വാട്‌സാപ്പ് പ്രണയം; 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, 19കാരന്‍ പിടിയില്‍

പത്തനംതിട്ട: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് യുവാവിനെ വാട്‌സാപ്പിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പലപ്പോഴായി നേരില്‍കണ്ടു. റാന്നിയിലെ പെട്രോള്‍ പമ്പില്‍ ജോലിചെയ്യുന്ന അഭിറാം ഈവര്‍ഷം ഫെബ്രുവരിയില്‍ ഇഷ്ടമാണെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു.

പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രതിയെ റാന്നിയില്‍നിന്ന് പിടികൂടി. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.