയ്ക്കുന്നതിനിടെ മരത്തില്‍ തൂങ്ങി, മകന് പൊള്ളലേറ്റു

    എറണാകുളം: തൃപ്പൂണിത്തുറ പെരീക്കാട് വീടിന് തീയിട്ടതിനുശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍.എരൂര്‍ വെസ്റ്റ് പെരിക്കാട് ചക്കാലപ്പറമ്പില്‍ പ്രകാശന്‍ (59) ആണ് മരിച്ചത്. ചെറിയ പൊള്ളലേറ്റ മകന്‍ കരുണ്‍ (16) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5 ഓടെയാണ് താമസിച്ചിരുന്ന വാടക വീടിന് ഇയാള്‍ തീവച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടനെ അയല്‍ക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയം പ്രകാശന്‍ പുറത്ത് മരത്തില്‍ തൂങ്ങുകയായിരുന്നു. തീപിടിച്ച വീടിനോട് തൊട്ടുചേര്‍ന്ന് തന്നെയുള്ള മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഇയാളുടെ ഭാര്യ രാജേശ്വരി വഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്നും മാറിയാണ് താമസിക്കുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പ്രകാശന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.  

    Read More »
  • പോലീസിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസ്: സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു

    കോഴിക്കോട്: കാര്‍ മോഷണക്കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ പ്രതിയും മാതാവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലെ സാക്ഷിയുടെ സഹോദരന്റെ ഹോട്ടല്‍ പ്രതിയുടെ സുഹൃത്ത് അടിച്ചുതകര്‍ത്തതായി പരാതി. കാരശ്ശേരി വലിയപറമ്പില്‍ എം.ടി. സുബൈറിന്റെ സഹോദരന്റെ ഹോട്ടലാണ് അടിച്ചുതകര്‍ത്തത്. സഹോദരനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കല്പറ്റയില്‍നിന്ന് കാര്‍ മോഷണംപോയ കേസില്‍ അന്വേഷണത്തിനെത്തിയ വയനാട് എസ്പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ സിപിഒമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരേ സാക്ഷി പറഞ്ഞത് സുബൈറായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വലിയപറമ്പില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന്റെ ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നെന്ന് സുബൈര്‍ പറഞ്ഞു. വലിയപറമ്പ് സ്വദേശി സാദിഖാണ് അക്രമം നടത്തിയതെന്ന് സുബൈര്‍ മുക്കം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുബൈര്‍ പറഞ്ഞു.  

    Read More »
  • ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിന് തര്‍ക്കം; പിതാവിനെ കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍

    കൊച്ചി: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ മകന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഇടക്കൊച്ചി പാലമുറ്റം എസ്എഎസി റോഡില്‍ തൈപ്പറമ്പില്‍ ടി.ജി.ജോണിയാണു (64) കൊല്ലപ്പെട്ടത്. മകന്‍ ലൈജുവിനെ (33) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ജോണിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന രാത്രി ജോണി ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാത്തതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടുക്കള ആവശ്യത്തിന് ഉപയോഗിക്കുന്ന ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് ജോണിയുടെ തലയിലും വാരിയെല്ലില്ലും കാലിലും അടിക്കുകയായിരുന്നുവെന്നു ലൈജു പൊലീസിനോടു പറഞ്ഞു. ലൈജു തന്നെയാണ് ജോണിയുടെ മരണ വിവരം നാട്ടുകാരെ അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പക്ഷേ, നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജോണിയും മകന്‍ ലൈജുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും ജോണിയുടെ നിലവിളി ശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.

    Read More »
Back to top button
error: