CrimeNEWS

ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം, ഹൈസ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍; ഇടപാട് തുടര്‍ന്നത് മാസങ്ങള്‍

മിയാമി (യു.എസ്): ഫ്‌ലോറിഡയില്‍ ക്ലാസ് മുറിയല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡയിലെ റിവര്‍വ്യൂ ഹൈസ്‌കൂളിലെ അദ്ധ്യാപിക ബ്രൂക്ക് ആന്‍ഡേഴ്സണാണ് (27) അറസ്റ്റിലായത്. കുട്ടിയുമായി ഇവര്‍ മാസങ്ങളോളം ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് അറിയിച്ചു.

രാവിലെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് അദ്ധ്യാപിക കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നത്. മേയ് 16ന് രാവിലെ അദ്ധ്യാപിക ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അദ്ധ്യാപിക തന്നോട് സെക്‌സ് ചാറ്റ് നടത്തിയിരുന്നതായി വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പുള്ള ആഴ്ചകളിലും വിദ്യാര്‍ത്ഥിയുമായി ഒന്നിധികം തവണ ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

നിലവില്‍ അദ്ധ്യാപികയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. റിവര്‍വ്യൂ ഹൈസ്‌കൂളിലെ സയന്‍സ് അദ്ധ്യാപികയാണ് അറസ്റ്റിലായ ബ്രൂക്ക് ആന്‍ഡേഴ്സണ്‍. അറസ്റ്റിന് തൊട്ടുപിന്നാലെ ഇവരുടെ പേര് സ്‌കൂള്‍ ഡയറക്ടറിയില്‍ നിന്ന് നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു. അദ്ധ്യാപികയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ ഇരകളുണ്ടെങ്കില്‍ അവരോട് മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നതായും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Back to top button
error: