Breaking NewsCrimeLead NewsNEWS

ഇസ്രയേലില്‍നിന്നും തിരിച്ചെത്തിയത് ഒരാഴ്ച്ച മുമ്പ്; യുവതിയെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി പരിയാരത്താണ് സംഭവം. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു സിമിയുടെ മൃതദേഹം കിടന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയിരിക്കുകയായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Signature-ad

അതിനിടെ, കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൊള്ളലേറ്റ് ചികിത്സയില്‍ ഇരുന്ന മറിയപ്പള്ളി സ്വദേശി അംബികകുമാരി (69) ആണ് ഇക്കഴിഞ്ഞ 11 ന് മരിച്ചത്. അടുക്കളയില്‍ വെച്ചാണ് പൊള്ളലേറ്റത്. ചായ തിളപ്പിക്കുന്നതിനിടയില്‍ ഗ്യാസ് സ്റ്റൗവില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Back to top button
error: