Crime

  • സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു, തടയാനെത്തിയ ഭാര്യയ്ക്കും വെട്ടേറ്റു

    കണ്ണൂര്‍: പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലിയിലെ മടത്തേടത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ നിധീഷ് ബാബു (31) ആണു കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിലെത്തിയ 2 പേരാണ് കൊലപാതകം നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്ത് ആയുധ നിര്‍മാണത്തിനുള്ള ആല നടത്തുന്നയാളാണു നിതീഷ്. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികള്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ല. ബൈക്കില്‍ എത്തിയവര്‍ മുന്‍പും അവിടെ വന്നിട്ടുണ്ടെന്നും ഇവരെ ശ്രുതിക്കു പരിചയമുണ്ടെന്നുമാണ് വിവരം. ചികിത്സയില്‍ക്കഴിയുന്ന ശ്രുതിയുടെ മൊഴിയെടുത്തൊല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റും.  …

    Read More »
  • സന്ധ്യയ്ക്ക് മാനസികപ്രയാസമില്ല, ദേഷ്യംവന്നാല്‍ ഒച്ചപ്പാടുണ്ടാക്കും; കുഞ്ഞിനെ ചോദിച്ചപ്പോള്‍ തലകുനിച്ചിരുന്നു, അമ്മയ്ക്ക് ബുദ്ധിവളര്‍ച്ച കുറവെന്ന് കുടുംബം

    എറണാകുളം: മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മ സന്ധ്യയ്ക്ക് പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളര്‍ച്ചയില്ലെന്ന് കുടുംബം. ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സന്ധ്യയുടെ കുടുംബം പറഞ്ഞു. അതേസമയം, സന്ധ്യയ്ക്ക് മറ്റുമാനസികപ്രശ്നങ്ങളില്ലെന്ന് അമ്മ അല്ലി പ്രതികരിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യമനുസരിച്ച് നേരത്തേ അങ്കമാലിയിലെ ആശുപത്രിയില്‍ സന്ധ്യയ്ക്ക് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സന്ധ്യയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്നും അമ്മ അല്ലി മാധ്യമങ്ങളോടു പറഞ്ഞു. ”12 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ട്. മൂത്തമകന്‍ ആറാംക്ലാസിലാണ്. മരുമകന്‍ ഇവിടേക്ക് വരാറില്ല. മകളും കൊച്ചുമകളും വരാറുണ്ട്. ഇന്നലെ മകള്‍ വന്നപ്പോള്‍ കൊച്ച് കൂടെയുണ്ടായിരുന്നില്ല. കൊച്ച് എവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നുംപറഞ്ഞില്ല. തല കീഴ്പോട്ട് നോക്കി ഇരിക്കുകയായിരുന്നു. മൂന്നുമണിക്ക് മകളെ കാണാനില്ലെന്ന് പറഞ്ഞ് മരുമകന്‍ വിളിച്ചിരുന്നു. പിന്നെ ഓട്ടോക്കാരന്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞത്. അവള്‍ക്ക് ഒരു കൂസലും ഇല്ലായിരുന്നു. കുറേനേരം കഴിഞ്ഞപ്പോള്‍ ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ മകളെ കണ്ടില്ലെന്ന് അവള്‍ പറഞ്ഞു. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിയട്ടെ…

    Read More »
  • വാരിയെല്ലൊടിഞ്ഞു; പോലീസ് വിട്ടയച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയാരോപിച്ച് കുടുംബം

    പത്തനംതിട്ട: പോലീസ് വിട്ടയച്ച ആളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കോയിപ്രം സ്വദേശി സുരേഷിന്റെ(43) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂരല്‍ കൊണ്ട് അടിച്ചുവെന്ന് കരുതുന്ന പാടുകളും ശരീരത്തിലുണ്ടതായാണ് റിപ്പോര്‍ട്ട്. പോലീസ് വിട്ടയച്ചതിന്റെ ആറാം ദിവസമാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഞ്ചാവ് ബീഡി വലിച്ചുവെന്ന് ആരോപിച്ച് മാര്‍ച്ച് 19-ാം തീയതിയാണ് സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് വിട്ടയക്കുകയും ചെയ്തത്. പിന്നീട് ചോദ്യം ചെയ്യലിന്റെ ഭാഗമായി സുരേഷിനെ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇക്കാര്യം കോയിപ്രം സിഐ വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷം, 22ാം തീയതി, സുരേഷിന്റെ വീട്ടില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ കോന്നി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 20-ാം തീയതി വൈകുന്നേരം വീട്ടില്‍ മൂന്നുപേര്‍ എത്തുകയും വാഹനത്തില്‍ സുരേഷിനെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് സുരേഷിന്റെ മാതാവ് പറയുന്നത്. യൂണിഫോമിലുണ്ടായിരുന്നവരാണ് വീട്ടിലെത്തിയതെന്നാണ് അമ്മ പറയുന്നത്.…

    Read More »
  • ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യം, യുവാവിനെ കൊന്ന് വനത്തില്‍ തള്ളി; കീഴടങ്ങാനെത്തിയപ്പോള്‍ അറസ്റ്റില്‍

    കൊല്ലം: യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ തള്ളിയ സംഭവത്തില്‍ ഒന്നാംപ്രതിയും അറസ്റ്റില്‍. കറവൂര്‍ തൊടീക്കണ്ടം അനില്‍ഭവനില്‍ അനില്‍കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. പുനലൂര്‍ കോടതിയില്‍ കീഴടങ്ങാനായി അഭിഭാഷകനുമൊത്ത് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാംപ്രതി കറവൂര്‍ ചണ്ണയ്ക്കാമണ്‍ കിഴക്കേക്കരവീട്ടില്‍ ഷാജഹാനെ (റഹ്‌മാന്‍ ഷാജി) നേരത്തേ പിടികൂടിയിരുന്നു. പിറവന്തൂര്‍ തൊടീക്കണ്ടം ഓലപ്പാറ പുത്തന്‍വീട്ടില്‍ രജി(ഓമനക്കുട്ടന്‍-36)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. കൊല്ലപ്പെട്ട രജി, അനില്‍കുമാറിന്റെ ഭാര്യയെ മര്‍ദിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 10-ന് രാത്രി വാഴത്തോട്ടത്തില്‍ കാവലിനായി പോയ രജിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി പെരുന്തോയില്‍ തലപ്പാക്കെട്ട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷമാണ് ജീര്‍ണിച്ച മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

    Read More »
  • ബജ്‌റംഗ് ദള്‍ നേതാവിന്റെ കൊലപാതകം; പ്രതി നൗഷാദിനെ ജയിലിനുള്ളില്‍ അപായപ്പെടുത്താന്‍ ശ്രമം

    ബെംഗളൂരു: മംഗലാപുരത്ത് ബജ്‌റംഗ് ദള്‍ നേതാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ ജയിലില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമം. മംഗലാപുരം സബ് ജയിലില്‍ വെച്ചാണ് പ്രതി നൗഷാദിനെ അപായപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ചോട്ടെ നൗഷാദ് എന്ന ഇയാള്‍ ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളില്‍ ഒരാളാണ്. കൊലപാതകം നടത്തിയ പ്രതിക്ക് എല്ലാ സഹായവും ചെയ്തു നല്‍കിയത് നൗഷാദാണ്. ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ മൈസൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് സബ് ജയിലിലേക്ക് എത്തിച്ചത്. ഇതിനിടെ ചിലര്‍ നൗഷാദിനെ കല്ലെറിയാന്‍ ആരംഭിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ജയിലധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ടു. നൗഷാദിന് പരിക്കുകകളില്ല. മെയ് ഒന്നിനാണ് ബജ്‌റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്. ഫാസില്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ് ഷെട്ടി. മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വെച്ചാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു…

    Read More »
  • ഏഴ് മാസത്തിനിടെ വിവാഹം കഴിച്ചത് 25 പുരുഷന്മാരെ; അനുരാധയുടെ ലക്ഷ്യം ഒന്നുമാത്രം

    ജയ്പൂര്‍: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് മാസത്തിനിടെ 25ഓളം പുരുഷന്മാരെ വിവാഹം കഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് രാജസ്ഥാന്‍ പൊലീസാണ് അനുരാധ എന്ന യുവതിയെ പിടികൂടിയത്. വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം പണവും സ്വര്‍ണവും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി. എല്ലാവരെയും വിവാഹം കഴിക്കുന്നതിലൂടെ മോഷണം മാത്രമായിരുന്നു അനുരാധയുടെ ലക്ഷ്യം. വലിയ വിവാഹതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. വിവാഹം നടക്കാത്ത നിരാശരായ യുവാക്കളെയാണ് യുവതി ലക്ഷ്യം വച്ചിരുന്നത്. ഇവരുമായുള്ള വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയാണ് യുവതി ചെയ്തത്. തന്റെ പ്രവര്‍ത്തനരീതിയില്‍ അനുരാധ മികവ് പുലര്‍ത്തിയിരുന്നുവെന്ന് മാന്‍പൂര്‍ പൊലീസ് പറഞ്ഞു. പലരുമായും നിയമപരമായാണ് വിവാഹം കഴിച്ചത്. ശേഷം വരന്റെ വീട്ടില്‍ കുറച്ച് ദിവസം താമസിച്ചതിന് ശേഷം രാത്രിയുടെ മറവില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.…

    Read More »
  • ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി, ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചു! കുഞ്ഞിനെ കൊലപ്പെടുത്താന്‍ സന്ധ്യ നേരത്തെയും ശ്രമിച്ചു

    എറണാകുളം: തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി അയല്‍വാസിയും ബന്ധുവുമായ അശോകന്‍. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചത്. മുതിര്‍ന്ന കുട്ടി അന്ന് ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗണ്‍സിലിങ്ങിന് വിധേയ ആക്കിയിരുന്നുവെന്നും അശോകന്‍ പറഞ്ഞു. ”സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാന്‍ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കൊണ്ടാക്കി. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ കൗണ്‍സിലിങ്ങിനു വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തില്‍ സംശയമുണ്ട്” അശോകന്‍ പറഞ്ഞു. കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സുഭാഷ് പറഞ്ഞു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേള്‍ക്കുകയുള്ളൂ. ഇന്നലത്തെ സംഭവവും അവര്‍ക്ക് അറിയാമായിരിക്കാമെന്നും…

    Read More »
  • ആദ്യം ലക്ഷ്യമിട്ടത് പിതാവിനെ; കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    കോഴിക്കോട്: കൊടുവള്ളിയില്‍ അനൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ സംഘം എത്തിയത് രണ്ട് വാഹനത്തിലാണെന്ന് അനൂസ് റോഷന്റെ അമ്മ ജമീല പറഞ്ഞു. പ്രതികള്‍ മുഖം മൂടിയിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല വ്യക്തമാക്കി. ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിക്കവെയാണ് അനൂസിന് നേരെ തിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന്‍ പണം നല്‍കാന്‍ ഉണ്ടെന്നും ഒരാള്‍ക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാല് മണിയോടെ ആയുധങ്ങളുായി കാറിലെത്തിയ സംഘം വീട്ടില്‍ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ഇവരുടെ കയ്യില്‍ നിന്നും ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്. ‘KL 65 L 8306’ എന്ന നമ്പറിലുള്ള കാറിലാണ് പ്രതികള്‍ കടന്നത്. അനൂസ് റോഷന്റെ…

    Read More »
  • പ്രണയംനടിച്ച് വിളിച്ചുവരുത്തി, യുവാവിന്റെ മാലയും ഫോണും കവര്‍ന്നു; ദമ്പതികളും സുഹൃത്തും അറസ്റ്റില്‍

    ആലപ്പുഴ: പ്രണയംനടിച്ച് വിളിച്ചുവരുത്തി യുവാവിന്റെ ഒന്നരപ്പവന്‍ മാലയും മൊബൈല്‍ഫോണും അപഹരിച്ച കേസില്‍ യുവതിയെയും ഭര്‍ത്താവിനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. ഇവരെ കോടതി റിമാന്‍ഡുചെയ്തു. എരമല്ലൂര്‍ ചാപ്രക്കളം വീട്ടില്‍ നിധിന്‍, ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനില്‍കുമാര്‍ എന്നിവരെയാണ് കുത്തിയതോട് പോലീസ് ഇന്‍സ്പെക്ടര്‍ അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ചാണ് തൈക്കാട്ടുശ്ശേരി സ്വദേശിയെ അനാമിക പരിചയപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് ചമ്മനാട് അയ്യപ്പക്ഷേത്രത്തിനുസമീപം യുവാവിനെ വിളിച്ചുവരുത്തി പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാലയും ഫോണും തട്ടിയെടുക്കുകയുമായിരുന്നു. പിറ്റേദിവസം മാല ചേര്‍ത്തലയിലെ ഒരു ജൂവലറിയില്‍ വിറ്റതായി പ്രതികള്‍ സമ്മതിച്ചു.  

    Read More »
  • മണിക്കൂറുകളുടെ കാത്തിരിപ്പ് വിഫലം; കാണാതായ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    എറണാകുളം: അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്നു പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം…

    Read More »
Back to top button
error: