Crime
-
ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യം, യുവാവിനെ കൊന്ന് വനത്തില്‍ തള്ളി; കീഴടങ്ങാനെത്തിയപ്പോള്‍ അറസ്റ്റില്‍
കൊല്ലം: യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയ സംഭവത്തില്‍ ഒന്നാംപ്രതിയും അറസ്റ്റില്‍. കറവൂര്‍ തൊടീക്കണ്ടം അനില്‍ഭവനില്‍ അനില്‍കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പുനലൂര്‍ കോടതിയില്‍ കീഴടങ്ങാനായി അഭിഭാഷകനുമൊത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാംപ്രതി കറവൂര്‍ ചണ്ണയ്ക്കാമണ്‍ കിഴക്കേക്കരവീട്ടില്‍ ഷാജഹാനെ (റഹ്‌മാന്‍ ഷാജി) നേരത്തേ പിടികൂടിയിരുന്നു. പിറവന്തൂര്‍ തൊടീക്കണ്ടം ഓലപ്പാറ പുത്തന്‍വീട്ടില്‍ രജി(ഓമനക്കുട്ടന്‍-36)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. കൊല്ലപ്പെട്ട രജി, അനില്‍കുമാറിന്റെ ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 10-ന് രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് ജീര്‍ണിച്ച മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
Read More » -
ബജ്‌റംഗ് ദള്‍ നേതാവിന്റെ കൊലപാതകം; പ്രതി നൗഷാദിനെ ജയിലിനുള്ളില്‍ അപായപ്പെടുത്താന്‍ ശ്രമം
ബെംഗളൂരു: മംഗലാപുരത്ത് ബജ്‌റംഗ് ദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം. മംഗലാപുരം സബ് ജയിലില്‍ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ചോട്ടെ നൗഷാദ് എന്ന ഇയാള്‍ ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് നൗഷാദാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്. ഇതിനിടെ ചിലര്‍ നൗഷാദിനെ കല്ലെറിയാന്‍ ആരംഭിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല. മെയ് ഒന്നിനാണ് ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസില്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു…
Read More » -
ഏഴ് മാസത്തിനിടെ വിവാഹം കഴിച്ചത് 25 പുരുഷന്മാരെ; അനുരാധയുടെ ലക്ഷ്യം ഒന്നുമാത്രം
ജയ്പൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് മാസത്തിനിടെ 25ഓളം പുരുഷന്മാരെ വിവാഹം കഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് രാജസ്ഥാന്‍ പൊലീസാണ് അനുരാധ എന്ന യുവതിയെ പിടികൂടിയത്. വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി. എല്ലാവരെയും വിവാഹം കഴിക്കുന്നതിലൂടെ മോഷണം മാത്രമായിരുന്നു അനുരാധയുടെ ലക്ഷ്യം. വലിയ വിവാഹതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. വിവാഹം നടക്കാത്ത നിരാശരായ യുവാക്കളെയാണ് യുവതി ലക്ഷ്യം വച്ചിരുന്നത്. ഇവരുമായുള്ള വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയാണ് യുവതി ചെയ്തത്. തന്റെ പ്രവര്‍ത്തനരീതിയില്‍ അനുരാധ മികവ് പുലര്‍ത്തിയിരുന്നുവെന്ന് മാന്‍പൂര്‍ പൊലീസ് പറഞ്ഞു. പലരുമായും നിയമപരമായാണ് വിവാഹം കഴിച്ചത്. ശേഷം വരന്റെ വീട്ടില്‍ കുറച്ച് ദിവസം താമസിച്ചതിന് ശേഷം രാത്രിയുടെ മറവില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.…
Read More » -
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി, ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചു! കുഞ്ഞിനെ കൊലപ്പെടുത്താന്‍ സന്ധ്യ നേരത്തെയും ശ്രമിച്ചു
എറണാകുളം: തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസിയും ബന്ധുവുമായ അശോകന്‍. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചത്. മുതിര്‍ന്ന കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗണ്‍സിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകന്‍ പറഞ്ഞു. ”സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാന്‍ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കൊണ്ടാക്കി. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ കൗണ്‍സിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തില്‍ സംശയമുണ്ട്” അശോകന്‍ പറഞ്ഞു. കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സുഭാഷ് പറഞ്ഞു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേള്‍ക്കുകയുള്ളൂ. ഇന്നലത്തെ സംഭവവും അവര്‍ക്ക് അറിയാമായിരിക്കാമെന്നും…
Read More » -
ആദ്യം ലക്ഷ്യമിട്ടത് പിതാവിനെ; കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം എത്തിയത് രണ്ട് വാഹനത്തിലാണെന്ന് അനൂസ് റോഷന്റെ അമ്മ ജമീല പറഞ്ഞു. പ്രതികള്‍ മുഖം മൂടിയിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല വ്യക്തമാക്കി. ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കവെയാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ പണം നല്‍കാന്‍ ഉണ്ടെന്നും ഒരാള്‍ക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുായി കാറിലെത്തിയ സംഘം വീട്ടില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. ‘KL 65 L 8306’ എന്ന നമ്പറിലുള്ള കാറിലാണ് പ്രതികള്‍ കടന്നത്. അനൂസ് റോഷന്റെ…
Read More » -
പ്രണയംനടിച്ച് വിളിച്ചുവരുത്തി, യുവാവിന്റെ മാലയും ഫോണും കവര്‍ന്നു; ദമ്പതികളും സുഹൃത്തും അറസ്റ്റില്‍
ആലപ്പുഴ: പ്രണയംനടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്‍ മാലയും മൊബൈല്‍ഫോണും അപഹരിച്ച കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. ഇവരെ കോടതി റിമാന്‍ഡുചെയ്തു. എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലീസ് ഇന്‍സ്പെക്ടര്‍ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി സ്വദേശിയെ അനാമിക പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനുസമീപം യുവാവിനെ വിളിച്ചുവരുത്തി പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാലയും ഫോണും തട്ടിയെടുക്കുകയുമായിരുന്നു. പിറ്റേദിവസം മാല ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു.
Read More » -
മണിക്കൂറുകളുടെ കാത്തിരിപ്പ് വിഫലം; കാണാതായ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
എറണാകുളം: അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം…
Read More » -
1784-ാം നമ്പര്‍ തടവുപുള്ളി; പ്രത്യേകം പാചകക്കാരന്‍; കൂടുതല്‍ ഭക്ഷണം കഴിക്കില്ല, ഇംഗ്ലീഷ് മാത്രം സംസാരം; 24 മണിക്കൂറും ആത്മഹത്യാ നിരീക്ഷണം; മറ്റു വാര്‍ഡുകളില്‍നിന്ന് ആര്‍ക്കും പ്രവേശനമില്ല; തിഹാര്‍ ജയിലില്‍ തഹാവൂര്‍ റാണയ്ക്കു ചുറ്റും അതീവ ജാഗ്രത
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ദീര്‍ഘകാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ഭീകരന്‍ തഹാവൂര്‍ റാണയെ പാര്‍പ്പിച്ചിരിക്കുന്നത് തിഹാര്‍ ജയിലിലെ അപകട സാധ്യത കുറഞ്ഞ മേഖലയില്‍. അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ക്കുവേണ്ടി നിര്‍മിച്ച ബ്ലോക്കിലാണു റാണയും കഴിയുന്നത്. ഇയാളുടെ അടുത്ത സെല്ലുകളിലുള്ള ഭീകരരായ ഗുണ്ടാ സംഘങ്ങളാണെന്നും ഇവര്‍ അപകടകാരികളാണെന്നും പ്രത്യേകം സെല്ലുകളിലായതിനാല്‍ സമ്പര്‍ക്ക സാധ്യതയില്ലെന്നും സോഴ്‌സുകള്‍ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച പാട്യാല കോടതിയിലെ പ്രത്യേകം എന്‍ഐഎ ജഡ്ജി ജൂണ്‍ ആറുവരെ റാണയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഐഎ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ശബ്ദ സാമ്പിളുകളും കൈയക്ഷരവും ശേഖരിച്ചു. തിഹാറില്‍ 1784-ാം നമ്പര്‍ തടവുകാരനാണു റാണ. മറ്റുള്ളവയെ അപേക്ഷിച്ചു തിരക്കു കുറഞ്ഞ ബ്ലോക്ക്. ഈ പ്രത്യേക വാര്‍ഡിലേക്കു മാറ്റു വാര്‍ഡുകളില്‍നിന്നുള്ള തടവുകാരെ പ്രവേശിപ്പിക്കില്ലെന്നും ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ‘റാണ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ. രണ്ട് അഭ്യര്‍ഥനകളാണു നടത്തിയത്- പുസ്തകങ്ങളും യൂറോപ്യന്‍ ടോയ്‌ലറ്റും. ആറു പുതപ്പുകള്‍…
Read More » -
വാട്സ്ആപ്പ് ഗ്രൂപ്പിലെ അശ്ലീല പരാമര്‍ശം; മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രസ്‌ക്ലബ് ഭാരവാഹിയടക്കം 4 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അവഹേളിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. റോയ് കൊട്ടാരച്ചിറ, ബിനീഷ് പുന്നപ്ര, സജിത്ത്, മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കേസിലെ ഒന്നാം പ്രതി റോയ് കൊട്ടാരച്ചിറ ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡന്റും, രണ്ടും മൂന്നും പ്രതികളായ ബിനീഷ് പുന്നപ്ര, സജിത്ത് എന്നിവര്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമാണ്. മൂന്നാം പ്രതിയായ സജിത്തിന്റെ ഡ്രൈവറാണ് നാലാം പ്രതി മനോജ് കുമാര്‍. പ്രസ് ക്ലബ് ആലപ്പുഴ, കെയുഡബ്ള്യുജെ ആലപ്പുഴ, ആലപ്പുഴ മാപ്രാസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അധിക്ഷേപം നടത്തിയതായാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയും ഒന്ന് മുതല്‍ 3 വരെയുള്ള പ്രതികളും എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും നാലാം പ്രതി ആലപ്പുഴ മാപ്രാസ് എന്ന ഗ്രൂപ്പിലും അംഗമാണ്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പല തവണ നടത്തിയ അധിക്ഷേപം തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയതായാണ് പരാതി.താന്‍…
Read More »
