CrimeNEWS

വാതില്‍ പൊളിച്ച് മോഷണം, കൈയില്‍ ആയുധങ്ങള്‍; ശബരിമല വനമേഖലയില്‍ അജ്ഞാത സംഘം

പത്തനംതിട്ട: ശബരിമല വനമേഖലയില്‍ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിദ്ധ്യം. പതിവായി ഇവര്‍ വനമേഖലയിലെത്തുന്നതായി നാട്ടുകാര്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘം ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുന്നതായാണ് പരാതി.

ആങ്ങാമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കല്‍, ഗുരുനാഥന്‍ മണ്ണ് എന്നിവിടങ്ങളില്‍ മോഷണം നടന്നു. സംഭവത്തില്‍ ഇതുവരെ പൊലീസും വനംവകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളില്‍ കടക്കുന്നത്. സംഭവം അന്വേഷിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: