CrimeNEWS

പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്, ഒളിവില്‍

കാസര്‍കോട്: പതിനേഴുകാരനെ നിരന്തരം പീഡനത്തിനിരയാക്കിയ വൈദികനെതിരേ കേസ്. അതിരുമാവ് ഇടവക വികാരി ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരേയാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

2024മേയ് 15 മുതല്‍ ഓഗസ്റ്റ് 13-വരെയുള്ള കാലയളവില്‍ വൈദികന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പതിനേഴുകാരന്റെ പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായാണ് പോലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: